വാട്സ്ആപ്പ് വഴി പെൺവാണിഭം നടത്തിവരികയായിരുന്ന താര ആന്റി എന്നറിയിപ്പെടുന്ന മഞ്ജു അറസ്റ്റിൽ. ഗസിയബാദ് പോലീസ് കഴിഞ്ഞ ദിവസം നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് താര ആന്റിയും ഇവരുടെ കൂട്ടാളിയായ മൂന്ന് പുരുഷന്മാരും പിടിയിലായത്. ഉത്തരാഖണ്ഡ് സ്വദേശിനിയായ 16 വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട കേസില്‍ ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷാലിമാര്‍ ഗാര്‍ഡനിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ മൂന്ന് വർഷമായി ഇവരുടെ പ്രവർത്തനം.
ഇവരുടെ പക്കൽനിന്നും പിടിച്ചെടുത്ത മൂന്നു ഫോണുകൾ പരിശോധിച്ചതിൽ നിന്നുമാണ് സംഘത്തിന്റെ പ്രവര്‍ത്തന രീതികള്‍ പോലീസിന് മനസിലാക്കാന്‍ സാധിച്ചത്. ഡല്‍ഹി ഏരിയ, എന്‍.സി.ആര്. ഏരിയ, ഗാസിയാബാദ് ഏരിയ എന്നിങ്ങനെ നൂറോളം വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് ഇവർ ആവശ്യക്കാരെ കണ്ടെത്താൻ ഉപയോഗിച്ചിരുന്നത്. ഇതിൽ അശ്ലീല വീഡിയോയും സ്ത്രീകളുടെ ചിത്രങ്ങളും ഷെയർ ചെയ്താണ് ആവശ്യക്കാരെ ആകർഷിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ഇവർ ഇതിനായി ഉപയോഗപ്പെടുത്തിയിരുന്നു.
ആവശ്യക്കാരെയും ലൈംഗികതൊഴിലാളികളെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായ താര ആന്റി അമ്പത് ശതമാനം കമ്മീഷനാണ് ഈടാക്കിയിരുന്നത്. കമ്മീഷന് നഷ്ടപ്പെടാതിരിക്കാന്‍ സ്ത്രീകളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാതിരിക്കാനും ഇവർ ശ്രദ്ധിച്ചിട്ടുണ്ട്. 10000 മുതൽ 25000 രൂപവരെയാണ് ഇവർ ആവശ്യക്കാരിൽ നിന്നും ഈടാക്കിയിരുന്നത്. 10 വര്‍ഷമായി പെണ്‍വാണിഭം നടത്തുന്നയാളാണ് താര ആന്റിയെന്ന് പോലീസ് പറയുന്നു. എന്നാൽ വാട്സ് ആപ്പ് വഴി ഇവർ പ്രവര്‍ത്തനം ആരംഭിച്ചിട്ട് മൂന്നുവർഷം ആയിട്ടേ ഉള്ളൂ.