ചെന്നൈ: പ്രശസ്ത ബോളിവുഡ് നടി ശ്രീദേവിയുടെ മരണം കൊലപാതകമെന്നാവര്‍ത്തിച്ച് ദല്‍ഹി പോലീസ് മുന്‍ എസിപി വേദ് ഭൂഷണ്‍ രംഗത്ത്. ശ്രീദേവിയുടേത് അപകടമരണം അല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും വേദ് ഭൂഷണ്‍ ആരോപിച്ചു.
‘ഒരാളെ ബാത്ത് ടബില്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലാനും കുറ്റകൃത്യമാണെന്നതിന് തെളിവ് അവശേഷിപ്പിക്കാതെയിരിക്കാനും അപകടമരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണ്. ഇത് ഒരു ആസൂത്രിത കൊലപാതകമായിട്ടാണ് എനിക്ക് തോന്നുന്നത്.
മരണത്തില്‍ ദുരൂഹതയുണ്ട്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. എന്തൊക്കെയോ മറച്ചു വച്ചിരിക്കുന്നു എന്നാണ് എനിക്ക് മനസിലായത്.’ദുബായില്‍ പോയി അന്വേഷിച്ച ശേഷമാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും വേദ് പറഞ്ഞു.
ശ്രീദേവിയുടേത് അപകടമരണം ആണെന്നാണ് ദുബായ് പൊലീസ് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത്. ബോധരഹിതയായി ബാത്ത് ടാബ്ബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.