മിനിസ്ക്രീന്‍ രംഗത്ത് കുട്ടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ബാലുവും കുടുംബവും. നാല് മക്കളും ഭാര്യയും അടങ്ങുന്ന ഒരു കുടുംബത്തിലേയ്ക്ക് പുതിയ ഒരു അതിഥികൂടെ വരാന്‍ ഒരുങ്ങുകയാണ്. ജീവിതാനുഭവങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്ന ഈ ഷോയ്ക്ക് ആരാധകര്‍ അനവധിയാണ്. ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയലിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ് നടി നിഷ. നീലിമ എന്ന കഥാപാത്രത്തെയാണ് നിഷ അവതരിപ്പിക്കുന്നത്.
നിഷയുടെ വിവാഹമോചനത്തെ കുറിച്ചു പല കഥകളും ഇതിനിടെ കേട്ടിരുന്നു. താന്‍ സീരിയലില്‍ സജീവമാകും മുന്‍പ് വീട്ടില്‍ കുടംപുളി വിറ്റാണ് ജീവിതചെലവ് നടത്തിയിരുന്നതെന്ന് നിഷ ഒരിക്കല്‍ പറഞ്ഞിരുന്നു. വിവാഹമോചനത്തെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ,
വീട്ടുകാരും ബന്ധുക്കളും അറിഞ്ഞു നടത്തിയ വിവാഹമായിരുന്നു അത്. വരന്‍ അപ്പച്ചിയുടെ മകനും. എന്നാല്‍ ഞങ്ങള്‍ക്ക് ഒരുമിച്ചു പോകാന്‍ പറ്റില്ലെന്ന് തോന്നിയപ്പോള്‍ ആ ബന്ധം നിയമപരമായി അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ തങ്ങള്‍ മനസ്സില്‍ പോലും വിചാരിക്കാത്ത കഥകള്‍ മെനയുകയാണ് ചിലര്‍. അത് മറ്റുള്ളവരെ എത്ര വേദനിപ്പിക്കുമെന്ന് അവര്‍ ചിന്തിക്കുന്നില്ലയെന്നും നിഷ പറയുന്നു.