Breaking News
Home / Uncategorized / രാവിലെ കുളിച്ച് വന്ന് നോക്കിയപ്പോള്‍ ഫോണില്‍ ഒരു മിസ്സ്ഡ് കോള്‍ ; അവന്‍ തിരിച്ച് വിളിച്ചു ;അപ്പുറം ഒരു പെണ്‍കുട്ടിയുടെ ശബ്ദം ;ഇതു വരെ കേള്‍ക്കാത്ത ഒരു പ്രണയകഥ..!!

രാവിലെ കുളിച്ച് വന്ന് നോക്കിയപ്പോള്‍ ഫോണില്‍ ഒരു മിസ്സ്ഡ് കോള്‍ ; അവന്‍ തിരിച്ച് വിളിച്ചു ;അപ്പുറം ഒരു പെണ്‍കുട്ടിയുടെ ശബ്ദം ;ഇതു വരെ കേള്‍ക്കാത്ത ഒരു പ്രണയകഥ..!!

രാവിലെ കുളിച്ച് വന്ന് നോക്കിയപ്പോള്‍ ഫോണില്‍ ഒരു മിസ്സ്ഡ് കോള്‍. അവന്‍ തിരിച്ച് വിളിച്ചു …nഅപ്പുറം ഒരു പെണ്‍കുട്ടിയുടെ ശബ്ദം…GIRL: ഹലോ… BOY: ഹലോ…ആരാ…ഫോണില്‍ ഒരു മിസ്സ്കോള്‍ കണ്ടു. GIRL: ഓ സോറി.അത് എന്‍റെ ഫ്രണ്ടിനെ വിളിച്ചതാ…നമ്പര്‍ മാറിപ്പോയി. BOY: മ് ശരി … (ഫോണ്‍ കട്ട് ചെയ്തു) കുറച്ച് സമയത്തിന് ശേഷം അവളുടെ ഫോണിലേക്ക് വീണ്ടും ആ കോള്‍…BOY: ഹലോ… GIRL: ആരാ…. BOY: ഇപ്പൊ വിളിച്ചില്ലേ..ആ മനുഷ്യനാണ്.ഹിഹി.

(ചിരിക്കുന്നു) GIRL: മ്…എന്താ ? BOY: ഒരു കാര്യം ചോദിക്കാന്‍ വിട്ട് പോയി എന്താ ഇയാളുടെ പേര് .GIRL : By … BOY: പോവ്വാണോ…പേര് പറഞ്ഞൂന്ന് വച്ച് വല്ലതും സംഭവിക്കോ… GIRL: പ്രിയ .(ഫോണ്‍ കട്ട് ചെയ്തു) പിന്നെയും അവന്‍റെ കോളുകള്‍ വന്നുകൊണ്ടിരുന്നു. അവള്‍ എടുക്കുന്നില്ല (രാത്രി) അവള്‍ എടുത്തു BOY: ഹലോ പ്രിയേ…. GIRL: എന്താടാ നിനക്ക് വേണ്ടത് …? BOY: ഹ…ചൂടാവല്ലടോ…ഒരു കാര്യം പറയാന്‍ വിളിച്ചതല്ലേ… GIRL: മ്…. BOY: നിന്‍റെ ശബ്ദം സൂപ്പറാട്ടോ… GIRL: ഓ…BOY: ഹ ഹ…ശബ്ദം പോലെത്തന്നെ നീയും മൊഞ്ജത്തി ആയിരിക്കും അല്ലേ…. .GIRL: ഓ…, (ഫോണ്‍ കട്ട് ചെയ്ത് സ്വിച്ച് ഓഫ് ആക്കി വച്ചു) അവള്‍ എഴുന്നേറ്റ് കണ്ണാടിയുടെ മുന്നില്‍ നിന്ന് സ്വയം പറഞ്ഞു :

“ഓ…മൊഞ്ജൊക്കെ ഉണ്ട് ” കട്ടിലില്‍ വന്നിരുന്ന അവളുടെ അടുത്തേക്ക് എല്ലാം ഒളിഞ്ഞ് കേട്ടുകൊണ്ടിരിക്കുന്ന ഹോസ്റ്റല്‍ റൂം സുഹ്രത്തുക്കള്‍ ചിരിച്ച് കൊണ്ട് ചോദിച്ചു
.girl 1: എന്താടീ ഒറ്റക്കിരുന്ന് സംസാരം…? girl 2: ആരോടാ ഫോണില്‍ സംസാരം…? girl 1} പറയടീ…..girl 2} പറയടീ…..GIRL: ഞാന്‍ പറഞ്ഞിട്ടില്ലേ രാവിലത്തെ റോങ് നമ്പര്‍ .അവനാണ് girl 1: നീ വീണ് പോയെന്ന് തോന്നുന്നു…!

GIRL: പോടീ…അങ്ങനെയൊന്നുല്ല്‌യ… girls:…. മ് മ് മ് (എല്ലാവരും ഉറങ്ങുന്നു) രാവിലെ എഴുന്നേറ്റ് ഫോണ്‍ ഓണാക്കിയ ഉടനെ അവന്‍റെ കോള്‍ മടിച്ച് മടിച്ചുകൊണ്ട് അവള്‍ എടുത്തു GIRL: ഹലോ… BOY: ഹായ് …ഗുഡ് മോണിംഗ് GIRL: മ്…എന്തിനാ ഇങ്ങനെ വിളിച്ചോണ്ടിരിക്കുന്നേ…? BOY: നിന്‍റെ ശബ്ദം കേള്‍ക്കാന്‍ , GIRL: ഓ…. BOY: എവിടാ പഠിക്കുന്നത്…? GIRL: ..(മറുപടി പറഞ്ഞു)…. BOY: വീട്ടില്‍ ആരൊക്കെയുണ്ട്…? GIRL: ….(,,)((അവിടെ നിന്ന് തുടങ്ങിയ സംഭാഷണം 8 മാസം തുടര്‍ന്നു….)) അതിന് ശേഷം നേരിട്ട് കാണണം എന്ന ആഗ്രഹം രണ്ട് പേരുടേയും മനസ്സില്‍ നിറഞ്ഞ് നിന്നു (ഒരു ദിവസം) GIRL: ഡാ നീ ഇന്ന് എന്‍റെ ഹോസ്റ്റലിലേക്ക് വരാമോ…

.ഇന്ന് ക്ളാസ് ലീവ് ആണ്…..നീ ഹോസ്റ്റലിന് പുറത്ത് എത്തീട്ട് വിളിച്ചാ മതി. BOY: (ആഹ്ളാദം)ഓ…..ഞാന്‍ ഒരൂ….ഒരു 3 മണിക്കൂറിനുള്ളില്‍ എത്താം… GIRL: മ്…നീ പ്ളയിനിലാണോ വരുന്നത് 3 മണിക്കൂറിനുള്ളില്‍ എത്താന്‍ (ചിരിച്ച് കൊണ്ട്) BOY: അതൊക്കെ എത്താടീ… ബാക്കി നേരിട്ട് കണ്ട് സംസാരിക്കാം….Byyyy GIRL: By….Iam waiting..♥ 1 മണിക്കൂറിന് ശേഷം അവള്‍ അവനെ വിളിച്ചു…. GIRL: ഇറങ്ങിയോ…? BOY: മ് …വന്ന് കൊണ്ടിരിക്കുന്നു.

GIRL: ബസ്സിലാണോ…? BOY: അല്ല ബൈക…………്‌്‌..!(അവന്‍ ഫോണ്‍ കട്ട് ചെയ്തു )അവള്‍ ഒരുപാട് തവണ വിളിച്ചു സ്വിച്ച് ഓഫ് ആണ്. എന്നിട്ടും അവള്‍ കാത്തിരുന്നു. girl 1: എടീ ഇനി അവന്‍ വരൂന്ന് എനിക്ക് തോന്നണില്ല GIRL: (സങ്കടം)മ്…… girl 2: അവന്‍ പറഞ്ഞ് പറ്റിക്കുവായിരിക്കും,,, ഈ ബോയ്സൊക്കെ ഇങ്ങനെത്തന്നെയാടീ. ((അവള്‍ കയ്യിലുണ്ടായിരുന്ന ഫോണ്‍ വലിച്ചെറിഞ്ഞു ,സിം കാര്‍ഡ് ഒടിച്ച് .കരഞ്ഞ് കൊണ്ട് റൂമിലേക്ക് ഓടി…))

എന്നാല്‍ ഇതൊന്നുമറിയാതെ അവന്‍ ഉറങ്ങുകയാണ്….. 4 ദിവസം നീണ്ട് നിന്ന കോമയില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ അവന്‍ തന്‍റെ മൊബൈല്‍ ഫോണ്‍ അന്വോഷിച്ചു. ‘നിന്നെ ഇടിച്ച ലോറിക്കടിയില്‍ നിന്ന് നിന്‍റെ വണ്ടിതന്നെ കിട്ടിയിട്ടില്ല…നീ എങ്ങോട്ടോ തെറിച്ച് വീണത് കൊണ്ട്…..ഹോ….’ അവന്‍റെ അമ്മ നെടുവീര്‍പ്പിട്ട് കൊണ്ട് പറഞ്ഞു. അവരുടെ കണ്ണുനീര്‍ വറ്റിയത് കൊണ്ടാണോ എന്നറിയില്ല കണ്ണുകള്‍ ചുവന്ന് ചുരുണ്ടിരിക്കുന്നു… ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങാന്‍ 3 മാസം വേണ്ടി വന്നു. മനസ്സില്‍ നിറയെ തന്‍റെ പ്രിയയുടെ ശബ്ദം മാത്രം…..

ഓരോ രാത്രിയും പകലും അവള്‍ തന്നെ വിളിക്കുന്നത് പോലെ… ശരീരം കുറച്ച് ബലപ്പെട്ടപ്പോള്‍ തന്നെ അവളെ കാണാന്‍ അവന്‍ ഹോസ്റ്റലില്‍ പോയി… അവളുടെ കോഴ്സ് കഴിഞ്ഞ് പോയി എന്നത് മാത്രം അറിഞ്ഞു… അവളുടെ ചിന്തകള്‍ അവനെ ദുര്‍ബലപ്പെടുത്തിക്കൊണ്ടിരുന്ന പലതും മറക്കാനും സങ്കടം മാറ്റാനും ലഹരി ഉപയോഗം തുടങ്ങി. മരണമില്ലാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ ലഹരികള്‍ പോലും തോറ്റ് പോയി. വെള്ളമടിച്ചാല്‍ സങ്കടം മാറും എന്ന് പറഞ്ഞവനെ ക്രൂരമായി പഴിച്ച് കൊണ്ട് അതും നിര്‍ത്തി.

തന്നെ ഇത്ര മാത്രം സങ്കടപ്പെടുത്തിയ ദൈവങ്ങളേയും വെറുത്തു. വീട്ടിലുണ്ടായിരുന്ന സകല ദൈവ ഫോട്ടങ്ങളും എടുത്ത് ദൂരെ എറിഞ്ഞു.

.3 വര്‍ഷം എങ്ങനെയൊക്കെയോ പാഞ്ഞു പോയി.,,, ഒരു കല്ല്യാണം കഴിച്ചാല്‍ എല്ലാ പ്രശ്നങ്ങളും തീരും എന്ന വീട്ട്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങി അതിന് സമ്മതിച്ചു. താന്‍ കല്ല്യാണം കഴിക്കാന്‍ പോകുന്ന ആള്‍ ആരാണെന്നോ പേര് എന്താണെന്നോ ഒന്ന് സംസാരിക്കാന്‍ പോലും അവന്‍ നിന്നില്ല . , കാരണം …അവന്‍റെ മനസ്സ് നിറയെ പ്രിയയുടെ ഓര്‍മ്മകള്‍ മാത്രമാണ് .

(കല്ല്യാണം ..,ആദ്യരാത്രി) കല്ല്യാണപ്പെണ്ണ് ഒരു ഗ്ളാസ് പാലുമായി വന്ന് റൂമില്‍ കയറി വാതിലടച്ചു .അവന്‍ ആ പാലു മുഴുവനും കുടിച്ച് അവിടെ ഇരുന്നു രണ്ട് പേരും മുഖം നോക്കി പരസ്പരം ഒന്ന് പുഞ്ജിരിച്ചു. പെട്ടെന്ന് അവന്‍ അവളോട് ചോദിച്ചു : താന്‍ ഇത് വരെ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ? ഭാര്യ: പഠിക്കണ കാലത്ത് ഉണ്ടായിരുന്നു..

അവന്‍: മ്….എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം. എല്ലാം നീ അറിഞ്ഞിരിക്കണം അത് കൊണ്ട് പറയുന്നതാണ്… ((അവന്‍ ഇന്ന് വരെയുള്ള കാര്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.ഒരു ദീര്‍ഘ നിശ്വാസത്തോടെ അവന്‍ അവളെ നോക്കിയപ്പോള്‍ അവളുടെ കണ്ണില്‍ നിന്നും പെയ്ത് കൊതി തീരാത്ത മഴ പോലെ കണ്ണീര്‍ താഴുന്നു.)) അവന്‍ എന്തോ ചോദിക്കുന്നതിന് മുമ്പ് അവള്‍ എഴുന്നേറ്റ് കുളിമുറിയിലേക്ക് ഓടിക്കയറി വാതിലടച്ചു “”അവന്‍ വിളിച്ചിട്ട് ഒന്നും മിണ്ടാതായപ്പോള്‍ അവന്‍ തന്‍റെ അമ്മയെ വിളിച്ചു. അമ്മ ഓടി വന്നു.

അവന്‍ കാര്യങ്ങള്‍ പറഞ്ഞു. , അമ്മ കുളിമുറിയുടെ അടുത്ത് വന്ന് വിളിച്ചു”” മോളേ #പ്രിയേ”……ഇറങ്ങി വാ… നിന്‍റെ പഴയ ഉണ്ണീടെ അമ്മയാ വിളിക്കണേ അവന് അപ്പോള്‍ ഏതോ ഒരു ലഹരി മരുന്ന് കിട്ടിയത് പോലെ… തല കറങ്ങുന്നു.. അവന്‍ ഓടി ….. താന്‍ എറിഞ്ഞുടച്ച ദൈവ ചിത്രങ്ങള്‍ അമ്മ എടുത്ത് ഒരു മൂലയില്‍ ഒതുക്കി വച്ചിരിക്കുന്നു…

അത് മുഴുവന്‍ വാരി എടുത്ത് മുറ്റത്തെ മാവിന്‍ ചോട്ടില്‍ പോയിരുന്നു….. എത്ര സമയം കരഞ്ഞു എന്നറിയില്ല. പുറകില്‍ ഒരു കൈ വന്നു വീണപ്പോഴാണ് ഉണര്‍ന്നത്…അവള്‍…എന്‍റ് പ്രിയ., അവന്‍ തല താഴ്ത്തി നിന്നു . അവള്‍ അവനോട് ചെറുപുഞ്ജിരിയോടെ ചോദിച്ചു: 3 മണിക്കൂര്‍ കാത്ത് നില്‍ക്കാന്‍ പറഞ്ഞിട്ട് 3 വര്‍ഷം കഴിഞ്ഞാണോ വരുന്നേ……

പരസ്പരം കരഞ്ഞ് കൊണ്ട് ആലിംഗനം ചെയ്യുന്നതിനിടയില്‍ [[താന്‍ ഇത്ര ക്രൂരത കാണിച്ചിട്ടും അതിന്‍റെ പതിന്‍മടങ്ങ് സ്നേഹം തിരിച്ച് കാണിച്ച ദൈവത്തിനും .,ഞാന്‍ തീരെ മനസ്സിലാക്കിയില്ലെങ്കിലും എന്നെ പൂര്‍ണ്ണമായും മനസ്സിലാക്കിയ കുടുംബക്കാര്‍ക്കും കണ്ണു നീര്‍ കൊണ്ട് നന്ദി പറഞ്ഞു …..,]]

About Intensive Promo

Leave a Reply

Your email address will not be published.