ഏറ്റുമാനൂര് കാരെ ഇപ്പോൾ മുഴുവൻ കരയിക്കുന്നത് ചെറുവാണ്ടൂർ വള്ളോം കുന്നിൽ എംപി ജോയിയുടെ ഭാര്യ ശാലിയുടെമ രണമാണ്. വിധി എത്രമാത്രം അപ്രതീക്ഷിതമാണ് എന്ന് അടിവരയിടുന്നതാണ് ഈ സംഭവം. ജീവിതത്തിൽ ഇത്രനാളും ഇല്ലാതിരുന്ന ആ വലിയ സന്തോഷമെത്തി രണ്ടാഴ്ച പിന്നിടുമ്പോഴാണ് എല്ലാ സന്തോഷവും തട്ടിത്തെറിപ്പിച്ച് മര ണംശാലിയെ ഒപ്പം കൂട്ടിയത്.
ബംഗളുരുവിൽ നഴ്സായിരുന്ന ശാലി അടുത്തകാലത്താണ് നാട്ടിൽ എത്തിയിരുന്നത്. ചെറുവാണ്ടുരിൽ വീടിനോട് ചേർന്ന് സ്റ്റേഷനറി കട നടത്തുകയായിരുന്നു ശാലി. ഭർത്താവ് ജോയിക്ക് കറുകച്ചാലിൽ സ്റ്റേഷനറി കടയുണ്ട്.കല്യാണം കഴിഞ്ഞ് 11 വർഷം കഴിഞ്ഞിട്ടും ജോയി ശാലി ദമ്പതികൾക്ക് കുഞ്ഞു ഉണ്ടായിരുന്നില്ല.
ഇതിന്റെ പേരിൽ ദമ്പതികൾ ഏറെ സങ്കടപ്പെട്ടിരുന്നു. നേർച്ചയും ചികിത്സയും ഒന്നും ഫലം കാണാതെ ഇനി കുട്ടികൾ ഉണ്ടാവാൻ സാധ്യതയില്ല എന്ന് ഉറപ്പിച്ചതോടെ ഇവർ ഒരു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് 9 ദിവസങ്ങൾക്കു മുൻപ് നടപടിക്രമങ്ങൾ അനുസരിച്ച് ഇവർ ഡൽഹിയിൽ നിന്നും ഒരു പെൺകുട്ടിയെ ദത്തെടുത്തത്. പെൺകുഞ്ഞു ജനിച്ചാൽ ഇടാൻ ജോയിയും ശാലിയും മനസ്സിൽ കണ്ടുവച്ച പേരാണ് ജുവൽ എന്നത്.
തങ്ങളുടെ ജീവിതത്തിലേക്ക് വന്ന കുട്ടിക്ക് ആ പേര് നൽകുകയും ചെയ്തു. മകൾ എത്തിയതോടെ ആദ്യം സന്തോഷത്തിലായിരുന്നു ശാലി ബന്ധുക്കളെയും കൂട്ടുകാരെയും ഒക്കെ തങ്ങളുടെ ജീവിതം പരിപൂർണ്ണം ആക്കാൻ വന്ന മകളെ പറ്റി ശാലിനി പറഞ്ഞിരുന്നു. മാത്രമല്ല, ജൂവലിനെ അണിയിച്ചൊരുക്കി ബന്ധുവീടുകളും ശാലി സന്ദർശിച്ചു. എന്നാൽ മരണം സാലിയുടെ സന്തോഷത്തിന് കൊടുത്ത ആയുസ്സ് ഒമ്പത് ദിവസങ്ങൾ മാത്രമായിരുന്നു. ജൂവലുമൊത്ത് ബന്ധുവീടുകൾ സന്ദർശിച്ചു മടങ്ങവെയാണ്ആദുര ന്തം ഉണ്ടായത്.
ജുവലിന്റെ കൈപിടിച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ ആണ് ഒരു കാർ പാഞ്ഞെത്തുന്നത് ശാലി കണ്ടത്. തന്റെ മകൾക്ക് ഒന്നും സംഭവിക്കാതിരിക്കാൻ ശാലി അവളെ തള്ളി മാറ്റി സ്വയം ജീവൻ ബലിനൽകി. തെറിച്ചുവീണ ജുവലിനു നിസ്സാര പരിക്കുകള ഉള്ളൂ.ശാലിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലുംരിച്ചു. ജൂവലിന് അപകടം കണ്മുന്നിൽ കണ്ടതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. ഇന്നലെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ എത്തിയപ്പോൾ ജൂവൽ കണ്ടത് തന്നെ ചേർത്തു പിടിച്ച് ഈ വീട്ടിലേക്ക് കൂട്ടിയ മമ്മി ചലനമില്ലാതെ കിടക്കുന്നതാണ്. ജുവലിനു ഹിന്ദി മാത്രമേ അറിയൂ.
ആശ്വാസവാക്കുകളുമായി എത്തുന്ന പലർക്കും ജുവലിനോട് സംസാരിക്കുവാനും കഴിയുന്നില്ല. ജുവലിന്റെ പുതിയ ജീവിതത്തിന്റെ പ്രതീക്ഷകൾ കൂടിയാണ് കഴിഞ്ഞദിവസം രാത്രി പാഞ്ഞുവന്ന കാർത ട്ടി തെ റിപ്പിച്ചത്രണ്ടാഴ്ചകൊണ്ട് തന്റെ ജീവിതത്തിലുണ്ടായ എല്ലാ സന്തോഷവും ഒറ്റ രാത്രി കൊണ്ട് ഒലിച്ചു പോയതിന്റെ മുറിവ് ആ കുഞ്ഞു മനസ്സിനെ വല്ലാതെ നോവിച്ചിരിക്കുകയാണ്.
അമിതവേഗത്തിലെത്തിഅപകടമുണ്ടാക്കിയ കാർ നിർത്താതെ പോകുകയായിരുന്നു. ഈ കാറിന്റെ എതിർദിശയിൽ നിന്നുമെത്തിയ കാർ ലൈറ്റ് ഡിം ചെയ്യാതിരുന്നതാണ്അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. പിന്നീട് കാറോടിച്ച രഞ്ജിത്ത് പോലീസിന് കീഴടങ്ങി. മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.