Breaking News
Home / Uncategorized / വീട്ടുജോലിക്കാരി ഇനി വീട്ടില്‍ എത്തും നഗ്നയായി..!!

വീട്ടുജോലിക്കാരി ഇനി വീട്ടില്‍ എത്തും നഗ്നയായി..!!

പ്രതിഫലം – മണിക്കൂറില്‍ 30 യൂറോ മുതല്‍ 45 യൂറോ വരെ ജോലി – വീടുകളില്‍ ചെന്ന് പൊടിതട്ടി, അടിച്ചുവാരി, വീട് മൊത്തമായൊന്ന് വൃത്തിയാക്കുക. പക്ഷേ ചെറിയൊരു കണ്ടീഷനുണ്ട് നഗ്നരായി ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. യുകെയിലെ നാച്വറിസ്റ്റ് ക്ലീനേഴ്‌സ് കമ്പനിയാണ് ഉപഭോക്താക്കള്‍ക്കായി ന്യൂഡ് ക്ലീനേഴ്‌സിനെ എത്തിച്ച് കൊടുക്കുന്നത്. ഉപഭോക്താക്കളുടെ താല്പര്യമനുസരിച്ച് സ്ത്രീകളേയും പുരുഷന്മാരേയും ജോലിക്ക് ആവശ്യപ്പെടാം.

അവരുടെ പ്രായം, ആകാരം എന്നിവയും ഉപഭോക്താക്കള്‍ക്ക് നിര്‍ദേശിക്കാം. ഇതുപ്രകാരം നാച്വറിസ്റ്റ് ക്ലീനേഴ്‌സ് വീടുകളിലേക്ക് ജോലിക്കാരെ അയക്കും. ഞങ്ങള്‍ ഒരു ഏജന്‍സി പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ സ്ഥാപക ലാറ സ്മിത്ത് പറയുന്നു. ഒരിക്കല്‍ ക്ലീനേഴ്‌സിനെ അന്വേഷിച്ച് വിളിച്ച ഒരു കസ്റ്റമര്‍ തനിക്ക് ന്യൂഡ് ക്ലീനറെ ലഭിക്കുമോ എന്ന് അന്വേഷിച്ചു. അന്ന് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളോട് വിവരം പറഞ്ഞപ്പോള്‍ അവരിലൊരാള്‍ അതിന് തയ്യാറായി മുന്നോട്ട് വന്നു. അതോടെയാണ് ഇതില്‍ ഒരു ബിസിനസ് സാധ്യതയുണ്ടല്ലോ എന്ന് കണ്ടെത്തി സ്മിത്ത് കമ്പനിക്ക് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് കമ്പനി ആരംഭിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ ബിസിനസ്സ് വ്യാപിപ്പിക്കാം എന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍ എന്നാല്‍ ന്യൂഡ് കണ്ടന്റ് എന്ന് ആരോപിച്ച് ഈ നീക്കം സാമൂഹിക മാധ്യമങ്ങള്‍ തടഞ്ഞു. പക്ഷേ ബിസിനസ്സ് വലിയ മോശമില്ലാതെ മുന്നോട്ട് പോകുന്നുവെന്നാണ് സ്മിത്ത് പറയുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിലായി 300 പേര്‍ നാച്വറിസ്റ്റ് ക്ലീനേഴ്‌സിന് കീഴില്‍ ജോലി ചെയ്യുന്നുണ്ട്. നഗ്നരായ സ്ത്രീ ജോലിക്കാരെ തേടി വിളികള്‍ വരുന്നത് പോലെ പുരുഷന്മാരെ തേടിയും ആവശ്യക്കാരുടെ വിളി വരാറുണ്ടെന്ന് സ്മിത്ത് അവകാശപ്പെടുന്നു. സ്ത്രീകളെ ചോദിച്ച് വിളിക്കുന്നവരില്‍ ഭൂരിഭാഗം പേരും യുവതികളെ താല്പര്യപ്പെടാത്തവരാണത്രേ. മധ്യവയസ്‌കരായ, പൂര്‍ണ ശരീര വളര്‍ച്ചയെത്തിയ സ്ത്രീകളേയാണത്രേ പലരും ആവശ്യപ്പെടുന്നത്.

പ്രകൃതിവാദത്തിന്റെ വക്താവാണ് ലാറ സ്മിത്ത്. നിങ്ങളെ കുറിച്ച് നല്ലത് തോന്നേണ്ടത് നിങ്ങള്‍ക്ക് തന്നെയാണ്. അതിനൊരിക്കലും നിങ്ങളുടെ ശരീരഘടനയോ നിറമോ പ്രായമോ തടസ്സമാകരുത്. സ്മിത്ത് പറയുന്നു. സ്മിത്തിന്റെ ജോലിക്കാരും ജോലിയില്‍ വളരെയേറെ സംതൃപ്തരാണ്. സ്വന്തം ശരീരത്തില്‍ ആത്മവിശ്വാസമുള്ള ആര്‍ക്കും തിരഞ്ഞെടുക്കാവുന്ന മികച്ചൊരു ജോലിയാണ് ഇതെന്നാണ് നാച്വറിസ്‌ററ് ക്ലീനേഴ്‌സില്‍ ജോലി ചെയ്യുന്ന 43കാരി സില്‍വ പറയുന്നത്. ‘ഉപഭോക്താവിനെ സംബന്ധിച്ച് ഞങ്ങള്‍ നല്‍കുന്നത് മഹത്തായ ഒരു കാഴ്ചയാണ്.

ഈ ജോലി എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. എന്നെ കരുത്തയാക്കി. സില്‍വ തികഞ്ഞ സംതൃപ്തിയോടെ പറഞ്ഞുനിര്‍ത്തുന്നു.’ വീട്ടിലേക്ക് അയക്കുന്ന ജോലിക്കാരുടെ കാര്യത്തില്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് നാച്വറിസ്റ്റ് കമ്പനി ഇടപെടുന്നത്. ജോലിക്ക് ആളുകളെ അയക്കുന്നതിനൊപ്പം ചില നിര്‍ദേശങ്ങളും ഇവര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ജോലിക്ക് എത്തുന്നവരുടെ ശരീരത്തില്‍ സ്പര്‍ശിക്കാനോ, ഇവരുടെ ചിത്രമെടുക്കാനോ സാധ്യമല്ല. ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമേ ജോലിക്കാരെ ലഭിക്കൂ.

ന്യൂഡ് ക്ലീനേഴ്‌സിന് പുറമെ മണിക്കൂറിന് 25 യൂറോക്ക് വസ്ത്രം ധരിച്ചവരെ ആളുകളെയും ജോലിക്ക് ലഭിക്കും. ഞങ്ങളുടെ ക്ലീനേഴ്‌സ് പ്രൊഫഷണലാണ്. ഒരു നഗ്ന സ്ത്രീ ശരീരം കാണുമ്പോള്‍ ഒരു വ്യക്തിക്കുണ്ടാകുന്ന അങ്കലാപ്പുകള്‍ ഇവര്‍ക്ക് മനസ്സിലാകും. പക്ഷേ അവര്‍ നിങ്ങളില്‍ നിന്ന് ബഹുമാനം ആഗ്രഹിക്കുന്നുണ്ട്. അവരോട് ബഹുമാനം പുലര്‍ത്തുകയും അവര്‍ക്ക് സ്വകാര്യത കൊടുക്കകയും വേണം. സ്മിത്ത് പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *