Breaking News
Home / Lifestyle / തന്നെ വെല്ലാന്‍ ഒരാളില്ലെന്ന് തെളിയിച്ച് ലാലേട്ടന്‍ റിവ്യു വായിക്കാം

തന്നെ വെല്ലാന്‍ ഒരാളില്ലെന്ന് തെളിയിച്ച് ലാലേട്ടന്‍ റിവ്യു വായിക്കാം

ഹെവി, സുപ്പര്‍ബ്, മരണമാസ്സ്, കൊലകൊല്ലി, സ്റ്റൈലിഷ് ഇങ്ങണെ ഏകകണ്ഠമായ അഭിപ്രായം ആദ്യഷോ കഴിഞ്ഞപ്പോള്‍ തന്നെ നേടിയിരിക്കുകയാണ് ഇന്ന് പ്രദര്‍ശനം ആരംഭിച്ച മലയാളത്തിന്റെ താര ചക്രവര്‍ത്തി മോഹന്‍ലാല്‍ നായകന്‍ ആയ ലൂസിഫര്‍ എന്ന ചിത്രം.

മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭം എന്ന നിലയിലും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്.

സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന മാഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. പികെ രാംദാസ് എന്ന കേരളാ രാഷ്ട്രീയത്തിലെ വമ്പന്റെ മരണത്തോടെ തുടങ്ങുന്ന ചിത്രം അതിനു ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിലൂടെയും അതിനിടയിലേക്കു സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വരവോടെയും വികസിക്കുന്നു.

ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്ന് പൃഥ്വിരാജ് എന്ന സംവിധായകന്റെ അതിഗംഭീരമായ മേക്കിങ് ആണ്. ഒരുപാട് ത്രസിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഒരു കഥ, നമ്മുടെ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ആണ് ലൂസിഫര്‍ എന്ന സിനിമയുടെ വിജയം.

മോഹന്‍ലാല്‍ എന്ന വിസ്മയത്തിന്റെ മറ്റൊരു വിസ്മയ പ്രകടനമാണ് ലൂസിഫറിന്റെ ജീവന്‍. സ്റ്റീഫന്‍ നെടുമ്പള്ളി ആയി മോഹന്‍ലാല്‍ കാഴ്ച വെച്ചത് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു.

ആക്ഷന്‍ രംഗങ്ങളില്‍ തന്നെ വെല്ലാന്‍ ഇന്നും മറ്റാരും ഇല്ലെന്നും കാണിച്ചു തന്ന മോഹന്‍ലാല്‍ തന്റെ കണ്ണുകള്‍ കൊണ്ടും മൗനം കൊണ്ട് പോലും പ്രേക്ഷകരോട് സംവദിക്കുന്ന കാഴ്ച അതിശയത്തോടു കൂടി മാത്രമേ കണ്ടിരിക്കാനാവു.

ഒരുപക്ഷെ മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല , എല്ലാ സിനിമാ പ്രേമികളും ഒരു നിമിഷം അദ്ദേഹത്തിന്റെ സ്‌ക്രീന്‍ പ്രെസെന്‍സിനെ തൊഴുതു പോവുക തന്നെ ചെയ്യും. ഒരു നോട്ടം കൊണ്ട് തന്നെ തീപ്പൊരി ചിതറുന്ന മാസ്സ് എഫ്ഫക്റ്റ് ഉണ്ടാക്കാന്‍ ഈ മനുഷ്യനുള്ള കഴിവ് ഇന്നും മറ്റാരെക്കാളും ഏറെ മുകളില്‍ ആണെന്ന് ലൂസിഫര്‍ കാണിച്ചു തരുന്നു.

മുരളി ഗോപിയുടെ ഏറ്റവും മികച്ച രചന ഇനി മുതല്‍ ലൂസിഫര്‍ ആണെന്ന് പറഞ്ഞാലും അതൊരു അതിശയോക്തിയാവില്ല. അത് പോലെ പൃഥ്വിരാജ് എന്ന സംവിധായകന്‍ ഇന്ത്യന്‍ സിനിമയ്ക്കു ഒട്ടേറെ ഗംഭീര ചിത്രങ്ങള്‍ സമ്മാനിക്കാന്‍ കെല്‍പ്പുള്ളയാളാണ് എന്ന് ലൂസിഫര്‍ അടിവരയിട്ടു പറയുന്നു.

വളരെ വ്യത്യസ്തമായ ഒരു കഥ കുടുംബ പ്രേക്ഷകര്‍ക്കും മോഹന്‍ലാല്‍ ആരാധകര്‍ക്കും ഒരു പോലെ ആസ്വാദ്യകരമായ രീതിയില്‍ ഒരുക്കി പൃഥ്വിരാജ്. ചിത്രത്തില്‍ അത്യന്തം ആവേശം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ മാത്രമല്ല, മനസില്‍ തൊടുന്ന വൈകാരിക രംഗങ്ങളും കിടിലന്‍ ഡയലോഗുകളും അനവധിയുണ്ട്.

ഒരിക്കല്‍ പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ ആണ് ചിത്രം മുന്നോട്ടു പോകുന്നത് എന്ന് മാത്രമല്ല പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ആവേശം കൊണ്ട് തന്റെ സീറ്റില്‍ നിന്ന് എഴുനേല്‍പ്പിക്കുന്ന രംഗങ്ങളാല്‍ സമ്പന്നമാണ് ഈ ചിത്രം.

മലയാള സിനിമയിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ പോലും സ്വാഭാവികാഭിനയത്തിലും അണ്ടര്‍ ആക്റ്റിംങ്ങിലും തന്നെ വെല്ലാന്‍ മറ്റൊരാള്‍ ഇല്ലെന്ന സത്യം മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

ബോളിവുഡ് സൂപ്പര്‍താരം വിവേക് ഒബ്റോയ് മികച്ച പ്രകടനം നല്‍കി മോഹന്‍ലാലിനൊപ്പം നിന്നപ്പോള്‍, അതി ഗംഭീര പ്രകടനം കാഴ്ച വെച്ച മറ്റു അഭിനേതാക്കള്‍ മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, സായി കുമാര്‍, ഫാസില്‍, അതിഥി വേഷത്തില്‍ എത്തിയ പൃഥ്വിരാജ് എന്നിവരാണ്. നൈല ഉഷ, ജിജു ജോണ്‍,ബൈജു, ആദില്‍ ഇബ്രാഹിം, ഷോണ്‍ റോമി, കൈനകരി തങ്കരാജ്, ശിവാജി ഗുരുവായൂര്‍, സച്ചിന്‍ കടേക്കര്‍, സാനിയ , അനീഷ് ജി മേനോന്‍, ബാല തുടങ്ങിയവരും കയ്യടി നേടി.

സ്റ്റണ്ട് സില്‍വ ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ അതി ഗംഭീരം ആയപ്പോള്‍ സുജിത് വാസുദേവ് ഒരുക്കിയ ദൃശ്യങ്ങള്‍ ആണ് ഈ ചിത്രത്തിന്റെ സാങ്കേതിക നിലവാരം വാനോളം എത്തിച്ചത്. ദീപക് ദേവ് ഒരുക്കിയ സംഗീതം ഒരിക്കല്‍ കൂടി മികച്ച നിലവാരം പുലര്‍ത്തിയപ്പോള്‍ സംജിത് മുഹമ്മദ് നിര്‍വഹിച്ച എഡിറ്റിംഗും മികച്ചു നിന്നു.

ദീപക് ദേവ് നല്‍കിയ പശ്ചാത്തല സംഗീതം മാസ്സ് ആയിരുന്നു എന്ന് പറയാതെ വയ്യ. ഗംഭീരമായ ഒരു ആദ്യ പകുതി, കിടിലന്‍ ഇന്റര്‍വെല്‍, മികച്ച രണ്ടാം പകുതി, ഒരു മരണ മാസ്സ് ക്ലൈമാക്‌സ്. ലൂസിഫര്‍ കേരളം കീഴടക്കി കഴിഞ്ഞു.

ലൂസിഫര്‍ അക്ഷരാര്‍ഥത്തില്‍ ഒരു അനുഭവം ആണ്. നമ്മളെ ഒരുപാട് രസിപ്പിക്കുന്ന ത്രില്ലടിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന ആവേശം കൊള്ളിക്കുന്ന ഒരു സിനിമാനുഭവം. ഒരുപക്ഷെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്കാവാം വരും ദിവസങ്ങളില്‍ ലൂസിഫറിന്റെ പ്രയാണം.

കരളത്തിലും കേരളത്തിന് പുറത്തുമായി വമ്പന്‍ റിലീസ് ആയാണ് ഈ ചിത്രം എത്തിയത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് ആയാണ് ഈ ചിത്രം ലോകം മുഴുവന്‍ ഇന്ന് റിലീസ് ചെയ്തത്.

About Intensive Promo

Leave a Reply

Your email address will not be published.