മിമിക്രി സ്റ്റേജുകളിൽ നിന്ന് ടെലിവിഷൻ പ്രോഗ്രാമുകളിലും പിന്നീട് സിനിമയിലുമെത്തിയ താരമാണ് ടിനി ടോം. പതിയെ സിനിമയിൽ ചെറിയ വേഷങ്ങളിൽ നിന്ന് മികച്ച റോളുകളിൽ എത്തിയ ടിനി ടോം ഇന്ന് മലയാള സിനിമ ലോകത്തെ പ്രേക്ഷകരുടെ ഇഷ്ട കോമെടി താരം കൂടെയാണ്. ബസ് യാത്രകളിൽ നിന്ന് പഴയ മാരുതി കാറിലേക്കും ഇപ്പോളിതാ bmw വിലേക്കും എത്തി നീൽക്കുകയാണ്.
പുതിയ bmw 530 എം സ്പോർട്സ് ആണ് ടിനി ടോം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ബിഎംഡബ്ല്യു വെള്ളപ്പൊക്കത്തില്‍ ടോട്ടല്‍ ലോസായതിനെ തുടര്‍ന്നാണ് പുതിയത് വാങ്ങുന്നത്. ആദ്യത്തേത് 530 ആയിരുന്നെങ്കില്‍ ഇത് 530 എം സ്‌പോര്‍ട്ടാണ്, 5 സീരിസിന്റെ കരുത്തുകൂടിയ വകഭേദം. 2993 cc 6 സിലിണ്ടര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 265 ബിഎച്ച്പി കരുത്തുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിൽ എത്താൻ 5.7 സെക്കന്റ് മതി.
ബിഎംഡബ്ല്യു കൂടാതെ പജേറോ സ്‌പോര്‍ട്‌സ്, ബ്രിയോ എന്നി വാഹനങ്ങളും ടിനിക്ക് സ്വന്തമായി ഉണ്ട്. ബ്രിയോ ഓട്ടോമാറ്റിക് ഭാര്യ ഉപയോഗിക്കുന്ന വാഹനമാണ്. ഇനി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത് ലംബോർഗിനി ആണെന്നും താരം പറയുന്നു. ലംബോര്‍ഗിനി ഹുറാകാൻ സ്പൈഡറാണ് ഇഷ്ടപെട്ട സ്വപ്ന വാഹനം…