പ്ലസ് 2 പരീക്ഷയും ശേഷം നടക്കുന്ന ആഘോഷവും എല്ലാം സോഷ്യല്‍ മീഡിയയിലെ സ്ഥിരം കാഴ്ചയാണ് പരീക്ഷ കഴിഞ്ഞ സന്തോഷത്തില്‍ വിദ്യാര്‍ഥികളുടെ ആഘോഷവും മറ്റു വാര്‍ത്തകളിലും ചര്‍ച്ചകളിലും നിറയുന്നതും ആണ്.കഴിഞ്ഞ ദിവസം അവസാനിച്ച ഹയര്‍ സെക്കന്ററി പരീക്ഷയും തുടര്ന്നുള ആഘോഷങ്ങള്‍ക്ക് പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിലക്ക് ഏര്പ്പെടുത്തിയയതും വാര്‍ത്തകളിലും ട്രോലുകളിലും നിറഞ്ഞു നിന്നതും ആണ് ഇതൊന്നും വകവെയ്കാതെ കുട്ടികള്‍ അവസാന പരീക്ഷയ്ക്ക് ശേഷം പൂന്ത് വിളയാടി ശേഷം ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത്
എന്നാല്‍ ഇന്ന് ഏവരും കൗതുകത്തോടെ ഷെയര്‍ ചെയ്യുന്ന ഒരു ഫേസ്ബുക്ക് സ്റ്റാറ്റ്സ് വാര്‍ത്തകളില്‍ ഇടം നേടുകയാണ് പരീക്ഷ കഴിഞ്ഞു കളര്‍ പൊടിയില്‍ കുളിച്ച് നില്കുന്ന ഒരു വിദ്യാര്‍ഥിയുടെ ചിത്രവും ആ പോസ്റ്റിനൊപ്പം ചേര്‍ത്ത് വെയ്ക്കുക ഉണ്ടായി സ്റ്റാറ്റസ് വായിച്ച് പൊങ്കാല ഇടാന്‍ ഒരുങ്ങിയ പലരും വാല്‍കഷ്ണം വായിച്ച് ഞെട്ടി
പോസ്റ്റ് വായിക്കാം :
ഒരു വിദ്യാലയത്തിൽ നിന്ന് പ്ലസ്ടു പരീക്ഷ തീർന്നതിന്റെ ആഘോഷം ഹോളിയാക്കിയ വ്യത്തിഹീനനായ ഒരു കുട്ടി. ഇവനൊക്കെ പഠിക്കാനാണോ വിദ്യാലയത്തിൽ പോകുന്നത്. തെരുവിലൂടെ ഡ്രം കൊട്ടി ആനന്ദനൃത്തമാടാൻ ആരാണ് അനുവാദം കൊടുത്തത്. ? ഇങ്ങനെയൊക്കെയുള്ള വിദ്യാഭ്യാസമാണോ ന്യൂ ജെൻകുട്ടികൾക്ക് ? കുറച്ചൊക്കെ ഉദാത്തവും പരിഷ്കൃതവുമായ വിദ്യാഭ്യാസത്തെ ഇങ്ങനെ ആഭാസമാക്കിയ ആ സ്ക്കൂളിലെ പ്രിൻസിപ്പൽ ,അദ്ധ്യാപകർ ,പി ടി എ, മാനേജ്മെൻറ് ഭാരവാഹികൾ എല്ലാവരും ഈ സദാചാര വിരുദ്ധമായ കോമാളിത്തരങ്ങൾക്ക് മാപ്പു പറയണം.
വാൽക്കഷണം ‘_ ചിത്രത്തിലുള്ളത് എന്റെ മകൻ .പ്രിൻസിപ്പൽ പണിയെടുക്കുന്നത് ഞാനും.