Breaking News
Home / Uncategorized / പാതിവഴിയില്‍ നിലച്ച ബാലുവിന്റെ സ്വപ്‌നത്തിന് ജീവനേകാന്‍ ലക്ഷ്മി

പാതിവഴിയില്‍ നിലച്ച ബാലുവിന്റെ സ്വപ്‌നത്തിന് ജീവനേകാന്‍ ലക്ഷ്മി

അകാലത്തില്‍ പൊലിഞ്ഞ ബാലുവിന്റെ പാതിവഴിയില്‍ നിലച്ച സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്മി. ബാലഭാസ്‌കറിന്റെ പാതിവഴിക്ക് നിന്നുപോയ സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കണമെന്നാണ് ലക്ഷ്മിയുടെ ആഗ്രഹമെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി അതിജീവനത്തിന്റെ പാതയിലാണ്.

ഈയടുത്ത് ബാലഭാസ്‌കര്‍ പണികഴിപ്പിച്ച വീട്ടിലാണിപ്പോള്‍ ലക്ഷ്മിയുള്ളത്. അമ്മയും നഴ്‌സും ഒപ്പമുണ്ട്. കൈത്താങ്ങായി അടുത്ത സുഹൃത്തുക്കളുമുണ്ട്. എഴുന്നേറ്റ് നടക്കാന്‍ ഇനിയും ആറേഴ്മാസം വേണ്ടിവരും. വീല്‍ചെയറിന്റെ സഹായത്തോടെയാണ് ലക്ഷ്മിയുടെ ഇപ്പോഴത്തെ ജീവിതം.

ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനത്തോടെയാണ് ലക്ഷ്മി ആശുപത്രി വിട്ടത്. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയിരുന്നു. അപകടം നടക്കുമ്പോള്‍ ഡ്രൈവര്‍ അര്‍ജുന്‍ ആണ് വാഹനമോടിച്ചത് എന്നാണ് ലക്ഷ്മിയുടെ മൊഴി. അതേസമയം ബാലഭാസ്‌കര്‍ ആണ് വാഹനം ഓടിച്ചിരുന്നത് എന്നായിരുന്നു അര്‍ജുന്റെ മൊഴി.

അപകടമരണത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ച് ബാലഭാസ്‌കറിന്റെ പിതാവ് സികെ ഉണ്ണി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഡിജിപി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published.