Breaking News
Home / Lifestyle / ഇനി ദൂരെ നിന്നും വീട്ടിലെ വൈദുതി ഓൺ ഓഫ് ചെയ്യാം : കണ്ടുപിടിത്തവുമായി മലയാളികൾ ഷെയർ ചെയ്യൂ

ഇനി ദൂരെ നിന്നും വീട്ടിലെ വൈദുതി ഓൺ ഓഫ് ചെയ്യാം : കണ്ടുപിടിത്തവുമായി മലയാളികൾ ഷെയർ ചെയ്യൂ

സ്മാ ര്‍ട്‌സാങ്കേതിക വിദ്യകളുടെ കാലമാണിന്ന്. മനുഷ്യനൊപ്പം നിന്ന് സഹായങ്ങള്‍ നല്‍കുന്ന സാങ്കേതിക ആശയങ്ങള്‍ അതാണ് സ്മാര്‍ട് സാങ്കേതിക വിദ്യകളുടെ പ്രത്യേകത. നിരവധി പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും ഈ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. അങ്ങനെ ഒരു സ്മാര്‍ട്ട് ഉല്‍പ്പന്നമാണ് മൂന്ന് മലയാളികള്‍ ചേര്‍ന്ന് തുടങ്ങിയ ഫിന്നോ (finno) എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്ബനി നിര്‍മ്മിച്ച സ്മാര്‍ട് സ്വിച്ചുകളും സ്മാര്‍ട് ബള്‍ബും.

വിരല്‍ സ്പര്‍ശനംഇന്റര്‍നെറ്റ് വഴിയും വൈഫൈ വഴിയും വയര്‍ലെസ് ആയി നിയന്ത്രിക്കാന്‍ സാധിക്കുന്ന സ്മാര്‍ട് സ്വിച്ചുകളാണ് ഫിന്നോ പുറത്തിറക്കിയിരിക്കുന്നത്. ഒരു സ്വിച്ചില്‍ രണ്ടായിരം വാട്‌സിന്റെ ഇലക്‌ട്രിക് ഉപകരണങ്ങള്‍ നിയന്ത്രിക്കാം. ഇങ്ങനെ മൂന്ന് സ്വിച്ചുകള്‍ വരെയുള്ള മോഡ്യൂളുകളാണ് ഫിന്നോ വിപണിയിലിറക്കുന്നത്. നാലായിരം രൂപയാണ് ഇതിന് വില.

തൃശൂര്‍ സ്വദേശിയായ ബബിന്‍ ബാബുവിനെ കൂടാതെ കോഴിക്കോട് സ്വദേശികളായ ഡിനു വില്‍സണ്‍, വിപിന്‍ കെപി എന്നിവരാണ് ഫിന്നോയ്ക്ക് പിന്നിലുള്ളത്.

കപ്പാസിറ്റീവ് ടച്ച്‌ സാങ്കേതിക വിദ്യയാണ് ഈ സ്വിച്ചില്‍ ഉപയോഗിച്ചിരിക്കുന്നത്. വിരല്‍ സ്പര്‍ശനത്തിലൂടെ ഉപകരണങ്ങള്‍ ഓഫ് ആക്കാനും ഓണ്‍ ആക്കാനും സാധിക്കുന്നവതോടൊപ്പം തന്നെയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ ഇവ നിയന്ത്രിക്കാനുള്ള സൗകര്യവും നല്‍കിയിരിക്കുന്നത്.

ഇതിനായി പ്രത്യേകം സജ്ജീകരണങ്ങളൊന്നും തന്നെ വേണ്ടതില്ല. സാധാരണ വീടുനിര്‍മ്മാണത്തിനായി ഒരുക്കുന്ന വയറിങ് തന്നെ മതി ഈ സ്വിച്ച്‌ ഘടിപ്പിക്കാനും. ഫെയ്‌സ് ന്യൂട്രല്‍ എര്‍ത്ത് വയറുകളുമായി ബന്ധിപ്പിച്ച്‌ സ്വിച്ച്‌ ബോഡില്‍ ഘടിപ്പിച്ചാല്‍ മാത്രം മതി.

വീട്ടില്‍ വൈഫൈ സൗകര്യം ഉണ്ടായിരിക്കണം. ഉപയോഗിച്ച്‌ തുടങ്ങും മുമ്ബ് മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കേണ്ട ഒരു ചടങ്ങുണ്ട്. അത് കഴിഞ്ഞാല്‍ ഈ സ്മാര്‍ട് സ്വിച്ച്‌ ഉപയോഗിച്ച്‌ തുടങ്ങാം. ദൂര സ്ഥലങ്ങളില്‍ നിന്നും സ്വിച്ച്‌ നിയന്ത്രിക്കണമെങ്കില്‍ ഇന്റര്‍നെറ്റ് സൗകര്യം ആവശ്യമാണ്. എന്നാല്‍ ഒരേ വൈഫൈ നെറ്റ് വര്‍ക്കില്‍ ആണെങ്കില്‍ വൈഫൈ നെറ്റ് വര്‍ക്ക് പരിധിക്കുള്ളില്‍ നിന്ന് സ്വിച്ച്‌ നിയന്ത്രിക്കാനാവും.

ആമസോണ്‍ ഇക്കോ പോലുള്ള സ്മാര്‍ട് അസിസ്റ്റന്റ് ഉപകരണങ്ങള്‍ വഴിയും ഈ സ്വിച്ച്‌ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് കമ്ബനി പറയുന്നു.

അതായത് നമ്മള്‍ ദൂരെ എവിടെയ്‌ക്കെങ്കിലും പോവുമ്ബോള്‍ ഈ വീട്ടില്‍ വൈഫൈ മോഡം ഓണ്‍ ചെയ്ത് വെച്ച്‌ പോവുക. ആവശ്യമുള്ളപ്പോള്‍ മറ്റൊരാളുടെ സഹായമില്ലാതെ നമുക്ക് ഉപകരണങ്ങള്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കും. ഒരേ വൈഫൈ നെറ്റ് വര്‍ക്കില്‍ സ്വിച്ചും ആപ്പും ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ വീട്ടിനുള്ളില്‍ സ്വിച്ചിനരികിലേക്ക് പോകാതെ തന്നെ ഉപകരണങ്ങള്‍ നിയന്ത്രിക്കാം.

സ്മാര്‍ട് സ്വിച്ചുകളെ കൂടാതെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കാവുന്ന ആര്‍ജിബി എല്‍ഇഡി ബള്‍ബും, വയര്‍ലെസ് വൈഫൈ സ്വിച്ച്‌ ബോക്‌സും ഫിന്നോ പുറത്തിറക്കിയിട്ടുണ്ട്.

നമ്മുടെ വീടുകളിലെ സാധാരണ സ്വിച്ച്‌ ബോഡുകള്‍ക്കുള്ളില്‍ ഘടിപ്പിക്കാവുന്ന ഉപകരണമാണ് വൈഫൈ സ്വിച്ച്‌ ബോക്‌സ്. ടച്ച്‌ സംവിധാനമില്ലാത്തതും എന്നാല്‍ നേരത്തെ പരിചയപ്പെടുത്തിയ സ്മാര്‍ട് സ്വിച്ചിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ സാധ്യമാവുന്നതുമായ ഉപകരണമാണ് വൈഫൈ സ്വിച്ച്‌ ബോക്‌സ്.

വിവിധ നിറങ്ങളിലുള്ള വെളിച്ചം നല്‍കാന്‍ കഴിയുന്നതും വിവിധ മോഡുകളില്‍ കത്തുകയും ചെയ്യുന്ന എല്‍.ഇ.ഡി ബള്‍ബ് ആണ് രംഗ് എന്ന് പേരിട്ടിരിക്കുന്ന ആര്‍ജിബി എല്‍ഇഡി ബള്‍ബ്.

നിലവിലുള്ള സ്മാര്‍ട് സ്വിച്ചുകളേക്കാള്‍ ഏത്രയോ ലാഭകരമായിരിക്കും ഈ സ്വിച്ച്‌ എന്ന് ഫിന്നോയുടെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ ബബിന്‍ ബാബു പറയുന്നു.ചുരുങ്ങിയ ചിലവില്‍ വീടിനെ സ്മാര്‍ട് ആക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ആശ്രയിക്കാവുന്നവയാണ് തങ്ങളുടെ ഉത്പന്നങ്ങളെന്നും ഫിന്നോ പറയുന്നു.( കടപ്പാട് മാത്രഭൂമി ന്യൂസ് ) ഈ അറിവുകൾ മറ്റുള്ളവർലേക്ക് ഷെയർ ചെയ്യുക

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *