വൈദീകൻ പാഷാണം ആയാൽ ശല്യം പലതുണ്ട്. സമൂഹത്തിൽ അത് വിപത്തും വിനാശവും വിതയ്ക്കും. ഒരു ധ്യാന പ്രസംഗകൻ അലറി കൂവി പറയുന്ന വൃത്തികേടുകൾ … വൈദീകരേ പഞ്ച പുഞ്ചം അടക്കി ദൈവമായി കാണുന്ന ഇത് കേൾക്കുന്ന വിശ്വാസികൾ ഏതെല്ലാം തരത്തിൽ വഴിതെറ്റും? കത്തോലിക്കാ സഭ പൊതു സമൂഹത്തിൽ നിന്നും എത്രമാത്രം മനുഷ്യത്വ രഹിതമായ കാഴ്ച്ചപ്പാടിലേക്ക് നിങ്ങും. REPORT/പൗലോസ് കറുകയിൽ/ പ്രവാസി ശബ്ദം വെബ് എക്സ്ക്ക്ളൂസീവ് ഫീച്ചർ
ഈ വൈദീകൻ പറയുന്നു..മദ്യപിക്കുന്നവന്റെ കുട്ടികളാണ് മന്ദബുദ്ധികൾ. കണ്ടില്ലേ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേർ. ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും മന്ദബുദ്ധികൾ ആയി ജനിക്കും.പണം ധാരാളം ഉള്ളവക്കും ഈ കുട്ടികൾ ഭാരമാണ്. ദൈവ ശാപമാണ്. സ്വയം ഭോഗം, പാൻ പരാഗ്, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കൾ നാളെ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോൾ അവരുടെ കുട്ടികളാണ് മന്ദബുദ്ധികൾ ആകുന്നത്. ഇങ്ങിനെയുള്ള യുവാക്കൾക്കും യുവതികൾക്കും മൃഗ ജീവിതമാണ്. അവർ ബന്ധപ്പെടുന്നത് മൃഗങ്ങളേ പോലെയാണ്. അവർക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളും മൃഗങ്ങളേ പോലെയിരിക്കും. അവരാണ് മന്ദബുദ്ധി കുഞ്ഞുങ്ങൾ…വിഢിയായ ഈ വൈദീകൻ ബുദ്ധിമാന്ദ്യവും,
മാനസീക വൈകല്യവും ബാധിച്ച കുഞ്ഞുങ്ങളേയും കുടുംബത്തേയും ക്രൂരമായി അധിക്ഷേപിക്കുകയാണ്. ഇതാണോ ക്രിസ്തു പഠിപ്പിച്ചത്?..ഇയാൾ ഏത് മാലിന്യത്തിൽ നിന്നും കടന്നുവന്ന അശുദ്ധ രൂപമാണ്? യുവാക്കളേയും, കുട്ടികളേയും, യുവതികളേയും, രോഗ ബാധിതരേയും ക്രൂരമായി കൊന്ന് കൊലവിളിക്കുന്ന ഇയാളാണോ വൈദീകൻ..ക്രിസ്തുവിന്റെ പ്രതി പുരുഷൻ? കത്തോലിക്കാ സഭ ഈ വൈദീകന്റെ ഭാഷയിൽ മാപ്പ് പറയുമോ? ഈ പ്രസംഗത്തേ തള്ളി പറയുമോ?
ധ്യാന പ്രസംഗത്തിൽ വിശ്വാസികളേ പിടിച്ചിരുത്താൻ എന്തെല്ലാം തട്ടിപ്പുകളാണ് ധ്യാന ഗുരുക്കന്മാരും വൈദീകരും പറയുന്നത്. ഏറ്റവും അധികം കളവുകൾ പറയുന്നത് സേവ്യർ വട്ടായിൽ എന്ന വൈദീകനാണ്. ക്രിസ്തുവിനേയും ദൈവത്തേ പോലും കടത്തിവെട്ടുന്ന കത്തി ഡയലോഗും അത്ഭുതവും ആണ് ഈ വൈദീകൻ പ്രസംഗിക്കുന്നത്.
ഈ വീഡിയോയിൽ പറയുന്ന വൈദീകൻ പ്രവാസികളേ അധിക്ഷേപിക്കുന്നു. അയർലന്റിൽ ധ്യാനത്തിനു പോയപ്പോൾ 100 കണക്കിന് മന്ദബുദ്ധികളാണ് മലയാളി മാതാപിതാക്കൾക്ക് എന്നും അയർലന്റിലാണ് ഏറ്റവും അധികം മലയാളികൾക്ക് മന്ദബുദ്ധി കുട്ടികൾ എന്നും പറയുന്നു. അടുത്തത് യു.കെയിൽ. അതായത് മദ്യം കഴിക്കുന്നവരും, സ്വയം ഭോഗം ചെയ്യുന്നവരും, വ്യഭിചരിക്കുന്നവരുമായ സ്ത്രീകളും, യുവാക്കളും കൂടുതൽ കേരളത്തിൽ നിന്നും എത്തപ്പെട്ട കേന്ദ്രം എന്നർഥം. കാനഡയിലും, ദുബൈയിലും, അമേരിക്കയിലും ധാരാളം ഇത്തരക്കാർ മലയാളികളേ കണ്ടതായും വിഢിയായ വൈദീകൻ തള്ളുന്നു. ഇയാൾ ഇത്തരത്തിൽ ബുദ്ധിമാന്ദ്യ്മ ഉള്ള ആളുകളുടെ കുടുംബത്തേയും,
കുട്ടികളേയും മാതാപിതാക്കളേയും കൊന്ന് കൊലവിളിക്കുമ്പോൾ തീർച്ചയായും നിയമത്തിനും എതിരാണ്. വൈദീകനെ ആർക്കെങ്കിലും തിരിച്ചറിയാനായാൽ പോലീസിൽ കേസ് കൊടുത്താൽ പോക്സോ ചുമത്തിൽ ജാമ്യം ഇല്ലാതെ ജയിലിൽ ആകും. മാത്രമല്ല ചൈൽഡ് ലൈനും ഈ വീഡിയോ കണ്ടാൽ തീർച്ചയായും നടപടി സ്വീകരിക്കും. മനുഷ്യാവകാശകമ്മിഷനും നടപടി എടുക്കും. ഈ എരണം കെട്ട ചെന്നായയേ ദൈവ നാമത്തിൽ അഴിഞ്ഞാടാൻ അനുവദിക്കരുത്. ജയിലിൽ പോയി കിടന്ന് മൂത്ത തടവുകാരുടെ എമണ്ടൻ ഇടിയാണ് ഇയാളെ കാത്തിരിക്കുന്നത്. ആരെങ്കിലും പ്രവാസി ശബ്ദത്തിന്റെ ഈ വാർത്തയും വീഡിയോയും വയ്ച്ച ഒരു പരാതി കൊടുത്താൽ മാത്രം മതി..ഇയാളുടെ കഥ കഴിയും.
മദ്യം കഴിക്കുന്നവരുടെ വിവാഹ ജീവിതം ആദ്യ രാത്രി തന്നെ പൊട്ടി തകരണം എന്ന് പറയുമ്പോൾ ഫ്രാൻസീസ് മാർപ്പാപ്പ മദ്യം കഴിക്കുന്നതോ? കേരളത്തിലേ 40ഓളം കത്തോലിക്കാ സഭകളുടെ ഡിസ്റ്റലറിയിൽ നിന്നും ഉല്പ്പാദിപ്പിക്കുന്ന പതിനായിരകണക്കിന് ലിറ്റർ കുപ്പ് വൈൻ ആരാണ് കുടിക്കുന്നത്?. പള്ളികളിൽ കുർബാനയിൽ വിശ്വാസികൾക്ക് പോലും തിരുവോസ്തിയിൽ വൈൻ തൊട്ട് പോലും കൊടുക്കാറില്ല. കേരളത്തിലേ മദ്യപിക്കുന്ന വൈദീകരുടെ എണ്ണം കേട്ടാൽ ഞെട്ടും. വിദേശത്ത് പള്ളികളിൽ പോലും പരസ്യമായി വിസ്കിയും മറ്റും കുർബാനയ്ക്ക് ശേഷം പള്ളി മുറ്റത്ത് ടീപാർട്ടിയിൽ വിളമ്പുന്നു.
ചുരുങ്ങിയ പക്ഷം ആശ അടക്കിയായിരുന്നേൽ സ്വയം ഭോഗം ചെയ്ത് കൊട്ടിയൂരിലേ ഫാ.റോബിൻ അടക്കം ഉള്ള നൂറുകണക്കിന് വൈദീകർ വഴി തെറ്റുമായിരുന്നോ? ഇപ്പോൾ സഭയിൽ നടക്കുന്ന ലൈംഗീക അരാജകത്വവും, ബലാൽസംഗവും, ബാല പീഢനവും ഉണ്ടാകില്ലായിരുന്നു. ഇപ്പറയുന്ന ഈ വൈദീകൻ ഇത് ചെയ്യുന്നില്ല എന്ന് ശാസ്ത്രീയമായി ഒരു പരിശോധനയിലൂടെ തെളിയിക്കാൻ ധൈര്യമുണ്ടാകുമോ?
ഉപദേശങ്ങളും കണ്ടു പിടിത്തങ്ങളുമായി ഒരു അച്ചന്‍ നടത്തിയ പ്രസംഗം വൈറലാകുന്നു. മദ്യം നല്‍കുന്നത് സന്തോഷമല്ലെന്നും അവ നിങ്ങളെ നശിപ്പിക്കുന്ന ആസിഡാണെന്നും മദ്യപിക്കുന്നവര്‍ റോഡില്‍ മൃഗങ്ങളെ പോലെ വണ്ടി കയറി ചാകുമെന്നും വീഡിയോയില്‍ ഉപദേശിച്ചു തുടങ്ങുന്ന അച്ചന്‍ പിന്നീട് പറയുന്നതെല്ലാം തന്നെ വിവരദോഷങ്ങളാണ് . മദ്യം വിളമ്പി ആഘോഷിക്കുന്ന വിവാഹങ്ങള്‍ എല്ലാം ആദ്യരാത്രിയില്‍ തന്നെ പൊട്ടിപോകണമെന്ന് ദൈവത്തോട് താന്‍ പ്രാര്‍ത്ഥിക്കുന്നതായി അച്ചന്‍ പറയുന്നു. തീര്‍ന്നില്ല അച്ചന്റെ പ്രാര്‍ത്ഥന . മദ്യപിക്കുന്ന എല്ലാവരുടെയും കുടുംബങ്ങള്‍ നശിച്ചു പോകണം. ഈ തലമുറയില്‍ മന്ദബുദ്ധികളായ കുഞ്ഞുങ്ങള്‍ നിരവധിയാണ്.
ഉപദേശങ്ങളും കണ്ടു പിടിത്തങ്ങളും അടടങ്ങിയ അച്ചന്റെ വീഡിയോ കാണാം