Breaking News
Home / Tag Archives: latest news

Tag Archives: latest news

ഉള്ളിവില വര്‍ദ്ധിച്ചതുമൂലം ലഭിച്ച പണം കര്‍ഷകരിലെത്താതെ ആരുടെ കൈകളിലേക്കാണ് ഒഴുകിയത്?

രാജ്യത്ത് ഉള്ളിവില  പോലെ കുതിച്ചുയര്‍ന്ന് കിലോഗ്രാമിന് 200 രൂപ വരെ എത്തിയിട്ടും കര്‍ഷകര്‍ക്ക് കാര്യമായ നേട്ടമുണ്ടായില്ല. ഐ.ഡി.എഫ്.സി എന്ന അസെറ്റ് മാനേജ്മെന്റ് കമ്പനിയുടെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ശ്രീജിത്ത് ബാലസുബ്രഹ്മണ്യമാണ് ഇത്തരമൊരു കാര്യം ചൂണ്ടിക്കാട്ടുന്നത്. പലസ്ഥലങ്ങളിലും ഒരു കിലോ ഉള്ളിക്ക് 200 രൂപ വരെ വില കുതിച്ചുയര്‍ന്നു. അപ്പോള്‍ ലാഭമുണ്ടാക്കിയത് ഇടനിലക്കാരാണെന്ന് ശ്രീജിത്ത് വിശദമാക്കുന്നു. എന്നാല്‍ വില ഉയരുമ്ബോള്‍ ലാഭത്തിന് ആനുപാതികമായി കര്‍ഷകന് പണമോ ഗുണമോ ലഭിക്കുന്നുമില്ല. വില കൂടിയാലും ലാഭത്തിന്റെ …

Read More »

ലോകത്തെ ദരിദ്രരില്‍ 28 ശതമാനവും ഇന്ത്യയില്‍; യുഎന്‍ഡിപി റിപ്പോര്‍ട്ട്

ലോകത്തെ ദരിദ്രരില്‍ 28 ശതമാനവും ഇന്ത്യയില്‍ എന്ന് യുഎന്‍ഡിപി റിപ്പോര്‍ട്ട്. ലോകത്തെ 130 കോടി വരുന്ന ദരിദ്ര ജനസംഖ്യയില്‍ 364 ദശലക്ഷം പേരും (28 ശതമാനം) ഇന്ത്യയിലാണ്. ആരോഗ്യ ദൈര്‍ഘ്യം, ജീവിതം, വിദ്യാഭ്യാസ സാഹചര്യം, ജീവിത നിലവാരം എന്നീ ഘടകങ്ങള്‍ ആധാരമാക്കിയാണ് എച്ച്.ഐ.ഡി. കണക്കാക്കുന്നത്. രാജ്യത്തെ 58 ശതമാനം പേരുടെ പ്രതിശീര്‍ഷ വരുമാനം 50,000 രൂപയിലും താഴെയാണ് എന്ന് റിപ്പോട്ടില്‍ പറയുന്നു. യുഎന്‍ഡിപി റിപ്പോര്‍ട്ട് അനുസരിച്ച് 189 രാജ്യം ഉള്‍പ്പെട്ട …

Read More »

പുതിയ കുടുംബാസൂത്രണ സമവാക്യവുമായി യു പി മന്ത്രി

ജനസംഖ്യ നിയന്ത്രണത്തില്‍ ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ എന്ന സമവാക്യം മാറ്റിയെഴുതി ഉത്തര്‍പ്രദേശിലെ ബി.ജെ.പി മന്ത്രി സുനില്‍ ഭരാല. ഹിന്ദു ജനസംഖ്യയിലുണ്ടാകുന്ന കുറവ് നിത്താനാണ് മന്ത്രി പുതിയ സമവാക്യം കൊണ്ടുവരുന്നത്. ‘നാം അഞ്ച്’ എന്ന ആശയമാണ് മന്ത്രി മുന്നോട്ടുവച്ചത്. ദമ്ബതികള്‍ക്ക് മൂന്നു കുട്ടികള്‍ വേണം. അതിലൊരാള്‍ നിര്‍ബന്ധമായും പെണ്‍കുട്ടിയായിരിക്കണമെന്നും മന്ത്രി പറയുന്നു. നാം അഞ്ച് എന്ന സമവാക്യം പാലിക്കണമെന്നാണ് വ്യക്തിപരമായി തനിക്ക് പറയാനുള്ളത്. കൂടാതെ കുടുംബത്തില്‍ അമ്മായിമാര്‍, മുത്തശ്ശിമാര്‍, മറ്റു ബന്ധുക്കള്‍ …

Read More »

അടുത്ത വർഷം തന്നെ ഇറങ്ങുന്ന ചന്ദ്രയാൻ മൂന്നിൻറെ ദൗത്യത്തിന് കൂടുതൽ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎസ്ആർഒ; 75 കോടി രൂപ ചന്ദ്രയാൻ ദൗത്യത്തിനു മാത്രമായി അനുവദിക്കണമെന്നാണ് ആവശ്യം

ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംങിന്റെ അധ്യക്ഷതയിൽ 2008 സപ്തംബർ 18 നു നടന്ന യൂണിയൻ കാബിനറ്റ് സമ്മേളനത്തിൽ ഇന്ത്യാ ഗവൺമെൻ്റ് ചന്ദ്രയാൻ 2 ദൗത്യം അംഗീകരിച്ചത്. ചാന്ദ്ര ഉപരിതലത്തിൽ മൃദുവായി ഇറങ്ങാനുള്ള കഴിവ് പ്രകടിപ്പിക്കുകയും ഉപരിതലത്തിൽ ഒരു റോബോട്ടിക് റോവർ പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്നതാണ് ചന്ദ്രയാൻ -2 ന്റെ പ്രാഥമിക ലക്ഷ്യങ്ങൾ. എന്നാൽ, 2019 സെപ്റ്റംബർ 7 നു പുലർച്ചെ നടന്ന സേഫ്റ്റ് ലാന്റിങിന്റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ …

Read More »

ബലാത്സംഗ-പീഡന നിയമത്തില്‍ ഭേഗദതി വരുത്തി യുഎഇ മന്ത്രാലയം

ബലാത്സംഗ-പീഡന നിയമത്തില്‍ ഭേഗദതി വരുത്തി യുഎഇ മന്ത്രാലയം. സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കി കൊണ്ടാണ് ഇപ്പോള്‍ യു.എ.ഇയില്‍ നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. ഇതോടെ പീഡന നിയമത്തില്‍ വരുത്തിയ ഭേദഗതിക്ക് വന്‍പിന്തുണ ലഭിച്ചു. ലൈംഗിക പീഡനത്തിനെതിരെ പുരുഷനും ഇനി പൊലീസില്‍ പരാതിപ്പെടാം എന്നതാണ് നിയമത്തിന്റെ പ്രത്യേകത. വിദേശ മാധ്യമങ്ങളും മറ്റും ഏറെ താല്‍പര്യത്തോടെയാണ് നിയമ ഭേദഗതി വാര്‍ത്തയാക്കിയത്. നിലവില്‍ ലൈംഗിക പീഡന കേസുകളില്‍ സ്ത്രീകള്‍ മാത്രമാണ് ഇരകളെന്ന അവസ്ഥയ്ക്കാണ് യു.എ.യില്‍ മാറ്റം …

Read More »

പാകിസ്ഥാനിൽ നിന്നും പെൺകുട്ടികളെ വിവാഹത്തിനായി ചൈനയിലേക്ക് കടത്തുന്നുവെന്ന് റിപ്പോർട്ട്

ചൈനക്കാരായ പുരുഷന്മാരുടെ ഭാര്യമാരാകാൻ പാകിസ്ഥാനിൽ നിന്നും 629 പെൺകുട്ടികളെ വിറ്റതായി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. 2018 മുതൽ നടന്ന മനുഷ്യകടത്തിലെ വിവരങ്ങളാണ് അസ്സോസിയേറ്റ് പ്രസ്സ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പാകിസ്ഥാനിലെ മാധ്യമങ്ങളുടെ സഹായത്തോടെ അസ്സോസിയേറ്റ് പ്രസ്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. ഇത്തരത്തിൽ ചൈനയിലേക്ക് വിവാഹത്തിലൂടെ കടത്തപ്പെടുന്ന പെൺകുട്ടികൾ പിന്നീട് തടവറകളിൽ അടക്കപ്പെടുകയോ,വേശ്യാവ്രുത്തിയിലേക്ക് തള്ളപെടുകയോ ആണ് പതിവ്. അത്തരത്തിൽ പീഡനമേറ്റ് തിരിച്ചുവന്നവരിലൂടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെയാണ് വിവാഹ …

Read More »

ഹെൽമെറ്റ് വിൽപ്പനയിൽ വ്യാജന്മാരും; തിരിച്ചറിയാനാകാതെ വലയുകയാണ് ഉപഭോക്താക്കളും അധികൃതരും.

ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ വിപണിയിൽ വ്യാജന്മാർ കച്ചവടം അടിച്ചുപൊളിക്കുകയാണ്. ഇത്തരം വ്യാജന്മാരിലും ഐ.എസ്.ഐ മാർക്ക് ഉള്ളതിനാൽ തിരിച്ചറിയാനാകാതെ വലയുകയാണ് ഉപഭോക്താക്കളും അധികൃതരും. പ്രമുഖ ഹെല്‍മെറ്റ് കമ്പനികളുടെ പേരിനോടും ലോഗോയോടും സാദൃശ്യമുള്ളവയാണ് വിപണി കീഴടക്കിയ വ്യാജന്മാര്‍. 200 രൂപ മുതല്‍ 500 രൂപ വരെയാണ് ഇത്തരം വ്യാജ ഹെല്‍മെറ്റുകളുടെ വില. നിലവാരം കുറഞ്ഞ ഇത്തരം ഹെൽമെറ്റുകൾ ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു സുരക്ഷിതത്വവും ലഭിക്കുന്നുമില്ല. അതുകൊണ്ടു തന്നെ ഇത്തരം വ്യാജന്മാരെ …

Read More »

രണ്ട് ഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയ ഭ്രൂണത്തിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി ബ്രിട്ടീഷ് സ്വവര്‍ഗ ദമ്പതികള്‍

രണ്ട് ഗർഭപാത്രത്തിലൂടെ കുഞ്ഞിനു ജന്മം നൽകി സ്വവർഗ്ഗ ദമ്പതികൾ. ലോകത്താദ്യമായാണ് രണ്ട് ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്നത്. ജാസ്മിന്‍ ഫ്രാന്‍സിസ് സ്മിത്ത്, ഡോണ ഫ്രാന്‍സിസ് സ്മിത്ത് എന്നീ സ്വവര്‍ഗ ദമ്പതികള്‍ക്കാണ് കുഞ്ഞ് ജനിച്ചത്. ആര്‍മി ലാന്‍സ് കോര്‍പറല്‍ ആയ ഡോണയും ഡെന്‍റല്‍ നഴ്സായ ജാസ്മിനും ഓണ്‍ലൈന്‍ സൗഹൃദത്തിലൂടെയാണ് ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനത്തിലെത്തിയത്. 2018ലായിരുന്നു ഇവരുടെ വിവാഹം. കുഞ്ഞിന് ജന്മം നല്‍കുന്നതില്‍ തുല്യ പങ്ക് വഹിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ഏറെ വൈകാരികമായ …

Read More »

ഛത്തീസ്ഗഡില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലുണ്ടായ സംഘര്‍ഷത്തിനിടെ വെടിയേറ്റു മരിച്ചവരിൽ മലയാളിയും

ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ച പൊലീസുകാരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. കോഴിക്കോട് സ്വദേശി ബിജീഷ് ആണ് മരിച്ചത്. ഐടിബിപി കോണ്‍സ്റ്റബിളായ കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് ബിജീഷ്. തിരുവനന്തപുരം സ്വദേശി എസ് ബി ഉല്ലാസിന് വെടിവെപ്പില്‍ പരിക്കേറ്റു. ഐടിബിപി ജവാന്റെ വെടിയേറ്റ് അഞ്ച് സഹപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഐടിബിപി ഹെഡ്‌കോണ്‍സ്റ്റബില്‍ മസുദുല്‍ റഹ്മാനാണ് സഹപ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ത്തത്. ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ മഹേന്ദ്രസിങ് ( ബിലാസ്പൂര്‍, ഹിമാചല്‍പ്രദേശ്), ദല്‍ജിത്ത് സിങ് ( ലുധിയാന-പഞ്ചാബ്), …

Read More »

ആലപ്പുഴ മാവേലിക്കര ഇരട്ടകൊലപാതക കേസ്സിൽ പ്രതിക്ക് വധശിക്ഷ

ആലപ്പുഴ മാവേലിക്കര പല്ലാരിമംഗലത്തു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിക്ക് വധശിക്ഷ. പ്രതി ആര്‍ സുധീഷിനെയാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് പ്രതി ദമ്പതികളെ കൊലപ്പെടുത്തിയത്. പല്ലാരി മംഗലം ദേവ് ഭവനത്തില്‍ ബിജു (42) ഭാര്യ ശശികല (35) എന്നിവരെ അയല്‍വാസിയായ പോന്നശ്ശേരി കിഴക്കേതില്‍ തിരുവമ്പാടി വീട്ടില്‍ സുധീഷ് കമ്പി വടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ശശികലയോട് പ്രതി മോശമായി പെരുമാറിയിരുന്നു. ഇത് …

Read More »

അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്​ലിം ഇതര സമുദായത്തിലുള്ളവര്‍ക്ക്​ ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്ലിന്​ കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി

അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്​ലിം ഇതര സമുദായത്തിലുള്ളവര്‍ക്ക്​ ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്ലിന്​ കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. 2016ല്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലിനെതിരെ അസമിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കടുത്ത എതിര്‍പ്പ്​ ഉയര്‍ന്നിരുന്നു. നിയമിരുദ്ധമായി പാകിസ്​താന്‍, ബംഗ്ലാദേശ്​, അഫ്​ഗാനിസ്​ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന്​ ഇന്ത്യയിലേക്ക്​ കുടിയേറിയ ഹിന്ദു, സിഖ്​, ക്രിസ്​ത്യന്‍, പാര്‍സി, ജൈന -ബുദ്ധവിശ്വാസികള്‍ക്ക്​ പൗരത്വം നല്‍കുന്നത്​ വ്യവസ്ഥ ചെയ്യുന്നതാണ്​ ബില്ല്​. ആറു വര്‍ഷമായി ഇന്ത്യയില്‍ സ്ഥിരതാമസമുള്ളവര്‍ക്കാണ്​ …

Read More »

ഇന്ത്യയുടെ പുതിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം തൂത്തുകുടിയിൽ

അഞ്ഞൂറ് കിലോ വരെ ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങള്‍ക്കും വാണിജ്യ വിക്ഷേപണങ്ങള്‍ക്കും വേണ്ടി ഐ. എസ്. ആര്‍. ഒ വികസിപ്പിച്ച കുഞ്ഞന്‍ റോക്കറ്റായ എസ്.എസ്.എല്‍.വി ദൗത്യങ്ങള്‍ക്കാണ് പുതിയ കേന്ദ്രം. തമിഴ്നാട്ടിലെ തൂത്തുകുടിയിലാണ് ഇന്ത്യയുടെ പുതിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം നിര്‍മ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കുലശേഖരപട്ടണത്ത് 2,300 ഏക്കറിലാണ് കൂറ്റന്‍ കേന്ദ്രം സ്ഥാപിക്കുന്നത്. പുതിയ കേന്ദ്രം ഗുജറാത്തില്‍ സ്ഥാപിക്കാനായിരുന്നു ആലോചന. എന്നാല്‍ ഭൂമദ്ധ്യരേഖയും ദക്ഷിണധ്രുവവുമായുമുള്ള അടുപ്പവും ഭൂമി ലഭ്യതയും ഉള്‍പ്പെടെ അനുകൂല സാഹചര്യങ്ങള്‍ തൂത്തുക്കുടിയിലാണ്. …

Read More »

പി ​ചി​ദം​ബ​ര​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ സു​പ്രിംകോ​ട​തി വിധി; ജാമ്യം അനുവധിച്ചു

ഐ.എന്‍.എക്​സ്​ മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചുവെന്ന കേസില്‍കോണ്‍ഗ്രസ്​ നേതാവ്​ പി.ചിദംബരത്തിന്​ ജാമ്യം. രണ്ടു ലക്ഷം രൂപ കെട്ടിവെക്കണം, അന്വേഷണത്തോട്​ സഹകരിക്കണം എന്നീ ഉപാധികളോടെയാണ്​ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്​. എന്‍ഫോഴ്​സ്​മ​​​​െന്‍റ്​ ഡയറക്​ടറേറ്റ്​ രജിസ്​റ്റര്‍ ചെയ്​ത കേസില്‍105 ദിവസങ്ങള്‍ക്ക്​ ശേഷമാണ്​ ചിദംബരത്തിന്​ ജാമ്യം ലഭിച്ചത്​. ജസ്​റ്റിസ്​ ആര്‍. ഭാനുമതി, എ.എസ്​ ബൊപ്പണ്ണ, ഋഷികേശ്​ റോയ്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ ജാമ്യഹരജിയില്‍ വാദം കേട്ടത്​. ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച്‌ എന്‍ഫോഴ്സ്മെന്‍റ് …

Read More »

ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രു​​ടെ പ്ര​​ക്ഷോ​​ഭം സെ​​ന്‍​​ട്ര​​ല്‍ ഡ​​ല്‍​​ഹി​​യെ സ്​​​​​ഭി​​പ്പി​​ച്ചു

ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രു​​ടെ പ്ര​​ക്ഷോ​​ഭം സെ​​ന്‍​​ട്ര​​ല്‍ ഡ​​ല്‍​​ഹി​​യെ സ്​​​തം​​ഭി​​പ്പി​​ച്ചു.റെ​​യി​​ല്‍​​വേ​​യി​​ല്‍ ഗ്രൂ​​പ്​ ഡി ​​ജോ​​ലി​​ക്കാ​​യി അ​​പേ​​ക്ഷി​​ച്ച ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍ തെ​​രു​​വി​​ലി​​റ​​ങ്ങി പ്ര​​തി​​ഷേ​​ധി​​ച്ച​​തോ​​ടെ​ മ​​ണ്ടി​​ഹൗ​​സ്​ റൗ​​ണ്ട്​ എ​​ബൗ​​ട്ട്, സി​​ക​​ന്ദ്ര റോ​​ഡ്, ഭ​​ഗ​​വാ​​ന്‍​​ദാ​​സ്​ റോ​​ഡ്​ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ്​ ഗ​​താ​​ഗ​​ത​​സ്​​​തം​​ഭ​​ന​​മു​​ണ്ടാ​​യ​​ത്. ട്രാ​​ഫി​​ക്​ പൊ​​ലീ​​സ്​ ഗ​​താ​​ഗ​​തം വ​​ഴി​​തി​​രി​​ച്ചു​​വി​​​​വി​​ധ സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ല്‍​​നി​​ന്ന്​ പ്ര​​തി​​ഷേ​​ധ​​ക്കാ​​ര്‍ ന​​വം​​ബ​​ര്‍ 26 മു​​ത​​ല്‍ ത​​ല​​സ്​​​ഥാ​​ന​​ത്ത്​ എ​​ത്തി​​ക്കൊ​​ണ്ടി​​രു​​ന്നു. നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള സം​​വ​​ര​​ണം ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍​​ക്ക്​ ന​​ല്‍​​കു​​ന്നു​​ണ്ടെ​​ന്നു​ പ​​റ​​ഞ്ഞ്​ ആ​​വ​​ശ്യ​​ങ്ങ​​ള്‍ റെ​​യി​​ല്‍​​വേ നി​​ര​​സി​​ച്ച​​തി​​നെ തു​​ട​​ര്‍​​ന്നാ​​ണ്​ പ്ര​​ക്ഷോ​​ഭം തു​​ട​​ങ്ങി​​യ​​ത്. റെ​​യി​​ല്‍​​വേ​​ക്കെ​​തി​​രെ ഒ​​ക്​​​ടോ​​ബ​​റി​​ലും ഭി​​ന്ന​​​ശേ​​ഷി​​ക്കാ​​ര്‍ ഡ​​ല്‍​​ഹി​​യി​​ല്‍ പ്ര​​ക്ഷോ​​ഭം സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു.

Read More »