രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കൂടിവരുമ്പോള്‍ ബലാത്സംഗം – പോക്സോ കേസുകളില്‍ കര്‍ശന നടപടികളുമായി മോദി സര്‍ക്കാര്‍. ഇത്തരം കേസുകളുടെ അന്വേഷണവും വിചാരണയും അതിവേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും കത്തയക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. കേസ് അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെടും. വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിവേഗ കോടതികളില്‍ കെട്ടിക്കിടക്കുന്ന ബലാത്സംഗ-പോക്സോ കേസുകള്‍ എത്രയും വേഗം …
Read More »ഉള്ളി വിലയ്ക്ക് പൂട്ടുമായി കേന്ദ്രസർക്കാർ ഒരുങ്ങി
രാജ്യത്തെ വര്‍ധിക്കുന്ന ഉള്ളിവില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. പൂഴ്ത്തിവെയ്പ്പ് തടയാന്‍ ഉള്ളി സംഭരണപരിധി പകുതിയായി കുറച്ചു.രാജ്യത്തെ ഉള്ളിവില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സംഭരണ ശാലകളില്‍ സൂക്ഷിച്ചുവെക്കുന്നത് നിയന്ത്രിക്കുകയും കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു. ചില്ലറ വില്‍പ്പനക്കാര്‍ക്ക് അഞ്ച് ടണ്‍ ഉള്ളി മാത്രം സംഭരിക്കാം. മൊത്ത വില്‍പ്പനക്കാര്‍ക്ക് സംഭരണപരിധി 25 ടണ്‍ ആക്കി കുറച്ചു. ജനുവരിയില്‍ തുര്‍ക്കിയില്‍നിന്നുള്ള ഉള്ളി എത്തും. കഴിഞ്ഞ ആഴ്ചയാണ് ഈജിപ്തില്‍ നിന്നുള്ള 6000ടണ്‍ ഉള്ളി കപ്പല്‍ മാര്‍ഗം മുംബൈയിലെത്തിയത്. …
Read More »