രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കൂടിവരുമ്പോള്‍ ബലാത്സംഗം – പോക്സോ കേസുകളില്‍ കര്‍ശന നടപടികളുമായി മോദി സര്‍ക്കാര്‍. ഇത്തരം കേസുകളുടെ അന്വേഷണവും വിചാരണയും അതിവേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും കത്തയക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. കേസ് അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെടും. വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിവേഗ കോടതികളില്‍ കെട്ടിക്കിടക്കുന്ന ബലാത്സംഗ-പോക്സോ കേസുകള്‍ എത്രയും വേഗം …
Read More »സ്റ്റീവന്‍ സ്മിത്തിനെ പിന്തള്ളി ടെസ്റ്റിലെ ഒന്നാം റാങ്ക് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയ്ക്ക് സ്വന്തം
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഓസ്ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്തിനെ പിന്തള്ളി ടെസ്റ്റിലെ ഒന്നാം റാങ്കിലേക്ക് എത്തി. ബംഗ്ലാദേശിനെതിരെ ഈഡന് ഗാര്‍ഡന്‍സിലെ ഡേ നൈറ്റ് ടെസ്റ്റില്‍ നേടിയ 136 റണ്‍സാണ് സ്മിത്തിനെ മറികടക്കുവാന്‍ കോഹ്ലിയെ സഹായിച്ചത്. അതേ സമയം അഡിലെയ്ഡില് ഓസ്ട്രേലിയ ബാറ്റ് ചെയ്ത ഒരു ഇന്നിംഗ്സില്‍ സ്മിത്തിന് 36 റണ്‍സ് മാത്രമേ നേടാനായുള്ളു. 928 റേറ്റിംഗ് പോയിന്റ് കോഹ്ലിയ്ക്കുള്ളപ്പോള് സ്മിത്തിന് 923 റേറ്റിംഗ് പോയിന്റാണുള്ളത്. പാക്കിസ്ഥാനെതിരയുള്ള തകര്‍പ്പന്‍ പ്രകടനം ഡേവിഡ് …
Read More »ഇന്ത്യയുടെ പുതിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം തൂത്തുകുടിയിൽ
അഞ്ഞൂറ് കിലോ വരെ ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങള്‍ക്കും വാണിജ്യ വിക്ഷേപണങ്ങള്‍ക്കും വേണ്ടി ഐ. എസ്. ആര്. ഒ വികസിപ്പിച്ച കുഞ്ഞന്‍ റോക്കറ്റായ എസ്.എസ്.എല്‍.വി ദൗത്യങ്ങള്‍ക്കാണ് പുതിയ കേന്ദ്രം. തമിഴ്നാട്ടിലെ തൂത്തുകുടിയിലാണ് ഇന്ത്യയുടെ പുതിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം നിര്‍മ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കുലശേഖരപട്ടണത്ത് 2,300 ഏക്കറിലാണ് കൂറ്റന്‍ കേന്ദ്രം സ്ഥാപിക്കുന്നത്. പുതിയ കേന്ദ്രം ഗുജറാത്തില്‍ സ്ഥാപിക്കാനായിരുന്നു ആലോചന. എന്നാല്‍ ഭൂമദ്ധ്യരേഖയും ദക്ഷിണധ്രുവവുമായുമുള്ള അടുപ്പവും ഭൂമി ലഭ്യതയും ഉള്‍പ്പെടെ അനുകൂല സാഹചര്യങ്ങള്‍ തൂത്തുക്കുടിയിലാണ്. …
Read More »പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ സുപ്രിംകോടതി വിധി; ജാമ്യം അനുവധിച്ചു
ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചുവെന്ന കേസില്കോണ്ഗ്രസ് നേതാവ് പി.ചിദംബരത്തിന് ജാമ്യം. രണ്ടു ലക്ഷം രൂപ കെട്ടിവെക്കണം, അന്വേഷണത്തോട് സഹകരിക്കണം എന്നീ ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍105 ദിവസങ്ങള്‍ക്ക് ശേഷമാണ് ചിദംബരത്തിന് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് ആര്. ഭാനുമതി, എ.എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യഹരജിയില്‍ വാദം കേട്ടത്. ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് …
Read More »പുതിയ പതിപ്പുമായി മെഴ്സിഡസ്, ബെന്‍സ് ജിഎല്‍സി
ഇന്ത്യയിലെ ആഡംബര എസ്യുവി വാഹനങ്ങിലെ മത്സരത്തിന് കരുത്തേകാന്‍ ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ മെഴ്സിഡസ്, ബെന്‍സ് ജിഎല്‍സിയുടെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മുഖഭാവത്തില്‍ വരുത്തിയ സൗന്ദര്യത്തിന് പുറമെ അകത്തളത്തിലെ ആഡംബരം കൂട്ടിയുംകരുത്തേകാന് ബിഎസ്-6 നിലവാരത്തിലുള്ള എന്ജിന് നല്‍കിയും നവീനമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയുമാണ് ജിഎല്‍സിയുടെ മുഖംമിനുക്കല്‍ മെഴ്സിഡസ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. 52.75 ലക്ഷം മുതല്‍ 57.75 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.കറുപ്പ് നിറത്തിലാണ് അകത്തളം. പിയാനോ …
Read More »