രാജ്യത്താകെ പീഡനക്കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിചാരണ വേഗത്തിലാക്കാനും എത്രയും വേഗം ശിക്ഷ നടപ്പാക്കാനുമായി 1,023 അതിവേഗ കോടതികൾ വരുന്നു. ഇതിനായുള്ള നിർദേശം കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര നിയമകാര്യമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. 1,023 അതിവേഗ കോടതികളിൽ 400 എണ്ണത്തിന്റെ കാര്യത്തിൽ ഇതിനോടകം തീരുമാനമായിട്ടുണ്ടെന്നും 160 എണ്ണം പ്രവർത്തന സജ്ജമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.ഇതിനു പുറമേ, ഇപ്പോൾ രാജ്യത്താകെ 704 അതിവേഗ കോടതികൾ നിലവിലുണ്ടെന്നും രവിശങ്കർ പ്രസാദ് അറിയിച്ചു. ഉന്നാവോ, …
Read More »ബലാത്സംഗം – പോക്സോ കേസുകളില്‍ കര്‍ശന നടപടികളുമായി മോദി സര്‍ക്കാര്‍
രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കൂടിവരുമ്പോള്‍ ബലാത്സംഗം – പോക്സോ കേസുകളില്‍ കര്‍ശന നടപടികളുമായി മോദി സര്‍ക്കാര്‍. ഇത്തരം കേസുകളുടെ അന്വേഷണവും വിചാരണയും അതിവേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും കത്തയക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. കേസ് അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെടും. വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിവേഗ കോടതികളില്‍ കെട്ടിക്കിടക്കുന്ന ബലാത്സംഗ-പോക്സോ കേസുകള്‍ എത്രയും വേഗം …
Read More »