വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് മുന്‍പേ വിക്കറ്റ് കീപ്പര്‍ റിഷാബ് പന്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. പന്തിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലയെന്നും പന്തിന്റെ കഴിവില്‍ ടീമിന് വിശ്വാസമുണ്ടെന്നും പരമ്പരയ്ക്ക് മുന്‍പായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കോഹ്ലി പറഞ്ഞത്. ” നിങ്ങള്‍ പറയുന്നത് പോലെ കഠിന പ്രയത്‌നത്തിലൂടെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് പ്ലേയറുടെ ഉത്തരവാദിത്വമാണ് ഞാന്‍ യോജിക്കുന്നു. എന്നാല്‍ അതിനായി താരത്തിന് മികച്ച അന്തരീക്ഷം നമ്മളെല്ലാവരും ഒരുക്കികൊടുക്കേണ്ടതുണ്ട്. ” എന്ന് കോഹ്ലി പറഞ്ഞു. …
Read More »സ്റ്റീവന്‍ സ്മിത്തിനെ പിന്തള്ളി ടെസ്റ്റിലെ ഒന്നാം റാങ്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയ്ക്ക് സ്വന്തം
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി ഓസ്ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്തിനെ പിന്തള്ളി ടെസ്റ്റിലെ ഒന്നാം റാങ്കിലേക്ക് എത്തി. ബംഗ്ലാദേശിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സിലെ ഡേ നൈറ്റ് ടെസ്റ്റില്‍ നേടിയ 136 റണ്‍സാണ് സ്മിത്തിനെ മറികടക്കുവാന്‍ കോഹ്‍ലിയെ സഹായിച്ചത്. അതേ സമയം അഡിലെയ്ഡില്‍ ഓസ്ട്രേലിയ ബാറ്റ് ചെയ്ത ഒരു ഇന്നിംഗ്സില്‍ സ്മിത്തിന് 36 റണ്‍സ് മാത്രമേ നേടാനായുള്ളു. 928 റേറ്റിംഗ് പോയിന്റ് കോഹ്‍ലിയ്ക്കുള്ളപ്പോള്‍ സ്മിത്തിന് 923 റേറ്റിംഗ് പോയിന്റാണുള്ളത്. പാക്കിസ്ഥാനെതിരയുള്ള തകര്‍പ്പന്‍ പ്രകടനം ഡേവിഡ് …
Read More »