വെസ്റ്റിൻ്റിസിനെതിരായ മൂന്നാം ട്വൻറ്റി-20 മത്സരത്തിൽ 67 റൺസ്സിൻ്റെ ജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തടിച്ച മൂന്നാം ട്വന്റി 20 മത്സരത്തില്‍ വിന്‍ഡീസിന് വിജയലക്ഷ്യം 241 റണ്‍സായിരുന്നു. ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ പിന്‍ബലത്തില്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 240 റണ്‍സ് നേടി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തം.
രാഹുല്‍ 56 ബോളില്‍ 91 റണ്‍സെടത്തു. വിരാട് കോഹ്ലി 7 സിക്സ് അടക്കം 29 പന്തില്‍ നിന്ന് 70റണ്‍സ് നേടി പുറത്താകാതെ നിന്നു. രോഹിത് 34 പന്തില്‍ നിന്ന് 71 റണ്‍സ് നേടി. 4 പന്തില്‍ നിന്ന് 6 ഫോറും 5 സിക്സും സഹിതം 71 റണ്‍സാണ് രോഹിത് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 240 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് പടയ്ക്ക് 20 ഓവറില്‍ 173 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. രോഹിത്തും ലോകേഷ് രാഹുലും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ മികച്ച അടിത്തറയാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 135 റണ്‍സെടുത്തു. 34 പന്തില്‍ ആറു ഫോറും അഞ്ചു സിക്സും ഉൾപ്പെടെ 71 റണ്‍സെടുത്ത രോഹിത് ശര്‍മയെ കെസറിക് വില്യംസാണ് പുറത്താക്കിയത്.
ഷെല്‍ഡണ്‍ കോട്രല്‍ ബോള്‍ ചെയ്ത മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ സിക്സര്‍ നേടിയ രോഹിത് ശര്‍മ, രാജ്യാന്തര ക്രിക്കറ്റിലെ സിക്സറുകളുടെ എണ്ണം 400ല്‍ എത്തിച്ചു. ക്രിസ് ഗെയ്ല്, ഷാഹിദ് അഫ്രീദി എന്നിവര്‍ക്കു ശേഷം ഇത്തരമൊരു വൻ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് രോഹിത്.
ബൗളിങ്ങില്‍ ഇന്ത്യക്കായി ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി . തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ടോസ് നേടിയ വിന്‍ഡീസ് നായകന് കീറോണ്‍ പൊള്ളാര്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പരമ്ബരയില്‍ ഓരോ മത്സരം വീതം വിജയിച്ച് ഇന്ത്യയും വിന്‍ഡീസും ഒപ്പത്തിനൊപ്പമാണ്. ഹൈദരാബാദിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചപ്പോള്‍ തിരുവനന്തപുരത്ത് വിജയം വിന്‍ഡീസിനായിരുന്നു.