എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും എനിക്കൊപ്പം നിന്ന ഒരേയൊരാൾ നീയാണ്- പ്രിയ സുഹൃത്ത് റോഷന് ജന്മദിനാശംസ നേർന്ന് പ്രിയ വാര്യർ പങ്കുവെച്ച വാക്കുകളാണിത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രിയയുടെ ആശംസ. ഇരുവരുടെയും ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ച സുദീർഘമായ കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
പ്രിയയുടെ വാക്കുകൾ: വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കുന്ന കാര്യത്തിൽ ഞാനത്ര മിടുക്കിയല്ല. പക്ഷേ ഇന്ന്, നീ എനിക്കുവേണ്ടി ചെയ്ത എല്ലാ കാര്യങ്ങൾക്കും ഞാൻ നന്ദി പറയുന്നു. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും എനിക്കൊപ്പം നിന്ന ഒരേയൊരാൾ നീയാണ്. ആ സമയത്തെല്ലാം നീ നിന്നെത്തന്നെ അപകടത്തിലാക്കി.
നീയെനിക്ക് എത്ര പ്രിയപ്പെട്ടവനാണ് എന്ന് നീ അറിയണം. ഈ വാക്കുകള്‍ക്കെല്ലാം അപ്പുറത്താണ് നീയെന്ന് നിനക്കറിയാമല്ലോ. ജീവിതത്തിൽ എല്ലാ നന്മകളും നേരുന്നു. നിന്റെ മുഖത്തെ ആ വിടർന്ന പുഞ്ചിരി എന്നും നിലനിർത്താൻ എന്നാലാകുന്നത് ചെയ്യുമെന്ന് ഞാൻ ഉറപ്പുനൽകുന്നു.”- പ്രിയ കുറിച്ചു.
കുറിപ്പിനൊപ്പം ഇരുവരും ഒന്നിച്ചുള്ള ചിത്രവും പ്രിയ പങ്കുവെച്ചിട്ടുണ്ട്. ഒരു അഡാർ ലൗ എന്ന സിനിമയിൽ പ്രധാനകവേഷങ്ങളിലെത്തിയത് റോഷനും പ്രിയയുമായിരുന്നു. സെറ്റിൽ നിന്ന് തുടങ്ങിയ സൗഹൃദം ഇരുവരും മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്നു.
അഡാർ ലൗവിന് ശേഷം ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിലാണ് പ്രിയ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.