പോണ്‍ വീഡിയോ കാണിച്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ നാട്ടുകാര്‍ പിടികൂടി. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലാണ് സംഭവം. ജില്ലയിലെ പ്രമുഖ സ്കൂളിലെ അധ്യാപകനാണ് പ്രതി.
സ്കൂളിലെ കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളെ കഴിഞ്ഞ കുറെ മാസങ്ങളായി ഇയാള്‍ പോണ്‍ വീഡിയോ കാണിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറയാതിരിക്കാന്‍ വിദ്യാര്‍ഥിനികളെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടികള്‍ ഒരിക്കല്‍ സംഭവം സ്കൂള്‍ അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. തുടര്‍ന്ന് സംഭവം കണ്ട ഒരു അധ്യാപിക വിവരം കുട്ടികളുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സംഘടിച്ചെത്തിയ ബന്ധുക്കള്‍ നാട്ടുകാരുമായി സ്കൂളിലെത്തി അധ്യാപകനെ പിടികൂടുകയായിരുന്നു. കൈകാര്യം ചെയ്ത ശേഷമാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്