Breaking News
Home / Lifestyle / നടന്മാരുടെ ലൈംഗീക താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ ‘തലക്കനമുള്ളവര്‍, അഹങ്കാരി’; ചലച്ചിത്ര രംഗത്തെ ജീര്‍ണ്ണത വ്യക്തമാക്കി സജിതാ മഠത്തില്‍

നടന്മാരുടെ ലൈംഗീക താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ ‘തലക്കനമുള്ളവര്‍, അഹങ്കാരി’; ചലച്ചിത്ര രംഗത്തെ ജീര്‍ണ്ണത വ്യക്തമാക്കി സജിതാ മഠത്തില്‍

കൊച്ചി: മലയാള ചലച്ചിത്ര രംഗത്തെ ജീര്‍ണ്ണതകള്‍ വ്യക്തമാക്കി നടി സജിത മഠത്തില്‍. സിനിമയിലെ ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗീക താത്പര്യം പ്രകടിപ്പിക്കുന്നവരാണെന്നാണ് സജിത വ്യക്തമാക്കുന്നു. നടന്മാരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ സിനിമകളില്‍ നിന്നും ഒഴിവാക്കുന്നത് പതിവുകാഴ്ചയാണെന്നും സജിത തുറന്നടിച്ചു.

വര്‍ഷങ്ങളായി സിനിമരംഗത്ത് പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയിലുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നതെന്നും നടി അവകാശപ്പെട്ടു. എകെപിസിസിഎയുടെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു നടി.

നടന്മാരുടെ ലൈംഗീക താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ക്ക് തലക്കനമാണെന്നും വേതനം കൂടുതലാണെന്നും അവര്‍ പ്രചരിപ്പിക്കുകയും ചെയ്യും. സിനിമയിലെ സ്ത്രീകളാണ് ഏറ്റവുമധികം ചൂഷണത്തിനും മനുഷ്യാവകാശ ലംഘനത്തിനും ഇരയാകുന്നത്. ഫെഫ്കയെപ്പോലുള്ളവര്‍ സ്ത്രീവിരുദ്ധത സ്വാഭാവികമാണെന്ന് പറയുന്ന മനുഷ്യരുടെ സംഘടനയാണ്. പരാതിപ്പെടുന്ന നടിമാര്‍ക്ക് വേതന, തൊഴില്‍ സുരക്ഷ ഇല്ലാതാകുകയാണെന്ന് അവര്‍ പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *