Breaking News
Home / Lifestyle / ഖത്തറിലെ മലയാളി നേര്സുമാരുടെ ബ്രേക്ക്‌ ടാന്‍സ്‌ വൈറലാകുന്നൂ,

ഖത്തറിലെ മലയാളി നേര്സുമാരുടെ ബ്രേക്ക്‌ ടാന്‍സ്‌ വൈറലാകുന്നൂ,

ഹിപ് ഹോപ്‌ സംസ്ക്കാരത്തിന്റെ ഭാഗമായി അമേരിക്കയിലെ ആഫ്രോ അമേരിക്കൻ, ലാറ്റിനോ വംശജരായ ചെറുപ്പക്കാർ അവതരിപ്പിച്ചു തുടങ്ങിയ ഒരു തെരുവ് നൃത്ത രീതിയാണ് ബ്രേക്ക്‌ ഡാൻസ്, ബി ബോയിംഗ് (B-boying ) അഥവാ ബ്രേക്ക് ഡാൻസിംഗ് (break dancing). 1970കളിലാണ് ഇതിൻറെ തുടക്കം. ന്യൂയോർക്ക്‌ സിറ്റിയിലെ വഴിയോരങ്ങളിലാണ് ആദ്യമായി ഇത് അവതരിപ്പിച്ചു തുടങ്ങിയത്.

ബ്രേക്ക്‌ ഡാൻസ് എന്നാണ് പൊതുവേ അറിയപ്പെടുന്നതെങ്ങിലും ഇതിൻറെ യഥാർത്ഥ നാമം ബി ബോയിംഗ്(B-boying) അല്ലെങ്കിൽ ബ്രേക്കിംഗ്(breaking) എന്നാണ്. ഡാൻസ് ചെയ്യുന്ന ആളുകളെ ബി ബോയ്സ് (b-boys), ബി ഗേൾസ്‌ (b-girls ), അല്ലെങ്കിൽ ബ്രെക്കേഴ്സ് (breakers ) എന്ന് വിളിക്കുന്നു. നാല് തരത്തിലുള്ള നീക്കങ്ങളാണ് ഈ നൃത്ത രീതിക്കുള്ളത്. അവ toprock, downrock, power moves, freezes/suicides എന്നിവയാണ്. ആദ്യ കാലങ്ങളിൽ ഹിപ് ഹോപ്‌ സംഗീതം മാത്രമേ ഇതിനു ഉപയോഗിച്ചിരുന്നുള്ളു. എന്നാൽ പിന്നീട് ഒരേ രീതിയിലുള്ള ഡ്രം ബീറ്റ് ഉള്ള പല മറ്റു സംഗീതശാഖ കളുടെകൂടെയും ഇത് അവതരിപ്പിച്ചു തുടങ്ങി.

About Intensive Promo

Leave a Reply

Your email address will not be published.