അമ്മയെ സാക്ഷിയാക്കി നാലു വയസുള്ള പിഞ്ചു കുഞ്ഞിൽ കാമവെറി തീർത്ത നരാധമനു ഒടുക്കം തൂക്കു കയർ. കേരളത്തെ ഞെട്ടിച്ച ചോറ്റാനിക്കര കൊലപാതക കേസിലാണ് ഒന്നാം പ്രതി രഞ്ജിത്തിനു തൂക്കു കയർ വിധിച്ച് എറണാകുളം പോക്സോ കോടതി ഉത്തരവിട്ടിരിക്കുന്നത്.
2013 ഒക്ടോബറിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു റാണിയും രണ്ട് കുട്ടികളും. ഇതില്‍ മൂത്ത കുട്ടിയാണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജയിലിലായിരിക്കെ രഞ്ജിത് എന്നയാളുമായി റാണി അടുപ്പത്തിലാകുകയായിരുന്നു. ഭർത്താവ് ഇല്ലാത്ത അവസരം മുതലാക്കി റാണിയുടെ വീട്ടിൽ നിത്യ സന്ദർശകനാകുകയായിരുന്നു രഞ്ജിത്ത്.
റാണിയിൽ കാമം തീരാത്ത രാത്രികളിൽ നാലു വയസുള്ള സ്വന്തം മകളെ രഞ്ജിത്തിനു മുന്നിൽ സമ്മാനിക്കാനും റാണി തയാറായി. ഭയന്നു വിറച്ചു നിലവിളിച്ച കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചുകൊണ്ടാണ് രഞ്ജിത്ത് കാമകേളികൾക്ക് വിധേയമാക്കിയത്. ഇതിനു റാണി കൂട്ടു നിൽക്കുകയും ചെയ്തെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
രാത്രിയിലെ കാമകേളികൾ കുട്ടി ആരോടെങ്കിലും പറയുമോ എന്ന ഭയം വന്നതോടെയാണ് കൊലപാതകത്തിലേക്ക് വഴി തുറന്നത്. കൊല നടത്തിയതിന് ശേഷം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിട്ടു. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് പരാതിയുമായി മാതാവ് റാണി പോലിസിനെ സമീപിക്കുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലിസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൊല നടത്തിയ ശേഷവും യാതൊരു കുറ്റബോധവും ഇല്ലാതെ ഇരുവരും സാധാരണ പോലെ രാത്രി സംഗമം തുടർന്നത് ഞെട്ടലോടെയാണ് കോടതിയും കേട്ടത്