Breaking News
Home / Lifestyle / കുട്ടിക്കാലത്ത് വീട്ടിലെ ഡ്രൈവറായിരുന്നു ആദ്യം എന്‍റെ ശരീരത്തില്‍ കൈവച്ചത്, പിന്നീട് സ്വാധീനമുള്ള ഒരു കുടുംബത്തിലെ അംഗം”പുരുഷന്മാരുടെ ധാരണ ഏതു സ്ത്രീയുമായും ലൈംഗികബന്ധം പുലർത്താമെന്നാണ്…!!

കുട്ടിക്കാലത്ത് വീട്ടിലെ ഡ്രൈവറായിരുന്നു ആദ്യം എന്‍റെ ശരീരത്തില്‍ കൈവച്ചത്, പിന്നീട് സ്വാധീനമുള്ള ഒരു കുടുംബത്തിലെ അംഗം”പുരുഷന്മാരുടെ ധാരണ ഏതു സ്ത്രീയുമായും ലൈംഗികബന്ധം പുലർത്താമെന്നാണ്…!!

കുട്ടിക്കാലത്ത് വീട്ടിലെ ഡ്രൈവറായിരുന്നു ആദ്യം എന്‍റെ ശരീരത്തില്‍ കൈവച്ചത്, പിന്നീട് സ്വാധീനമുള്ള ഒരു കുടുംബത്തിലെ അംഗം”പുരുഷന്മാരുടെ ധാരണ ഏതു സ്ത്രീയുമായും ലൈംഗികബന്ധം പുലർത്താമെന്നാണ്…

കുട്ടിക്കാലത്തടക്കം സഹിച്ച അപമാനം തുറന്നു പറയുകയാണ്‌ പാക്കിസ്ഥാന്‍ നടി നദിയ ജമീല്‍. കുട്ടിക്കാലത്ത് ഡ്രൈവറായിരുന്നു ആദ്യം നദിയയുടെ ശരീരത്തില്‍ കൈവച്ചത്. പിന്നീട് സ്വാധീനമുള്ള ഒരു കുടുംബത്തിലെ അംഗം. അയാള്‍ ഇന്ന് വിവാഹം കഴിച്ച് ലണ്ടനില്‍ സന്തോഷവാനായി കുടുംബ സമേതം ജീവിക്കുന്നു.

ഞാന്‍ ഇപ്പോഴും ഒന്നും പുറത്തുപറയരുതെന്നാണ് എന്റെ കുടുംബം പറയുന്നത്. ഞാന്‍ എന്തിനു നാണം കെടണം- നദിയ ചോദിക്കുന്നു. പാക്കിസ്ഥാനില്‍ കഴിഞ്ഞദിവസം ഒരു ബാലിക കൂടി ആക്രമണത്തിനിരയായതോടെ നവമാധ്യമങ്ങളില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് തന്‍റെ ശക്തമായ പ്രതിഷേധം ട്വിറ്റര്‍ നദിയ ജമീല്‍ രേഖപ്പെടുത്തിയത്.

ആദ്യത്തെ രണ്ടു ട്വിറ്റര്‍ സന്ദേശങ്ങളില്‍ താനനുഭവിച്ച ക്രൂരമായ അനുഭവങ്ങളാണു നദിയ തുറന്നുപറഞ്ഞതെങ്കില്‍ മൂന്നാമത്തെ സന്ദേശത്തില്‍ സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ അവര്‍ തുറന്നുകാട്ടുന്നു. മാനഭംഗം അവസാനിപ്പിക്കണം എന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. എങ്കില്‍ സ്ത്രീശരീരത്തിന്റെ ഉടമകള്‍ തങ്ങളാണെന്നു പുരുഷന്‍മാരെ പഠിപ്പിക്കുന്നത് നിര്‍ത്തുക.

ആഗ്രഹിക്കുന്ന ആരുമായും ലൈംഗിക ബന്ധം പുലര്‍ത്താമെന്നാണ് പല പുരുഷന്‍മാരുടെയും ധാരണ. അതവരുടെ അവകാശമാണെന്നും അവര്‍ വിചാരിക്കുന്നു. ഈ അവകാശബോധം കുട്ടിക്കാലം മുതലേ ആണ്‍കുട്ടികളെ പഠിപ്പിക്കുന്നു. ജന്മനാ ഇത്തരം അറിവുമായി ആരും ജനിക്കുന്നില്ല. സ്ത്രീശരീരത്തെക്കുറിച്ചുള്ള ഉടമാബോധം ആണ്‍കുട്ടികളെ പഠിപ്പിക്കുന്നതു നമ്മുടെ സമൂഹം തന്നെയാണ്. ഈ ചീത്ത പാഠവും പഠനവും നിര്‍ത്തൂ. ശരിയായതു കുട്ടികളെ പഠിപ്പിക്കൂ- നദിയ ആവശ്യപ്പെടുന്നു.

മാനഭംഗത്തിനിരയാകുന്ന വ്യക്തിക്ക് അനവധി ശാരീരിക, മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടിവരുന്നു. സംഭവം പുറത്തറിഞ്ഞാലുള്ള അപമാനം മറുവശത്ത്. ഈ നിശ്ശബ്ദതയില്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്നു. കുറ്റം ആവര്‍ത്തിക്കപ്പെടുന്നു. ”ആദ്യം ലൈംഗിക പീഡനത്തിനു വിധേയയാകുമ്പോള്‍ എനിക്കു നാലുവയസ്സു മാത്രം. കോളജിലെത്തിയപ്പോഴേക്കും എനിക്കെതിരായ ആക്രമണം എല്ലാ പരിധിയും വിട്ടു.

പക്ഷേ ഒന്നും പുറത്തുപറയരുതെന്ന് എന്നോട് നിരന്തരം ആവശ്യപ്പെട്ടു. പറഞ്ഞാല്‍ തകരുന്നത് എന്റെ കുടുംബത്തിന്റെ അഭിമാനം. കുടുംബത്തിന്റെ അഭിമാനം എന്റെ ശരീരത്തിലാണോ കെട്ടിവച്ചിരിക്കുന്നത്. ഞാന്‍ അഭിമാനിയായ, സ്‌നേഹമുള്ള, ഇന്നും ശക്തയായി ജീവിക്കുന്ന ഒരു യുവതിയാണ്. എനിക്കൊരു നാണക്കേടുമില്ല. എന്റെ കുട്ടികള്‍ക്കുമില്ല നാണക്കേട്. ഞാന്‍തന്നെയായിരിക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു” – നദിയ പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *