ഒരു ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന നടിയും ടെലിവിഷന്‍ അവതാരകിയുമാണ് ആര്യ. സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ എന്ന മാഗസീനിനുവേണ്ടിയായിരുന്നു ആര്യ ഫോട്ടോഷൂട്ട് ചെയ്തത്. ആര്യയുടെ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതോടെ ആളുകള്‍ വിമര്‍ശനങ്ങളും അശ്ലീല വാക്കുകളും ആര്യക്കെതിരെ രംഗത്ത് വന്നിരുന്നു.
ആര്യയുടെ ഫോട്ടോഷൂട്ട് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിന് പിന്നാലെ ഫെയ്സ്ബുക്കില്‍ ഉള്‍പ്പെടെ ആര്യക്കെതിരെ സൈബര്‍ ബുള്ളിയിംഗിന് സമാനമായ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.
നൂറു കണക്കിന് ആളുകളാണ് ആര്യക്കെതിരെ മോശമായ ഭാഷയില്‍ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. ബഡായി ബംഗ്ലാവിലെ രമേഷ് പിഷാരടി ആര്യ ജോഡികള്‍ യഥാര്‍ത്ഥത്തില്‍ ഭാര്യഭര്ത്താക്കന്മാരെന്ന് തെറ്റിധരിച്ച പലരും ആര്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.