Breaking News
Home / Lifestyle / പ്രവാസി ഭർത്താവിന്റെ പണവും സ്വർണ്ണവുമായി കുട്ടികാമുകനൊപ്പം മുങ്ങി എട്ടിന്റെ പണി കിട്ടിയ പ്രവീണയെ കൈവിട്ട് കാമുകനും

പ്രവാസി ഭർത്താവിന്റെ പണവും സ്വർണ്ണവുമായി കുട്ടികാമുകനൊപ്പം മുങ്ങി എട്ടിന്റെ പണി കിട്ടിയ പ്രവീണയെ കൈവിട്ട് കാമുകനും

പ്രവാസി ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് പ്രായം കുറഞ്ഞ കിളിന്ത് ചെറുക്കാനുമായി ജീവിക്കാൻ ഒളിച്ചോടിയ പ്രവീണയുടെ ജീവിതം നൂലുപോയ പട്ടം പോലെ ആയി. ഓര്‍ക്കാട്ടേരിയില്‍ നിന്നു കാണാതായ മൊബൈല്‍ ഷോപ്പ് ഉടമ അംജാദും ജീവനക്കാരി പ്രവീണയും താമസിക്കുന്ന വാടക വീട്ടില്‍ നിന്ന് പോലീസ് പൊക്കിയപ്പോൾ നിര്‍മ്മാണം പൂര്‍ത്തിയായ 159 കള്ളനോട്ടുകളും 26 വ്യാജ ലോട്ടറി ടിക്കറ്റുകളും നിര്‍മ്മാണത്തിനായി തയാറാക്കി വച്ചിരിക്കുന്ന നോട്ടുകളും കടലാസ് കെട്ടുകളും പോലീസ് കണ്ടെത്തിയിരുന്നു.

പെട്ടന്ന് പണമുണ്ടാക്കാൻ കാമുകനൊപ്പം നിന്ന് എട്ടിന്റെ പണികിട്ടിയ പ്രവീണ ജാമ്യം കിട്ടിയ ശേഷം പോയത് ചൊക്ലിയിലെ തറവാട്ട് വീട്ടിലേക്ക്. പ്രവീണയ്ക്കും, കുഞ്ഞിനും കുടുംബത്തിനും വേണ്ടി കുവൈറ്റിൽ കഠിനാദ്ധ്വാനം ചെയ്യുന്ന ആളായിരുന്നു ഭർത്താവ്‌. ഇതുവരെ കൊടുത്ത പണവും, സ്വർണ്ണവും കൈക്കലാക്കിയായിരുന്നു പ്രവീണ മുങ്ങിയത്.

ഭാര്യയുടെ കൊലച്ചതിയിൽ മനം നൊന്ത ഭർത്താവും ഒടുവിൽ പ്രവീണയെ കൈവിട്ടു. ഈ സാഹചര്യത്തിലാണ് പ്രവീണയെ ബന്ധുക്കള്‍ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയത്. ആരെയും കാണാനോ സംസാരിക്കാനോ കൂട്ടാക്കാത്ത പ്രവീണ വീട്ടിലും അന്തര്‍മുഖയായിരിക്കുകയാണ്. മൊബൈല്‍ ഷോപ്പിന്റെ മറവില്‍ കള്ളനോട്ടടിയും,

വ്യജലോട്ടറി ടക്കറ്റ് നിര്‍മ്മിച്ച്‌ സമ്മാനം തട്ടിയെടുക്കലുമടക്കം നടത്തി ഒളിവില്‍ പോയി പിന്നീട് പൊലീസ് പിടികൂടിയ സംഭവത്തില്‍ മൊബൈല്‍ ഷോപ്പുടമ അംജദ് ഇപ്പോഴും ജാമ്യം കിട്ടാതെ അകത്താണ്. കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകായാണ്.

പ്രവീണക്ക് മേല്‍ കള്ളനോട്ടടിക്കാന്‍ ആവശ്യമായ ആവശ്യമുള്ള കമ്പ്യൂട്ടർ , സ്കാനര്‍, പ്രിന്റര്‍, പേപ്പര്‍ എത്തിച്ചു നല്‍കിയെന്ന കേസ് മാത്രമാണുള്ളത്. ഈ സാഹചര്യത്തിലാണ് പ്രവീണയ്ക്ക് ജാമ്യം കിട്ടിയത്. ഇതിനെല്ലാം നേതൃത്വം നല്‍കുകയും അച്ചടിച്ച കള്ളനോട്ടുകളും, വ്യാജ ലോട്ടറി ടിക്കറ്റുകളും വിതരണത്തിന് ശ്രമിച്ചതുമെല്ലാം അംജദ് നേരിട്ടാണ്.

എത്രയും പെട്ടെന്ന് പണം സമ്പാദിക്കണമെന്ന ഉദ്ദേശത്തിലാണ് ഇവര്‍ കള്ളനോട്ടടിയും വ്യാജ ലോട്ടറി ടിക്കറ്റ് നിര്‍മ്മാണവും ആരംഭിച്ചത്. അംജദും പ്രവീണയും കോഴിക്കോട് ജയില്‍ റോഡിലെ വാടക വീട് കേന്ദ്രീകരിച്ചാണ് കള്ളനോട്ട് പ്രിന്റ് ചെയ്തത്. പ്രവീണയുടെ ഭാര്‍ത്താവിന്റെയും കൂടുബത്തിന്റെയും പരാതിയെ തുടര്‍ന്ന് നടത്തിയ നടത്തിയ അന്വോഷണത്തില്‍ കോഴിക്കോട് വെച്ച്‌ ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു.

പ്രവീണയെ കാണാതായതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണമാണ് കള്ളനോട്ടടി വ്യക്തമാക്കിയത്. ഹൈക്കോടതിയിലെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് അംജദിനൊപ്പം പോയതെന്ന് പ്രവീണ വ്യക്തമാക്കിയിരുന്നു. പ്രവീണയെ പുറത്തിറക്കാൻ ശ്രമിച്ചത് വീട്ടുകാരായിരുന്നു.

ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഒരു താല്‍പ്പര്യവും കാട്ടിയില്ല. ജാമ്യം കിട്ടി വീട്ടിലെത്തിയ പ്രവീണയെ ആരുമായും ആശയ വിനിമയം നടത്താന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല. ഇനി പ്രവീണയെ പുറത്തുവിടില്ലെന്നാണ് അവര്‍ പറയുന്നത്. അംജദ് പുറത്തിറങ്ങിയാലും കുടുംബ വീട്ടില്‍ പ്രവീണയുണ്ടെന്ന് ഉറപ്പാക്കും. അംജദിന്റ കൈകളിലേക്ക് പ്രവീണയെ വിട്ടുകൊടുക്കില്ലെന്നും അവര്‍ പറയുന്നു.

ഭർത്താവിനേയും വീട്ടുകാരേയും കണ്ണു വെട്ടിക്കാൻ ആത്മഹത്യാ കുറിപ്പ് എഴുതി വയ്ച്ചായിരുന്നു പ്രവീണ നാട് വിട്ടത്. കോടതിയിൽ ഹാജരാക്കിയപ്പോൾ ഭർത്താവിനെ ഉപേക്ഷിക്കാൻ പ്രവീണ നിരത്തിയ കാരണങ്ങൾ ഇങ്ങനെയായിരുന്നു… തനിക്ക് ഒരു തുണ വേണം, അതിനുവേണ്ടി അംജാദിനൊപ്പം നാടുവിട്ടു. കുവൈറ്റിലുള്ള ഭർത്താവ്‌ പലപ്പോഴും ഫോൺ വിളിക്കാൻ പോലും സമയം കണ്ടെത്തുന്നില്ല. പരിഗണിക്കുന്നില്ല.

ഭർത്താവിന്റെ അസാന്നിധ്യവും സ്നേഹകുറവും മൂലം മറ്റൊരാളുടെ സംരക്ഷണത്തിൽ പോകേണ്ടിവന്നുവെന്നാണ് പ്രവീണ സ്വയം ന്യായീകരിച്ചിരുന്നത്. ഭർത്താവ് അതുവരെ കൊടുത്ത പണവും, സ്വർണ്ണവും കൈക്കലാക്കിയായിരുന്നു പ്രവീണ മുങ്ങിയിരുന്നത്. ഏഴു വയസ്സുള്ള തന്റെ മകളെ പ്രവീണയ്ക്ക് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് പ്രവീണയുടെ ഭർത്താവ്

About Intensive Promo

Leave a Reply

Your email address will not be published.