കിടപ്പറയും പണം സമ്പാദനവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന അവകാശവുമായി ഗ്രീസിലെ ഒരുപറ്റം ഗവേഷകര്‍. സന്തുഷ്ടമായ ലൈംഗിക ജീവിതം നയിക്കുന്നവര്‍, കൂടുതല്‍ പണം സമ്പാദിക്കുമെന്നാണ് ഇവരുടെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍, ജോലിയില്‍ കൂടുതല്‍ മികവു കാട്ടുകയും അതിലൂടെ കൂടുതല്‍ പണം സമ്പാദിക്കുകയും ചെയ്യുമെന്നാണ് സര്‍വേഫലങ്ങള്‍ പറയുന്നത്. ലൈംഗികബന്ധം കുറവുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍, ഇവര്‍ നാലര ശതമാനത്തോളം കൂടുതല്‍ സമ്പാദിക്കുന്നു. ആരോഗ്യപ്രശ്നമുള്ളവര്‍ പോലും, കിടപ്പറയില്‍ സന്തുഷ്ടരാണെങ്കില്‍ ഒന്നര ശതമാനത്തോളം കൂടുതല്‍ കാശുണ്ടാക്കുന്നുണ്ടെന്നാണ് ഇവര്‍ സമര്‍ത്ഥിക്കുന്നത്.
വേതനവും ലൈംഗികതയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പഠനം 7500ഓളം ആളുകളിലാണ് നടത്തിയത്. ‘ആളുകള്‍ക്ക് സ്നേഹം അത്യാവശ്യമാണ്, മാനസികമായും ശാരീരികമായും’, പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. നിക്ക് ഡ്രിഡാകിസ് പറയുന്നു.
ഒറ്റപ്പെടല്‍, സാമൂഹികമായ ആകുലതകള്‍, വിഷാദം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങള്‍ ഇവരുടെ ജോലിയെ ബാധിക്കുന്നതായും തെളിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ രോഗങ്ങള്‍ക്കുള്ള മരുന്ന് കഴിക്കുന്നവരില്‍ 5.4 ശതമാനവും പ്രമേഹരോഗികളില്‍ 2.4 ശതമാനവും ലൈംഗികശേഷിയില്‍ പിന്നിലാണെന്ന് സര്‍വേ കണ്ടെത്തി. ഹൃദയസംബന്ധിയായ രോഗങ്ങളുള്ളവരില്‍ ഇത് 11.4 ശതമാനവുമാണെന്നാണ് കണ്ടെത്തല്‍.