Breaking News
Home / Lifestyle / നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ അവന്റെ കൂടെ പോകും. എനിക്ക് അവനെ ഇഷ്ട്ടമാണ്‌. ഞാൻ ജീവിക്കുന്നേൽ അവന്റെ കൂടെ ജീവിക്കു..!

നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ അവന്റെ കൂടെ പോകും. എനിക്ക് അവനെ ഇഷ്ട്ടമാണ്‌. ഞാൻ ജീവിക്കുന്നേൽ അവന്റെ കൂടെ ജീവിക്കു..!

നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ അവന്റെ കൂടെ പോകും. എനിക്ക് അവനെ ഇഷ്ട്ടമാണ്‌. ഞാൻ ജീവിക്കുന്നേൽ അവന്റെ കൂടെ ജീവിക്കു

എന്താ മീനാക്ഷി നീ പറയുന്നത്. അവനെ കുറിച്ച് ഒന്നും അറിയാതെ അവന്റെ വീട് നാട് ജോലി എന്താ എവിടെ വല്ലതും നിനക്ക് അറിയോ. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അവന്റെ കൂടെയാണോ നീ പോകുന്നത്.

ഞങ്ങൾ പരിചയപ്പെട്ടിട്ട് അതിക നാളുകളായിട്ടില്ലങ്കിലും അവനെ കുറിച്ച് എനിക്ക് എല്ലാം അറിയാം. ഇന്റർനെറ്റിലൂടെയാണ്‌ ഞങ്ങൾ പരിചയപെട്ടതെങ്കിലും അവനെ കുറിച്ചു എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്. ഇനി നിങ്ങൾ സമ്മതിച്ചില്ലങ്കിലും എനിക്കൊരു വിവാഹം ഉണ്ടങ്കിൽ അത്‌ അവനോടൊപ്പമായിരിക്കും.

മോളെ മീനാക്ഷി നീ എന്ത് പറഞ്ഞാലും ഞങ്ങൾ ഈ ബന്ധത്തിന് സമ്മതിക്കില്ല.
അമ്മേ ഞാൻ പറഞ്ഞില്ലെ എന്ത് വന്നാലും ഞാൻ സഹിച്ചോളാം. എന്റെ കാര്യത്തിൽ നിങ്ങൾ ആരും ഇടപെടേണ്ട. എന്റെ വിവാഹകാര്യത്തിൽ ഞാൻ തന്നെ തീരുമാനമെടുത്തോളാം.

മോളെ നിന്നെ ഇത്രയും കാലം വളർത്തിയ ഞങ്ങൾക്ക് നിന്റെ കാര്യത്തിൽ ഒരു ഉത്തരവാദിത്വം ഇല്ലെ. ഞങ്ങൾക്കും ഉണ്ടാവില്ലെ നിന്നെ കുറിച്ച് പല ആഗ്രഹങ്ങളും സ്വപ്നങ്ങളും.
എന്താ അച്ഛാ എനിക്കും ഇല്ലെ എന്റെ ജീവിതത്തെ കുറിച്ച് പല സ്വപ്നങ്ങളും ആഗ്രഹങ്ങളും. എന്റെ ജീവിതത്തിൽ സന്തോഷം ഉണ്ടാവണമെങ്കിൽ ഞാൻ സ്നേഹിച്ച ആളുമായി എന്റെ വിവാഹം നടത്തി തരണം.

മോളെ ഞങ്ങൾ പറയുന്നത് നീ ഒന്ന്‌ കേൾക്ക് ഇതു വരെ കാണാത്ത അവനെ…
അച്ഛാ…. ഞാൻ പറഞ്ഞില്ലെ അവനെ കുറിച്ച് എനിക്ക് എല്ലാം അറിയാം. അവൻ എന്നെ ഒരിക്കലും ചതിക്കില്ല. അവനെ എനിക്ക് വിശ്വാസമാണ്. ഇനിയും നിങ്ങൾ എന്റെ വിവാഹത്തിന് സമ്മതം തന്നില്ലെങ്കിൽ എനിക്ക് നിങ്ങളെ…….

മീനാക്ഷി…. നിന്റെ താഴെ ഇനിയും ഒരു പെൺകുട്ടി കൂടിയും ഉണ്ട്. നിന്റെ അനിയത്തിയുടെ ഭാവി നീ ഇല്ലാതാക്കരുത്.
നിങ്ങളെന്തുപറഞ്ഞാലും എന്റെ തീരുമാനത്തിന് ഒരു മാറ്റവുമില്ലാ. ഇനി എന്റെ കാര്യത്തിൽ നിങ്ങൾ ഇടപെടേണ്ട. ഞാൻ അവന്റെ കൂടെ പോകും.

ഇനിയും നീ ഞങ്ങളെ അതിർക്കുകയാണെങ്കിൽ ഇങ്ങനെ ഒരു മകൾ ഞങ്ങൾക്കില്ലെന്നു കരുതിക്കോളാം. നിനക്ക് നല്ലത് മാത്രം വരട്ടെ. ഇനിയും ഈ കാര്യം പറഞ്ഞു നിന്റെ മുന്നിൽ ഞങ്ങൾ വരില്ല….

………………………………………..
ഹലോ :- ഗിരിയേട്ടാ ഇനിയും ഇങ്ങനെ കാത്തിരിക്കാൻ എന്നെ കൊണ്ട് പറ്റില്ല..ഞാൻ എല്ലാം വീട്ടിൽ അറിയിച്ചു അച്ഛനും അമ്മയും സമ്മതിക്കുന്നില്ല. എനിക്ക് ഗിരിയേട്ടൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല. ഏട്ടൻ എന്നെ എവിടുന്ന് വിളിച്ചോണ്ട് പോകണം. ഇനി എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല.ഇനിയും കാണാതെ ഇങ്ങനെ…

ഗിരി :- മീനാക്ഷി ഇത്ര പെട്ടന്ന് ഞാൻ….
മീനാക്ഷി :- എനിക്ക് ഒന്നും കേൾക്കണ്ട എത്രകാലമായി ഞാൻ ഇത് കേൾക്കാൻ തുടങ്ങിയിട്ട്. ഇനിയും എനിക്ക് വയ്യ..ഇനിയും നീ എന്നെ….
പിന്നെ ഞാൻ ജീവിക്കില്ല…. ഞാൻ എന്റെ വീട്ടുകാരെ വിട്ട് എല്ലാവരെയും ഉപേക്ഷിച്ചു ഞാൻ വരും നമ്മൾ ആദ്യമായി കാണുമ്പോൾ കാണാം എന്ന് പറഞ്ഞ സ്ഥലത്തു. ഗിരിയേട്ടൻ എവിടെ വന്നില്ലെങ്കിൽ പിന്നെ ഒരിക്കലും ഈ മീനാക്ഷിയെ കാണില്ല…

ഗിരി :- മീനാക്ഷി നീ അങ്ങനെയൊന്നും പറയണ്ട നാളെ ഞാൻ വരാം..
മീനാക്ഷി :- എന്ന ശെരി ഞാൻ വെക്കട്ടെ..
……………………………………..
കാലങ്ങൾക്ക് ശേഷം അവർ കണ്ടു മുട്ടി.. അവർ വിവാഹിതരായി…

കുറച്ചു നാളുകൾക്ക് ശേഷം..

അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം.നിങ്ങളുടെ വാക്ക് കേൾക്കാതെ എന്റെ ഇഷ്ട്ടം മാത്രം നോക്കി നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം തകർത്ത് ഞാൻ സ്നേഹിച്ച ആളുടെ കൂടെ സ്വന്തം കാര്യം നോക്കി പോയത് ഒരു ചതിയന്റെ കൂടെയായിരുനെന്ന്. അവൻക്ക് വേണ്ടത് എന്നെയായിരുന്നില്ലാ എന്റെ ശരീരത്തെയായിരുന്നു. അവനും അവന്റെ കൂട്ടുകാരും കൂടി എന്നെ….
ഇനിയും ഈ ലോകത്ത് ജീവിക്കാൻ എനിക്ക് അർഹതയില്ല. ഇനി ഞാൻ ജീവിച്ചിരുന്നാൽ എന്റെ അനിയത്തിയുടെ ഭാവി ഞാൻ കാരണം ഇല്ലാതെയാകും. ഒരു പക്ഷെ ഈ കത്ത് നിങ്ങൾക്ക് കിട്ടുമ്പോഴേക്കും ഞാൻ ഈ ലോകത്ത് നിന്നും യാത്രയായിട്ടുണ്ടാകും ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര….

( രാത്രിയും പകലുമില്ലാതെ ചാറ്റിങ്ങും കോളിങ്ങുമായി നടക്കുന്ന സഹോദരിമാരോട് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാളുമായി സംസാരിക്കുമ്പോളും ഓർക്കുക…..

നിങ്ങളുടെ ഭാവി നിങ്ങളുടെ കൈ കളിലാണ്.നിങ്ങളുടെ ജീവിതം നിങ്ങൾ തന്നെ സംരക്ഷിക്കണം.സ്വന്തം വീട്ടുകാരെ എതിർത്തു താൻ സ്നേഹിച്ച ആളെ മാത്രം വിശ്വസിച്ചു ഇറങ്ങി പോകുന്നവർ ഒന്നോർക്കണം. നാളെ ഈ ഗതി നിങ്ങൾക്കും വന്നേക്കാം. സ്വന്തം അമ്മയും അച്ഛനും നിങ്ങളെ കുറിച്ച് ഒരുപാട് സ്വപനങ്ങൾ നൈത്തവരാകും അവരെ സങ്കടപ്പെടുതികൊണ്ടാവരുത് നിങ്ങളുടെ ഒരു തീരുമാനവും…….

#രചന #Shaan_Wky

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *