Breaking News
Home / Lifestyle / ‘യുദ്ധഭൂമിയിലെ മാലാഖയെ’ ഇസ്രയേല്‍ സൈന്യം വെടിവച്ച് വീഴ്ത്തി..!!

‘യുദ്ധഭൂമിയിലെ മാലാഖയെ’ ഇസ്രയേല്‍ സൈന്യം വെടിവച്ച് വീഴ്ത്തി..!!

ഇസ്രായേലിന്റെ കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായ ഈ കൊച്ചു നഴ്സിന്‍റെ മുഖമാണ് ഇപ്പോൾ ലോകത്തിന്റെ മനസ്സിൽ മായാതെ നിൽക്കുന്നത്. ഗാസ അതിർത്തിയിലെ അവസാനിക്കാത്ത സംഘർഷത്തിന്റെ ഒടുവിലത്തെ ഇരയാണ് ഈ പാരാമെഡിക് വളണ്ടിയര്‍. ഇരുപത്തിയൊന്നുകാരിയായ റസാൻ അൽ-നജ്ജാർ. ഗാസ പട്ടണമായ ഖാൻ യൂനുസിലാണ് നജ്ജാർ വെടിയേറ്റ് വീണത്.

സമരക്കാരായ പലസ്‌തീനികളുടെ മുറിവുകളില്‍ മരുന്ന് പുരട്ടാന്‍ ഓടുകയായിരുന്നു റസാൻ അൽ നജ്ജാർ. ഗാസയിലെ ഖാൻ യൂനുസ് തെരുവിൽ വെള്ളിയാഴ്ച്ച സമരക്കാർക്കുള്ള മരുന്നുകളുമായി ഓടവെ ഇസ്രായേൽ സൈന്യം ആ ക്രൂരത ചെയ്തു. നിറയൊഴിച്ചു. റമദാന്‍ 16 എന്നത് മുസ്‌ലിം സമൂഹത്തിറമദാന്‍ 16 എന്നത് മുസ്‌ലിം സമൂഹത്തിന് ധീരാനുഭവത്തിന്‍റെ ഓര്‍മ പേറുന്ന ദിവസം. ചരിത്രത്തിലെ ബദര്‍ യുദ്ധത്തിന്റെ ഓര്‍മകള്‍ നിറയുന്ന നേരത്ത് തന്നെയാണ് റസാന്റെ നെഞ്ചിലേക്ക് വെടിയുണ്ട പാഞ്ഞെത്തിയത്.

വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: കൈകൾ രണ്ടും എല്ലാവരും കാണുന്ന രീതിയിൽ അവൾ പൊക്കിയിരുന്നു. എന്നാൽ വെളുത്ത യൂണിഫോം ധരിച്ച റസാന്റെ നെഞ്ചിലേക്ക് വെടിവെക്കുകയായിരുന്നു സൈന്യം. സംഭവത്തിന് സാക്ഷിയായ വ്യക്തിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഇസ്രായേൽ സേനയുടെ വെടിയേറ്റ് പരുക്കേൽക്കുന്നവരെ ചികിൽസിക്കാനാണ് പാരാ മെഡിക്കൽ സംഘത്തിലെ നജ്ജാർ ഗാസ മുനമ്പിൽ എത്തിയത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി നജ്ജാർ അതിർത്തിയിൽ വെടിയേറ്റ് പിടയുന്ന പലസ്‌തീനികളുടെ ‘ദൈവ’മായിരുന്നു. പരിക്കേറ്റവർക്ക് ഇവരുടെ സ്പർശനം ആശ്വാസമായിരുന്നു. ഗാസ അതിർത്തിയിൽ വെടിയേറ്റ് പിടയുന്നവരെ ചികില്‍സിക്കുന്ന ഈ കൊച്ചു ഡോക്ടറുടെ നിരവധി ചിത്രങ്ങൾ ആണ്‌ സമൂഹമാധ്യമങ്ങൾ വഴി ലോകം കണ്ടിരുന്നത്. ഗാസ അതിർത്തിയിലെ ‘മാലാഖ’ എന്ന് പോലും ഇവരെ വിശേഷിപ്പിച്ചു. തന്റെ ജോലി തുടരുന്നതിനിടെ ഇന്നലെയാണ് ഡോക്ടർക്കു വെടിയേറ്റത്. ഇസ്രേയൽ സ്ഥാപക ദിനത്തിൽ ജറുസലേമിൽ യു.എസ്. എംബസി തുറന്നത് എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയായി.

പ്രതിഷേധ കൊടുങ്കാറ്റിയായിരുന്നു അതിർത്തിയിൽ. രാജ്യാന്തര യുദ്ധ നിയമങ്ങൾ എല്ലാം കാറ്റിൽ പറന്നിരിക്കുകയാണ്. വെടിവയ്പ്പിൽ മരിച്ചവരിൽ ചക്രകസേരയിൽ പ്രക്ഷോഭകർക്കൊപ്പം ചേർന്ന പതിനാലുകാരൻ ഉൾപ്പെടെ നിരവധി കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. വെടിവയ്പ്പിൽ പരുക്കേറ്റവരിൽ നാല് മാധ്യമ പ്രവർത്തകരും ഉണ്ട്. ഇതിനിടെ ഇസ്രയേലുമായി ഹമാസ് വെടിനിർത്തൽ കരാറിലൊപ്പിട്ടതായി വാർത്തകൾ വന്നു. അത്‌ ഇസ്രേയൽ നിഷേധിച്ചു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *