Breaking News
Home / Lifestyle / മിശ്രവിവാഹം കഴിച്ച കെവിന്റെ തട്ടിക്കൊണ്ടുപോകൽ സ്വന്തം മകനെയും ഭർത്താവിനെയും ചട്ടം കെട്ടിയത് നീനുവിന്‍റെ അമ്മ രഹന..!!

മിശ്രവിവാഹം കഴിച്ച കെവിന്റെ തട്ടിക്കൊണ്ടുപോകൽ സ്വന്തം മകനെയും ഭർത്താവിനെയും ചട്ടം കെട്ടിയത് നീനുവിന്‍റെ അമ്മ രഹന..!!

കെവിന്‍റെ പക്കൽ നിന്നും നീനുവിനെ തട്ടിക്കൊണ്ടു വരാൻ സ്വന്തം മകനെയും ഭർത്താവിനെയും ചട്ടം കെട്ടിയത് നീനുവിന്‍റെ അമ്മ രഹനയായിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.കെവിനെ ഭീഷണിപ്പെടുത്തി നീനുവിനെ സ്വതന്ത്രയാക്കാൻ രഹന സ്വന്തം നിലയിൽ കോട്ടയം മാന്നാനത്ത് എത്തിയതിനുള്ള തെളിവുകളും പൊലീസിനു ലഭിച്ചു.രണ്ടര പതിറ്റാണ്ടു മുൻപ് നീനുവിന്‍റെ പിതാവ് ചാക്കോയെ മിശ്രവിവാഹം ചെയ്തതാണ് രഹന. മുസ്ലിം കുടുമ്പത്തിൽ ജനിച്ചു വളർന്ന രഹന കത്തോലിക്കനായ ചാക്കോയുമായി പ്രണയത്തിലായിരുന്നു.

ചാക്കോയുമായുള്ള വിവാഹത്തിനു വീട്ടുകാർ എതിർത്തതോടെ സ്വന്തം വീട്ടിൽ ഒറ്റയാൾ പോരാട്ടം നടത്തിയാണ് രഹന ചാക്കോയുടെ ഭാര്യയായത്. വീട്ടുകാരെയും സമുദായത്തെയും വെല്ലുവിളിച്ച് അന്ന് രഹന നടത്തിയ നീക്കങ്ങൾ ഏറെ വിവാദമായിരുന്നു. മുസ്ലീം സമുദായത്തെയും ക്രിസ്ത്യൻ സഭയെയും വെല്ലുവിളിച്ച് അതേ നാട്ടിൽ ജീവിക്കാൻ ചാക്കോയ്ക്ക് ധൈര്യം കൊടുത്തതും രഹന തന്നെയാണത്രേ.

രഹന ക്രിസ്ത്യാനിയെ വിവാഹം കഴിച്ചപ്പോൾ സ്വന്തം കുടുംബം ഏറെ അപമാനം ഏൽക്കേണ്ടി വന്നിരുന്നു. നിന്‍റെ മക്കളിൽ നിന്നും നിനക്ക് ഇത്തരത്തിൽ അനുഭവം ഉണ്ടാകുമെന്ന രഹനയുടെ വീട്ടുകാരുടെ ശാപം രഹനയെ ‌അലട്ടിയിരുന്നുവെന്നും സൂചനയുണ്ട്. ഇതാണ് നീനുവിന്‍റെ കാര്യത്തിൽ രഹന ഇത്രയും കർക്കശ നിലപാട് സ്വീകരിക്കാൻ കാരണമായത്.മകൻ സാനുവിന്‍റെ പ്രണ‍യത്തിൽ കാമുകിയെ സ്വന്തമാക്കുന്നതിനു മുന്നിൽ നിന്നതും രഹനയാണ്. എന്നാൽ മകളുടെ പ്രണയത്തെ രഹന എതിർക്കാൻ കാരണം സാമ്പത്തികമായ അന്തരവും കെവിൻ നീനുവിനെ ചതിക്കുമെന്ന ഭയവുമായിരുന്നു.ബന്ധവുമായി മുന്നോട്ട് പോയാൽ കെവിനെ കൊന്നു കളയുമെന്ന് രഹന തന്നെ നീനുവിനോട് പറഞ്ഞിട്ടുമുണ്ട്.

അതേസമയം കെവിന്‍ വധക്കേസില്‍ കോടതിയില്‍ പോലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചില ഭാഗങ്ങള്‍ പ്രതികളെ സഹായിക്കുന്നതാണെന്ന് ആരോപണം. കെവിനെ പ്രതികള്‍ പുഴയിലേക്ക് ഓടിച്ചിറക്കിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മര്‍ദനമേറ്റ് അവശനായി കിടന്നയാള്‍ക്ക് എങ്ങനെയാണ് പുഴയിലേക്ക് ഓടാന്‍ സാധിക്കുക എന്ന ചോദ്യം ന്യായമായും ഉയരുന്നു. സ്വന്തമായി ഓടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അയാള്‍ക്ക് കാര്യമായി മര്‍ദനമേറ്റിട്ടില്ല എന്ന വാദം ഉയര്‍ത്തി പ്രതിഭാഗത്തിന് നേരിടാനാകും. അങ്ങനെയൊരു വാദം ഉയര്‍ന്നാല്‍ കേസ് ദുര്‍ബലമാവുകയും ചെയ്യും.

കെവിന്‍ ഓടിപ്പോയി എന്ന മൊഴിയില്‍ പ്രതികള്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. ഇതിന്റെയര്‍ഥം കെവിന് കാര്യമായ പരിക്ക് ഇല്ലായിരുന്നു എന്നു തന്നെയാണ്. ഇപ്പോള്‍ പോലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മരിക്കുമെന്ന ഉദേശത്തോടെ പുഴയിലേക്ക് ഓടിച്ചു വിട്ടുവെന്നും പുഴയില്‍ വീണ് വെള്ളം കുടിച്ചു മരിച്ചു എന്നുമാണുമുള്ളത്. സ്വന്തമായി ഓടിപ്പോകാന്‍ കഴിയുന്നയാള്‍ രക്ഷപ്പെട്ടുകാണുമെന്നു കരുതിയെന്നും മരിക്കണമെന്ന ഉദേശമില്ലായിരുന്നുവെന്നും പ്രതിഭാഗ വാദത്തിന് ശക്തി പകരുന്നതാണ് പോലീസിന്റെ റിപ്പോര്‍ട്ട്.

About Intensive Promo

Leave a Reply

Your email address will not be published.