Breaking News
Home / Lifestyle / ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് നടി ഇഷ തല്‍വാര്‍ പങ്കുവച്ച വീഡിയോ വൈറല്‍..!!

ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് നടി ഇഷ തല്‍വാര്‍ പങ്കുവച്ച വീഡിയോ വൈറല്‍..!!

കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ റത്തോഡ് തുടങ്ങിവച്ച ഫിറ്റ്‌നസ് ചലഞ്ച് ഇന്ന് രാജ്യത്ത് പലയാളുകളും ഏറ്റെടുത്ത് കഴിഞ്ഞു. സിനിമാ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും അടക്കം നിരവധിയാളുകള്‍ ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തി. നടന്‍ മോഹന്‍ലാല്‍ അടക്കമുള്ള മലയാളികളും ഫിറ്റനസ് ചലഞ്ചിന്റെ ഭാഗമാകുന്നുണ്ട്. ജിമ്മിലോ വീട്ടിലോ ഏതെങ്കിലും തരത്തിലുള്ള വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോ ആണ് പലരും സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയാവുകയാണ് നടിയും മോഡലുമായ ഇഷ തല്‍വാര്‍. പല സെലിബ്രിറ്റികളും തങ്ങളുടെ ശരീര പുഷ്ടിയും ഫിറ്റ്‌നസുമൊക്കെ തെളിയിക്കുന്ന വിഡിയോയും ചിത്രങ്ങളും പങ്കുവച്ചപ്പോള്‍ ഇഷ പങ്കുവച്ച വിഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജിമ്മിലൊന്നും പോകാതെ തന്നെ തന്റെ ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് ഈ നടി. നിലം തുടയ്ക്കാനുള്ള യാതൊരു ഉപകരണവും ഉപയോഗിക്കാതെ തുണി ഉപയോഗിച്ച് നിലത്തിരുന്നു കൊണ്ട് തറ തുടച്ചാണ് ഇഷ ചലഞ്ച് സ്വയം ഏറ്റെടുത്തിരിക്കുന്നത്.

ആരും തന്നെ വെല്ലുവിളിച്ചിട്ടില്ലെന്നും സ്വയം വീട്ടിലെ കാര്യങ്ങള്‍ ചെയ്തുകൊണ്ട് ചലഞ്ച് ഏറ്റെടുക്കുകയാണെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. വീഡിയോ കണ്ടവരെല്ലാം നടിയെ അഭിനന്ദനം കൊണ്ട് മൂടുകയാണിപ്പോള്‍. ഇങ്ങനെയാവണം ചലഞ്ച് ഏറ്റെടുക്കേണ്ടതെന്നും എല്ലാ അഭിനേതാക്കള്‍ക്കും ഇതൊരു മാതൃകയാണെന്നും സിനിമാതാരങ്ങളെക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളും മാറ്റാന്‍ ഇത് സഹായകമാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published.