Breaking News
Home / Lifestyle / രാത്രിയില്‍ നാട്ടുകാരെ വട്ടംകറക്കിയ അജ്ഞാതനെ പൊക്കിയത് ഭർത്താവ് ഗൾഫിലായ യുവതിയുടെ വീട്ടിൽ നിന്ന്; ഒടുവിൽ ഫാൻസ്‌ നേതാവിനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയയിൽ സ്റ്റാറാക്കി തൊടുപുഴക്കാർ..!!

രാത്രിയില്‍ നാട്ടുകാരെ വട്ടംകറക്കിയ അജ്ഞാതനെ പൊക്കിയത് ഭർത്താവ് ഗൾഫിലായ യുവതിയുടെ വീട്ടിൽ നിന്ന്; ഒടുവിൽ ഫാൻസ്‌ നേതാവിനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയയിൽ സ്റ്റാറാക്കി തൊടുപുഴക്കാർ..!!

രാത്രിൽ നാട്ടുകാരെ വട്ടം കറക്കി തലവേദന സൃഷ്ടിച്ച അ​ജ്ഞാ​ത​നെ കൈ​യോ​ടെ പൊ​ക്കി. അ​ന്വേ​ഷി​ച്ച് വന്നപ്പോൾ കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന ന​ട​ന്‍റെ ഫാ​ൻ​സി​ന്‍റെ ജി​ല്ലാ നേ​താ​വാണ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. തൊടു​പു​ഴ​യ്ക്ക​ടു​ത്താ​ണ് സം​ഭ​വം. എ​ന്നും രാ​ത്രി​യി​ൽ അ​ജ്ഞാ​ത​ൻ ഇ​റ​ങ്ങു​ന്നു. മോ​ഷ​ണ​സം​ഘ​മാ​ണോ, സ​ദാ​ചാ​ര പോ​ലീ​സാ​ണോ, ക്രി​മി​ന​ൽ സം​ഘ​മാ​ണോ എ​ന്ന​റി​യാ​തെ ജ​നം വലഞ്ഞു. ഇ​തി​നി​ട​യി​ൽ പ്രേ​ത​മാ​യി​രി​ക്കു​മെ​ന്നും ചി​ല​ർ അ​ടി​ച്ചി​റ​ക്കി.

അ​തോ​ടെ ജ​നം വെ​ളി​യി​ൽ പോ​ലും ഇ​റ​ങ്ങാ​ത്ത അ​വ​സ്ഥ. ചെ​റി​യൊ​രു ശ​ബ്ദം കേ​ട്ടാ​ൽ കു​ട്ടി​ക​ൾ പേ​ടി​ച്ചു ക​ര​യാ​ൻ തു​ട​ങ്ങി. സ​ർ​വ​ദൈ​വ​ത്തെ​യും ജ​നം വി​ളി​ച്ചു. ജ​നം ക​ള്ള​ൻ​മാ​രെ​യും ക്രി​മി​ന​ലു​ക​ളെ​യും പ്രേ​ത​ങ്ങ​ളെ​യും ശ​പി​ച്ചു. ക​ള്ള​ൻ​മാ​രെ പേ​ടി​ച്ചു നാ​ട്ടു​കാ​ർ വെ​ളി​യി​ൽ ഇ​റ​ങ്ങു​ന്ന​തു പോ​ലും സം​ഘ​ടി​ത​മാ​യി​ട്ടാ​യി​രു​ന്നു.

ഇതര​സം​സ്ഥാ​ന ക​ള്ള​ൻ​മാ​രു​ടെ ആ​ക്ര​മ​ണം കേ​ട്ടു​മ​ടു​ത്ത ജ​നം വീ​ടി​നു വെ​ളി​യി​ൽ ഇ​റ​ങ്ങാ​ൻ മ​ടി​ച്ചു. അ​ങ്ങ​നെ അ​ജ്ഞാ​ത​ൻ വി​ല​സി. അ​വ​സാ​നം ഒ​രാ​ഴ്ച​യാ​യി ഒ​രു വീ​ടി​നു​മു​ന്നി​ൽ അ​ജ്ഞാ​ത​നെ ക​ണ്ട​താ​യി ഒ​രു യു​വാ​വ് കൂ​ട്ടു​കാ​രെ അ​റി​യി​ച്ചു. അ​ടു​ത്ത നാ​ട്ടി​ലെ യു​വാ​വാ​ണ്. ബൈ​ക്കി​ലാ​ണ് രാ​ത്രി​യി​ൽ എ​ത്തു​ന്ന​ത്. ഭ​ർ​ത്താ​വ് ഗ​ൾ​ഫി​ലാ​യ യു​വ​സു​ന്ദ​രി​യു​ടെ വീ​ടാ​ണ്.

ഗ​ൾ​ഫു​കാ​ര​ന്‍റെ വീ​ടാ​യ​തു കൊ​ണ്ട് നാ​ട്ടി​ലെ യു​വാ​ക്ക​ളു​ടെ ശ്ര​ദ്ധ​ാകേ​ന്ദ്ര​മാ​ണ് ഈ ​വീ​ട്. അ​തുകൊ​ണ്ടു ത​ന്നെ രാ​ത്രി​യി​ലും പ​ക​ലും ഒ​രു ക​ള്ള​നും ഈ ​വീ​ട്ടി​ൽ ക​യ​റി​യി​ല്ലെ​ന്നു നാ​ട്ടി​ൽ പാ​ട്ടാ​ണ്. അ​ങ്ങ​നെ സം​ഘ​ടി​ത​മാ​യി അ​ജ്ഞാ​ത​നെ പി​ടി​ക്കാ​ൻ യു​വാ​ക്ക​ൾ തീ​രു​മാ​നി​ച്ചു. ഒ​രു ദി​വ​സം രാ​ത്രി​യി​ൽ യു​വ​തി​യു​ടെ വീ​ടി​ന്‍റെ മ​തി​ലു ചാ​ടി ക​ട​ക്കു​ന്പോ​ൾ ത​ന്നെ യു​വാ​ക്ക​ൾ വ​ള​ഞ്ഞു. ശ​രി​ക്കും പ​ഞ്ഞി​ക്കി​ട്ടു.

യു​വ​തി വി​ളി​ച്ചി​ട്ടാ​ണ് വ​ര​വെ​ന്നു നാ​ട്ടു​കാ​രും അ​റി​ഞ്ഞു. സൂ​പ്പ​ർ​സ്റ്റാ​റി​നു​വേ​ണ്ടി ജ​യ് വി​ളി​ക്കാ​ൻ മു​ന്നി​ൽ നി​ൽ​ക്കു​ന്ന നേ​താ​വി​നെ ത​ന്നെ തൊ​ടു​പു​ഴ​യി​ൽ നി​ന്നും പൊ​ക്കി​യ​തോ​ടെ ഫാ​ൻ​സും അ​ൽ​പം ത​ല​കു​നി​ച്ചാ​ണ് ന​ട​പ്പ്. ഏ​താ​യാ​ലും പോ​ലീ​സ് ജാ​മ്യ​ത്തി​ൽ വി​ട്ട​താ​ണ് ഒ​രു ആ​ശ്വാ​സം.

About Intensive Promo

Leave a Reply

Your email address will not be published.