കിടപ്പറയില്‍ സ്ത്രീകള്‍ക്ക് എന്നും പഴികേള്‍ക്കല്‍ പതിവാണ്. ചിലര്‍ക്കു സെക്‌സിലുള്ള താല്‍പര്യക്കുറവാകാം കാരണം. മറ്റു ചിലര്‍ താല്‍പര്യക്കുറവ് അഭിനയിക്കുന്നതാകാം. ഒരുകൂട്ടര്‍ക്ക് ഇതില്‍ ഭയമായിരിക്കും. കാര്യം എന്തായാലും ഭാര്യ പിന്നിലാകുന്നുണ്ടെങ്കില്‍ പ്രശ്‌നം അന്വേഷിച്ച് പരിഹരിക്കേണ്ടതു ഭര്‍ത്താവിന്റെ ജോലിയാണ്. ഭാര്യ കിടപ്പറയില്‍ പിന്നിലാകുന്നതിന്റെ പിന്നിലെ കാര്യം ഇതാണ്.
1, സ്വന്തം ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതബോധമാണു സ്ത്രീകളെ ഇതില്‍ നിന്നു പിന്തിരിപ്പിക്കുന്ന ഒരു പ്രധാന കാര്യം. പങ്കാളിക്കു തന്റെ ശരീരം കണ്ടാല്‍ താല്‍പ്പര്യക്കുറവു തോന്നുമോ എന്ന് അവര്‍ ഭയക്കുന്നു.
2, സ്ത്രീകള്‍ പലപ്പോഴും അതിവൈകാരികമായി ചിന്തിക്കുന്നവരാണ്. മാനസികമായി മുറിവേല്‍പ്പിക്കുന്ന പങ്കാളിയുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ ഇവര്‍ മടിക്കും.
3, ശരീരദുര്‍ഗന്ധവും വായ്‌നാറ്റവുമൊക്കെ സ്ത്രീകളെ സെക്‌സില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.
4, ലൈംഗിബന്ധത്തിനിടയില്‍ വേദന അനുഭവപ്പെടുന്നവര്‍ക്കു സെക്‌സ് ഒരു പേടി സ്വപ്നമായിരിക്കും. ഇതു മൂലം ഇവര്‍ കിടപ്പറയില്‍ പിന്നിലായേക്കാം.
5, ഗര്‍ഭധാരണഭയവും സ്ത്രീകളെ സെക്‌സില്‍ നിന്ന് പിന്തിരിപ്പിക്കും.
6, മക്കളുടെ കാര്യവും വീട്ടു ജോലിയും പൂര്‍ത്തിയാക്കിയ ശേഷം നടുവൊടിഞ്ഞെത്തുന്ന സ്ത്രീകള്‍ക്കു സെക്‌സ് ഒരു വെല്ലുവിളി തന്നെയാണ്.
സ്ത്രീകളുടെ രതിമൂര്‍ച്ഛയെ ഒരു സാമൂഹിക പ്രശ്‌നമായി അക്കാദമിക് സമൂഹം ഇപ്പോഴും അംഗീകരിച്ചിട്ടില്ല
സ്ത്രീകളുടെ ലൈംഗിക അവയവങ്ങളെ കുറിച്ചും രതിമൂര്‍ച്ഛയെ കുറിച്ചുമൊക്കെ നമ്മള്‍ അധികവും കേള്‍ക്കുന്നത് വനിത മാസികകളില്‍ നിന്നാണ്. ഇക്കാര്യത്തില്‍ ശാസ്ത്രീയ പഠനങ്ങള്‍ വളരെ കുറച്ചു മാത്രമേ നടന്നിട്ടുള്ളു. എന്നാല്‍ ചില വിദഗ്ധര്‍ ഇത്തരം പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഇതുവരെയുള്ള വിശ്വാസങ്ങള്‍ക്ക് തികച്ചും ഘടകവിരുദ്ധമായ കണ്ടെത്തലുകളാണ് പുറത്തുവരുന്നത്.
പുരുഷ ശാരീരിക പ്രശ്‌നങ്ങളെ അപേക്ഷിച്ച് സ്ത്രീ ശാരീരക പ്രശ്‌നങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ അപൂര്‍വമായതിനാലാണ് അവരുടെ ലൈംഗികതയെ സംബന്ധിച്ച അബദ്ധങ്ങള്‍ പ്രചരിക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
സ്ത്രീ ലൈംഗിക അവയവങ്ങളെ കുറിച്ചും രതിമൂര്‍ച്ഛയെ കുറിച്ചും അടുത്ത കാലത്ത് ശ്രദ്ധേയ പഠനം നടത്തിയത് ന്യൂയോര്‍ക്കിലെ ഗൈനക്കോളജിസ്റ്റായ ഡോ. ഡെബോറ കോഡിയാണ്. പുരുഷ ലൈംഗിക മേഖലകള്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് അവര്‍ കണ്ടെത്തി. ചില സര്‍ജന്മാരുടെ സഹായത്തോടെ ഈ വിഷയത്തില്‍ നടത്തിയ കൂടുതല്‍ പഠനങ്ങളില്‍ ഗുഹ്യ നാഡികളുടെ വിന്യാസം ഓരോ സ്ത്രീയിലും വ്യത്യാസപ്പെട്ടിരിക്കുന്നതായി കണ്ടെത്തി.
അതുകൊണ്ട് തന്നെ ലൈംഗികതയിലും ഓരോ സ്ത്രീയും വ്യത്യസ്ത സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു. ലൈംഗിക സ്പര്‍ശത്തെ കുറിച്ച് തലച്ചോറിന് സന്ദേശങ്ങള്‍ നല്‍കുന്നത് ഈ നാഡികളാണ്. ഭഗശ്‌നിക, യോനി മുഖം, ഗര്‍ഭമുഖം, പെരിനിയം എന്നീ ലൈംഗികോത്തേജക മേഖലകളില്‍ അവസാനിക്കുന്ന നാഡിയുടെ വിന്യാസം ഓരോ സ്ത്രീയിലും വ്യത്യസ്തമായിരിക്കും.
അതിനാല്‍ തന്നെ ഓരോ സ്ത്രീയുടെ ഉത്തേജകഭാഗങ്ങളിലും വ്യത്യാസം ഉണ്ടാവും എന്നാണ് അവരുടെ കണ്ടെത്തല്‍. വനിത മാസികകള്‍ നല്‍കുന്ന പൊതു ലൈംഗിക ഉപദേശങ്ങള്‍ ഫലപ്രദമാവാതിരിക്കുന്നതും അതുകൊണ്ടാണ്. ദൗര്‍ഭാഗ്യവശാല്‍ അമ്പത് ശതമാനം പേരും മാസികകളില്‍ നിന്നും ലഭിക്കുന്ന ഉപദേശങ്ങളെ പിന്തുടരുന്നവരാണെന്നും കോഡി ചൂണ്ടിക്കാണിക്കുന്നു.