നിപ്പാ വൈറസ് കേരളത്തിലെങ്ങും ഭീതി പടര്‍ത്തുമ്പോള്‍ ജനങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ തിരുത്താനും, കൈകൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചും വിവരിച്ച് ഡോക്ടറുടെ വീഡിയോ. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ അനുപ് കുമാറാണ് തന്റെ ചില അനുഭവങ്ങളിലൂടെ ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.
ആദ്യമായി രോഗനിര്‍ണ്ണയം നടത്തിയതും, രോഗസ്ഥിരീകരിച്ച എല്ലാ രോഗികളെയും പരിശോധിച്ചത് ഡോ അനൂപ് കുമാറാണ്. നിപ്പ ബാധിച്ച് മൂന്നുപേര്‍ മരിച്ച കുടുംബത്തെപ്പറ്റിയും വീഡിയോയില്‍ ഡോക്ടര്‍ വിവരിക്കുന്നുണ്ട്.