തുണിക്കടകളില്‍ വസ്ത്രം മാറുന്ന സഹോദരിമാര്‍ സൂക്ഷിക്കുക ഒളി ക്യാമറകളെ അതും പല രൂപത്തില്‍. ട്രയല്‍ റൂമില്‍ വസ്ത്രം തൂക്കിയിടാനുള്ള കൊച്ചു കൊളുത്ത് പോലും ഒരു പക്ഷെ ഒരു ക്യാമറയുടെ ഭാഗമായേക്കാം. ഷര്‍ട്ടിന്റെ ബട്ടണിലും വാച്ചിലും കമ്മലിലും മോതിരത്തിലും പേനയിലും വരെ ചെറുക്യാമറകളെ ഒളിപ്പിക്കാന്‍ പറ്റുമത്രെ. ഇങ്ങനെ സ്ഥാപിക്കപ്പെട്ട ക്യാമറകളിലൂടെ കിട്ടുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ആപഌക്കേഷനിലൂടെ എത്ര ദൂരെ വെച്ചും കാണാനും സാധിക്കും. സൂക്ഷിക്കുക, ട്രയല്‍ റൂമിന്റെ ചുമരിലെ ഫാന്‍, ക്‌ളോക്ക്, കണ്ണാടി, പ്ലഗ് സോക്കറ്റ് അങ്ങനെ തുടങ്ങിയ എല്ലാ തരത്തിലും ക്യാമറ ഉണ്ടാവും