Breaking News
Home / Lifestyle / വാട്സ്ആപ്പില്‍ അശ്ലീലചിത്ര കൈമാറ്റത്തില്‍ തുടങ്ങി, പിന്നെ മതിലു ചാട്ടവും ലൈംഗിക ബന്ധവും: യു.എ.ഇയില്‍ പ്രവാസി യുവാവും യുവതിയും പിടിയില്‍..!!

വാട്സ്ആപ്പില്‍ അശ്ലീലചിത്ര കൈമാറ്റത്തില്‍ തുടങ്ങി, പിന്നെ മതിലു ചാട്ടവും ലൈംഗിക ബന്ധവും: യു.എ.ഇയില്‍ പ്രവാസി യുവാവും യുവതിയും പിടിയില്‍..!!

ദുബായ്•വാട്സ്ആപ്പിലൂടെ സ്വന്തം നഗ്നചിത്രങ്ങള്‍ പരസ്പരം കൈമാറുകയും വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത യുവാവും യുവതിയും റാസ്-അല്‍-ഖൈമ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നു.

19 കാരനായ ഏഷ്യന്‍ യുവാവ് 20 കാരിയായ ഏഷ്യന്‍ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത് അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതോടെയാണ് കേസ് വെളിച്ചത്ത് വന്നതെന്ന് കോടതി രേഖകള്‍ പറയുന്നു. യുവതി യുവാവുമായി അടുപ്പത്തിലായിരുന്നപ്പോള്‍ എടുത്ത ചിത്രങ്ങളായിരുന്നു ഇവ.

യുവാവ് ഭീഷണി മുഴക്കിയതോടെ യുവതിയുടെ മാതാവ്‌ റാസ്-അല്‍-ഖൈമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉടന്‍ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരിയായ സ്ത്രീയുടെ മകളുമായി പ്രതിയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് അശ്ലീല ചിത്രം കൈമാറ്റം ചെയ്യല്‍, പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.

വിവാഹം കഴിക്കതെയുള്ള ലൈംഗിക ബന്ധത്തിനും, താനല്ലാതെ മറ്റേതെങ്കിലും യുവാവിനെ പെണ്‍കുട്ടി വിവാഹം കഴിച്ചാല്‍ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും യുവാവിനെതിരെ കേസുണ്ട്.

അശ്ലീല ചിത്രം കൈമാറ്റം ചെയ്യല്‍, വിവാഹ കഴിക്കാതെ പ്രതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു, വീട്ടില്‍ ഒളിച്ചു പ്രവേശിക്കാന്‍ പ്രതിയ്ക്ക് സൗകര്യം ചെയ്തു കൊടുത്തു തുടങ്ങിയവയാണ് യുവതിയ്ക്കെതിരെയുള്ള കുറ്റങ്ങള്‍.

റാസ്-അല്‍-ഖൈമ ക്രിമിനല്‍ കോടതിയില്‍ ഹാജരായ യുവാവ് നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രച്ചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അവളുടെ സഹായത്തോടെ ഒളിച്ചുകടന്നിട്ടുണ്ടെന്ന് യുവാവ് സമ്മതിച്ചു. പെണ്‍കുട്ടിയാണ് ആദ്യം വാട്സ്ആപ്പില്‍ തനിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചതെന്നും അവളുടെ ആവശ്യപ്രകാരമാണ് താനും തന്റെ നഗ്നചിത്രങ്ങള്‍ കൈമാറിയതെന്നും യുവാവ് പറഞ്ഞു.

യുവതി പ്രായപൂര്‍ത്തിയാകാത്ത സമയത്താണ് താന്‍ അവളുമായി പരസ്പര സമ്മതത്തോടെ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും തുടര്‍ന്ന് മറ്റൊരു ദിവസത്തിനായി തന്നെ ക്ഷണിച്ചെന്നും യുവാവ് പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *