Breaking News
Home / Lifestyle / വെറും രണ്ടു ശതമാനം പലിശക്ക് വീട് വെക്കാൻ ലോൺ .വീട് വെക്കാൻ ആഗ്രഹിക്കുന്നവർ കണ്ടോളൂ..!!

വെറും രണ്ടു ശതമാനം പലിശക്ക് വീട് വെക്കാൻ ലോൺ .വീട് വെക്കാൻ ആഗ്രഹിക്കുന്നവർ കണ്ടോളൂ..!!

ഈ പോസ്റ്റ് ആരും ലൈക്ക് ചെയ്യേണ്ട പകരം ഇത് ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കു.

വെറും 2% പലിശയ്ക്കു ഭവനവായ്പ.2.40 ലക്ഷം രൂപ വരെ സബ്സിഡി നേടാം. പരമാവധി തിരിച്ചടവു കാലാവധി 20 വർഷം.ഏവരുടേയും ചിരകാല സ്വപ്നമാണ് ചെറുതെങ്കിലും സ്വന്തമായിട്ടൊരു വീട്.വെറും 2 % പലിശയ്ക്ക്, ഭവന വായ്പ ലഭിയ്ക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അർഹരായവർ,

സമയം പാഴാക്കാതെ ഉപയോഗപ്പെടുത്തുക.വാർഷിക വരുമാനത്തിന്റെ അഞ്ചിരട്ടി വരെ ലോൺ ലഭിക്കും.പ്രതിമാസം 1.50 ലക്ഷം രൂപ വരെ, വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. ആദ്യമായി വീടു വയ്ക്കുന്നവരോ വാങ്ങുന്നവരോ ആകണം.

സാമ്പത്തികമായി പിന്നോക്ക വിഭാഗം, കുറഞ്ഞ വരുമാനമുള്ളവർ, ഇടത്തരം വരുമാനമുള്ളവർ എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ച് 3 മുതൽ 6.5 % വരെ പലിശ സബ്സിഡി കേന്ദ്ര സർക്കാർ നൽകും.
പൊതു ഭവന വായ്പകൾക്ക്, ഇപ്പോഴുള്ള ശരാശരി പലിശ 8.5% ആണ്.വായ്പ അനുവദിച്ചു കഴിഞ്ഞാൽ ബാങ്ക് തന്നെ സബ്സിഡിയ്ക്കായി, കേന്ദ്ര സർക്കാറിനെ സമീപിയ്ക്കും.

വായ്പ ഉപയോഗിച്ച്, കാർപെറ്റ് എരിയ 110 sq ft, (1184 ചതുരശ്ര അടി) വരെയുള്ള വീടുകൾ വാങ്ങുകയോ നിർമ്മിയ്ക്കുകയോ ചെയ്യാം. 6 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക്, 6.5 % , 12 ലക്ഷം രൂപ വരെ 4%, 18 ലക്ഷം രൂപ 3% വരെ എന്നിങ്ങനെയാണ് പലിശ സബ്സിഡി ലഭിയ്ക്കുക.ആകെ 2.40 ലക്ഷം രൂപ വരെ, സബ്സിഡി നേടാം. പരമാവധി തിരിച്ചടവു കാലാവധി 20 വർഷം. ഹഡ്കോ, പൊതുമേഖലാ ബാങ്കുകൾ എന്നിവയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും.

എല്ലാവർക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യവുമായി കുറഞ്ഞ ചിലവിൽ വീട് നിർമ്മിക്കുന്നതിനുള്ള പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി.

ഈ പദ്ധതിയുടെ പ്രധാന സവിശേഷതകള്‍ –

1. വീട് നിര്‍മ്മിക്കുന്നതിനും പുതുക്കി പണിയുന്നതിനും 1ലക്ഷം മുതല്‍ 2.30 ലക്ഷം വരെ കേന്ദ്ര സര്‍ക്കാര്‍ ധന സഹായം നല്‍കുന്നു.

2. ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 6 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കുന്നതാണ്. ലോണ്‍ തിരിച്ചടവ് കാലാവധി 15 വര്‍ഷം. പലിശയില്‍ 4 ശതമാനം ഇളവ് ലഭിക്കുന്നു.

3.അപേക്ഷിക്കുവാനുള്ള പ്രായപരിധി 21 – 55

ഏഴുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. ഭര്‍ത്താവും ഭാര്യയും വിവാഹം കഴിയാത്ത മക്കളും അടങ്ങുന്ന കുടുംബമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.അടിസ്ഥാന സൗകര്യങ്ങളോടെ 30 ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള വീടുകളുടെ നിര്‍മാണ സഹായമാണ് സര്‍ക്കാര്‍ നല്‍കുക.

വീടിന്‍െറ വലുപ്പത്തിന്‍െറയും സൗകര്യങ്ങളുടെയും കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്ര നഗരവികസന മന്ത്രാലയവുമായി കൂടിയാലോചിച്ച് മാറ്റം വരുത്താം. അധിക സാമ്പത്തിക ബാധ്യത കേന്ദ്ര സര്‍ക്കാര്‍ വഹിക്കില്ല. 2011ലെ സെന്‍സസില്‍ കണക്കാക്കിയ 4041 പട്ടണങ്ങളിലാണ് പദ്ധതി.

ഒന്നാംഘട്ടമെന്ന നിലയില്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും നിര്‍ദേശിക്കുന്ന 100 നഗരങ്ങളില്‍ പദ്ധതി 2017മാര്‍ച്ചിന് മുമ്പ് നടപ്പാക്കും.

2017 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള രണ്ടാം ഘട്ടത്തില്‍ 200 നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും. 2019 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ചുവരെ ബാക്കി പട്ടണങ്ങളിലും പദ്ധതി നടപ്പാക്കും.നഗരവാസികള്‍ക്ക് പദ്ധതി പ്രകാരം നാല് ശതമാനം പലിശയ്ക്ക് വായ്പ അനുവദിക്കും. നിലവിലെ ഭവനവായ്പ പലിശ നിരക്കായ 10.5 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനം മുതല്‍ 6.5 ശതമാനം വരെയാണ് പലിശയില്‍ ഇളവ് ലഭിക്കുക.

പ്രതിമാസം 6,632 രൂപയാണ് യഥാര്‍ത്ഥത്തില്‍ അടയ്‌ക്കേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി കഴിഞ്ഞ് 4,050 രൂപ അടച്ചാല്‍മതി. പ്രതിമാസ അടവില്‍ 2,582 രൂപയുടെ ഇളവുണ്ടാകും.
15 വര്‍ഷം കാലാവധിയുള്ള വായ്പയില്‍ മൊത്തം 2.30 ലക്ഷം രൂപയുടെ സാമ്പത്തിക ലാഭം ഇതുവഴിയുണ്ടാകും.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, ചേരി നിവാസികള്‍, താഴ്ന്ന വരുമാനക്കാര്‍ തുടങ്ങിയവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇവരില്‍തന്നെ, വിധവകള്‍, വനിതകള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.നഗരമേഖലയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ഭൂമിയുടെ ലഭ്യതയ്ക്കുവേണ്ടി ചില പരിഷ്‌കരണം നടത്തേണ്ടതനിവാര്യമാണ്.

ഗൃഹനാഥയുടെപേരില്‍ മാത്രമായോ പുരുഷന്റെയും ഭാര്യയുടെയും പേരില്‍ ഒന്നിച്ചോ ആണ് വീടനുവദിക്കുക.ഏഴ് വര്‍ഷത്തിനുള്ളില്‍ 2 കോടി വീടുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ 4041 പട്ടണങ്ങളിലും പലിശയിളവുപദ്ധതി തുടക്കത്തിലേ നടപ്പാക്കും.ഇതനുസരിച്ച് ഏഴുവര്‍ഷത്തിനുള്ളില്‍ രണ്ടുകോടി വീടുകളുയരും.കൂടുതല്‍ വിവരങ്ങള്‍ക്ക് -.തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രത്തിലോ 1800 4251 1222, 1800 3000 9383 എന്ന ടോൾ ഫ്രീ നമ്പരുകളിലോ ബന്ധപ്പെടുക

ഈ പോസ്റ്റ് ആരും ലൈക്ക് ചെയ്യേണ്ട പകരം ഇത് ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *