ഭര്‍തൃസഹോദരനില്‍ നിന്നുള്ള ലൈംഗീക പീഡനം സഹിക്കാനാവാതെ വന്ന യുവതി ഇയാളുടെ ലൈംഗികാവയവം മുറിച്ച് മാറ്റി. ഭോപ്പാലിലെ സിദ്ദി ജില്ലയിലാണ് 32 കാരിയായ യുവതി ഭര്‍തൃസഹോദരന്റെ ഛേദിച്ചെടുത്ത ലൈംഗികാവയവവുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതാണ് എന്നെ പീഡിപ്പിച്ചതിനുള്ള തെളിവെന്നും ഇത് മാത്രമാണ് ഇയാളെ തടയാനുള്ള വഴിയെന്നും തന്റെ മൂന്ന് മക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ യുവതി പറഞ്ഞു. അരിവാളുപയോഗിച്ചാണ് യുവതി കൃത്യം നിര്‍വ്വഹിച്ചത്.
എന്നാല്‍ പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ ഇയാള്‍ തൂങ്ങി മരിച്ചിരുന്നു. മരത്തില്‍ തൂങ്ങിയ നിലയിലാണ് പൊലീസ് ഇയാളെ കണ്ടെത്തിത്തിയത്.യുവതിയുടെ ഭര്‍ത്താവ് നാസിക്കിലാണ് ജോലി ചെയ്യുന്നത്. ഇവരാകട്ടെ ഭര്‍തൃസഹോദരനൊപ്പം നാട്ടില്‍ തന്നെയായിരുന്നു താമസം. ഈ അവസരം മുതലെടുത്ത് ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
അപൂര്‍വ്വമായ കേസാണ് ഇതെന്നും പ്രത്യേകം ചാര്‍ജ് ഷീറ്റ് തയ്യാറാക്കി അന്വേഷണം നടത്തുമെന്നും സിദ്ദി എസ്പി അബിദ് ഖാന്‍ അറിയിച്ചു.