Breaking News
Home / Lifestyle / വീട്ടിലെത്തിയ ഭർത്താവ് കാണുന്നത് തന്റെ ഡ്രൈവറും ഭാര്യയുടെയും അവിഹിതം: ഒടുവിൽ ഭർത്താവ് ചെയ്തത് ഇങ്ങനെ..!!

വീട്ടിലെത്തിയ ഭർത്താവ് കാണുന്നത് തന്റെ ഡ്രൈവറും ഭാര്യയുടെയും അവിഹിതം: ഒടുവിൽ ഭർത്താവ് ചെയ്തത് ഇങ്ങനെ..!!

തിരുവനന്തപുരം: ഭാര്യയുടെ കാമുകനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നു ക്രൂരമായി കൊലപ്പെടുത്തി. കൊലയ്ക്കു ശേഷം ഒളിവില്‍പ്പോയിരുന്ന ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

വലിയതുറ സ്വദേശിയായ ബിജു വിശ്വനാഥനാണ് ക്രൂരമായി മര്‍ദ്ദനമേറ്റ് മരിച്ചത്. പരിക്കേറ്റ് അവശനിലയിലായ ഇയാളെ ആശുപത്രിയിലെത്തിച്ച ശേഷം പ്രതികള്‍ കടന്നു കളയുകയായിരുന്നു. വള്ളക്കടവ് സ്വദേശിയായ മനുവിന്റെ ഭാര്യയുമായി ബിജു വിശ്വനാഥനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഇതേ തുടര്‍ന്നാണ് സുഹൃത്തുക്കളായ അന്‍സാരി, എലി ബിജു എന്നിവരെ കൂട്ടുപിടിച്ച് ബിജുവിനെ ആക്രമിക്കാന്‍ മനു പദ്ധതിയിട്ടത്.

കൊച്ചുവേളിയില്‍ വാടയ്ക്ക് താമസിക്കുകയായിരുന്നു മനുവും കുടുംബവും. ഓട്ടോ ഡ്രൈവറായിരുന്നു ഇയാള്‍. ബിജു വിശ്വനാഥിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയാണ് മനു ഓടിച്ചിരുന്നത്. ഞായറാഴ്ച രാത്രി വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഭാര്യയെയും ബിജു വിശ്വനാഥിനെയും അരുതാത്ത സാഹചര്യത്തില്‍ മനു കാണുകയായിരുന്നു. തുടര്‍ന്നു സുഹൃത്തുക്കളുടെ സഹായത്തോടെ ഇയാള്‍ ബിജുവിനെ തട്ടിക്കൊണ്ടുപോയി.

അരുവിക്കര ആറ്റിന്റെ തീരത്തു വച്ചു ഇരുമ്പു വടി കൊണ്ട് പ്രതികള്‍ ബിജുവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ബിജുവിന്റെ കൈയും കാലും പല ഭാഗങ്ങളായി അക്രമത്തില്‍ ഒടിയുകയും ചെയ്തു. ക്രൂരമായി മര്‍ദ്ദനമേറ്റ ബിജു അലറിക്കരഞ്ഞപ്പോള്‍ പ്രതികള്‍ ഇതു ഫോണിലൂടെ മനുവിന്റെ ഭാര്യയെ കേള്‍പ്പിക്കുകയും ചെയ്തു. ആറു മണിക്കൂറിലധികമാണ് ബിജുവിനെ മനുവും കൂട്ടുകാരും ആക്രമിച്ചത്.

ആക്രമണത്തെ തുടര്‍ന്നു ബോധം കെട്ട ബിജുവിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ച ശേഷം മനുവും സംഘവും ഒളിവില്‍ പോവുകയായിരുന്നു. മനുവിന്റെ അച്ഛനും മോഷ്ടാവുായ ശിശുപാലനെ പോലീസ് പിടികൂടിയതോടെയാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. വിതുര മണലി വനത്തിനുള്ളില്‍ പ്രതികള്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവിയെത്തി പ്രതികളെ അറസ്റ്റ് ചെയ്തു

തന്റെ സുഹൃത്ത് കൂടിയായ ബിജു വിശ്വനാഥന്‍ വഞ്ചിച്ചതിലുള്ള ദേഷ്യമാണ് തന്നെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലില്‍ മനു പോലീസിനോടു പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published.