അവധിക്ക് നാട്ടിൽ ചെന്നാൽ പ്രവാസികൾക്ക് ചെയ്യാവുന്ന ചില കൊച്ചു കൊച്ചു കാര്യങ്ങൾ.
ചെറിയ കാര്യങ്ങളാണ് എങ്കിലും ഇവ നൽകുന്ന സന്തോഷങ്ങൾ വലുതാണ്.
ഇതു വഴി നാം ഗൾഫിലേക്ക്
തിരിച്ചു ചെന്നാലും ഓർത്തെടുത്തു ആഹ്ലാദിക്കാൻ കുറേ നിമിഷങ്ങൾ നമുക്ക് സൃഷ്ടിക്കാം.
വീട്ടിൽ കൊച്ചു കുട്ടികളും പ്രായമായവരും
ഉണ്ടെങ്കിൽ പരമാവധി അവരുമായി സമയം ചെലവഴിക്കാം.
സ്കൂളിൽ പോകുന്ന കുട്ടി ആണെങ്കിൽ
ഗൾഫിലേക്ക് തിരിച്ചു പോരും വരെ രാവിലെ അവനെ / അവളെ വിളിച്ചുണർത്തുന്ന ജോലി സ്വയം ഏറ്റെടുക്കാം.
ഉറക്കിൽ നിന്ന് എണീക്കാൻ ഏതു പ്രായത്തിലുള്ള കുട്ടികളും ഒന്ന് മടിക്കും. സ്നേഹത്തോടെ കവിളിൽ ഒരു മുത്തം ഒക്കെ കൊടുത്തു തട്ടി വിളിക്കാം.
ബ്രഷിൽ പേസ്റ്റ് വെച്ച് കയ്യിൽ കൊടുക്കാം.
പറ്റുമെങ്കിൽ തിരിച്ചു പോരും വരെ അവരെ കുളിപ്പിക്കുന്നതും ഉടുപ്പ് ഇടീക്കുന്നതും നമുക്ക് ചെയ്യാം. മുടി ചീകി കൊടുക്കാം.ഒരുക്കാം,
സ്കൂളിലേക്കും മദ്രസ്സയിലേക്കും കൊണ്ടു ചെന്നാക്കാം.
സ്കൂൾ ബസ്സിലാണ് പോകുന്നത് എങ്കിൽ ബസ്സിൽ കേറ്റി വിടാം.
പോകും നേരം ഒരു മുത്തം കൂടി കൊടുക്കാം.
അവൻ / അവൾ തിരിച്ചു വരുമ്പോൾ പുറത്തു തന്നെ കാത്തിരിക്കാം.
തിരിച്ചു വരുമ്പോഴും ഒരു മുത്തം കൂടി കൊടുക്കാം.
മാതാപിതാക്കളിൽ നിന്ന് കിട്ടുന്ന ഏതൊരു മുത്തവും ഏതു പ്രായക്കാർക്കും വലിയ വിലയുള്ളതാണ്. അക്കാര്യത്തിൽ ഒരു പിശുക്കും കാണിക്കാതിരിക്കാം
സ്കൂൾ വിട്ടു വന്ന കുട്ടിയോട് അന്നന്നത്തെ സ്കൂൾ വിശേഷങ്ങൾ താത്പര്യപൂർവം ചോദിച്ചറിയാം.
ഒരു പ്രാവശ്യമെങ്കിലും അവരുടെ സ്കൂളിലേക്ക് ചെന്ന് മക്കളുടെ കാര്യങ്ങൾ വിശദമായി ചോദിച്ചറിയാം.
വീട്ടിൽ ഭിക്ഷയ്ക്ക് വരുന്ന ആളുകൾക്ക് മക്കളുടെ കൈ കൊണ്ട് സഹായം കൊടുപ്പിക്കാം. കാരുണ്യ പ്രവർത്തനങ്ങൾ അവരെയും സഹകരിപ്പിച്ചു ചെയ്യാം.
നമ്മുടെ ജീവിതത്തിൽ നമ്മെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്ത ആളുകളെ ചെന്ന് കാണാം. ഗുരുക്കന്മാരെ അയൽവാസികളെ രോഗ ശയ്യയിൽ കിടക്കുന്നവരെ യൊക്കെ പോയി കാണാം. അപ്പോഴും മക്കളെ കൂടെ കൂട്ടാം.
മരിച്ചു പോയ ആളുകളുടെ ഖബർ കല്ലറ ഇവിടങ്ങളിലേക്ക് പോകുമ്പോൾ മക്കളെ കൂടി കൊണ്ടുപോകാം.
നമ്മുടെ മക്കൾ നമ്മോട് എങ്ങനെ പെരുമാറണം എന്ന് നാം ആഗ്രഹിക്കുന്നുവോ അത്
പോലെ നമ്മുടെ മാതാപിതാക്കളോട് പെരുമാറി കാണിച്ചു കൊടുക്കാം
വീട്ടിൽ പ്രായമായവരുന്ടെങ്കിൽ അവരൊപ്പം സമയം ചെലവഴിക്കാം. അവർ പറയുന്നത് കേട്ടിരിക്കാം. അതിന് മക്കളെ
പ്രേരിപ്പിക്കാം.
കുടുംബ സമേതം നല്ലൊരു ഉല്ലാസ യാത്ര പോകാം . വല്ലാത്ത ഒരു സന്തോഷവും എനെർജിയും പകരും ആ യാത്ര. മനസ്സിൽ
നിന്ന് അത്ര പെട്ടെന്നൊന്നും മറന്നു പോവുകയും ഇല്ല.
ഇതൊക്കെ
പ്രവാസികൾ അല്ലാത്തവർക്കും ചെയ്യാം.
ഉപദേശങ്ങളിലൂടെ കുട്ടികളെ അത് ചെയ്യരുത്. ഇത് പാടില്ല. അങ്ങനെ ചെയ്യണം എന്ന് കൽപ്പിക്കാതെ അതാത് അവസരങ്ങളിൽ
പ്രാവർത്തികമായി നാം തന്നെ
ചെയ്തു കാണിച്ചു കൊടുക്കാം.
കമര്‍ .mp