Breaking News
Home / Lifestyle / മകള്‍ക്ക് യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ നല്‍കിയിട്ടില്ല, കാരണം അത് അവളുടെ അവകാശമാണ്: ഒരച്ഛന്‍ മകള്‍ക്ക് എഴുതിയ കുറിപ്പ് വൈറലാകുന്നു

മകള്‍ക്ക് യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ നല്‍കിയിട്ടില്ല, കാരണം അത് അവളുടെ അവകാശമാണ്: ഒരച്ഛന്‍ മകള്‍ക്ക് എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രായപൂര്‍ത്തിയായ സ്ത്രീക്കും, പുരുഷനും ഒന്നിക്കാന്‍ മതവും, ജാതിയും മുതല്‍ പണത്തിന്റെ കൊഴുപ്പും, സ്റ്റാറ്റസും വരെ മാനദണ്ഡമായി മാറിയിരിക്കുന്നു എന്നതാണ് സംസ്ഥാനത്ത് നടക്കുന്ന പല സംഭവങ്ങളും തെളിയിക്കുന്നത്. നമ്മുടെ നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത ദുരഭിമാന കൊലവരെ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഒരച്ഛന്‍ മകള്‍ക്ക് അയിച്ച കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

23 വയസുള്ള തന്റെ മകള്‍ക്ക്, ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യമല്ല താന്‍ നല്‍കുന്നത്. കാരണം അത് അവളുടെ അവകാശമാണ്. തെറ്റുപ്പറ്റാന്‍ ഇടയുണ്ടെന്ന് തോന്നുന്ന പക്ഷം അഭിപ്രായം ആരായാന്‍ അവളാണ് തനിക്ക് സ്വാതന്ത്ര്യം നല്‍കേണ്ടതെന്ന് ആ അച്ഛന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചെമ്മങ്കടവ് പിഎംഎസ് എഎംഎ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രധാനധ്യാപകന്‍ പ്രസാദ് കെജിയാണ് മകള്‍ക്ക് വേണ്ടി ഈ കുറിപ്പ് എഴുതിയത്.

പ്രസാദിന്റെ ഫേസ്ബുക്ക് കുറിപ്പ്‌

23 വയസ്സുള്ള പെണ്ണിന്റെ തന്തയാണ് ഞാൻ .ധൈര്യത്തോടെ പറയുന്നു .
യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാൻ ഞാനവൾക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടില്ല.പകരം അതവളുടെ അവകാശമാണ്. തെറ്റുപറ്റാൻ ഇടയുണ്ടെന്ന് തോന്നുന്ന പക്ഷം അഭിപ്രായമാരായാൻ അവളാണെനിക്ക് സ്വാതന്ത്ര്യം തരേണ്ടത്. തന്നില്ലെങ്കിലും വിരോധമില്ല.

ഒരു കാര്യത്തിൽ മാത്രമാണ് ഞാനവളോട് അപേക്ഷിക്കുന്നത് .സ്വയംപര്യാപ്ത നേടാൻ. അതിനുള്ള സഹായം ചെയ്തുകൊടുക്കൽ ഒരു പിതൃ നിർവഹണമാണ്. ഞാനതു ചെയ്യാൻ ബാധ്യത പേറുന്ന മകൾ സ്നേഹി .

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *