Breaking News
Home / Lifestyle / ഒരാൾ അച്ഛനാവുന്നത് എപ്പോഴാണ് ? തന്റെ ബീജം ഗർഭപാത്രത്തിൽ നിക്ഷേപിക്കുമ്പോഴാണോ ? അതോ ‘അമ്മ കുഞ്ഞിനോട് ഇതാണ് നിന്റെ അച്ഛൻ എന്ന് പറയുമ്പോഴോ ? അല്ലെങ്കിൽ ആരാണ് അച്ഛൻ ?

ഒരാൾ അച്ഛനാവുന്നത് എപ്പോഴാണ് ? തന്റെ ബീജം ഗർഭപാത്രത്തിൽ നിക്ഷേപിക്കുമ്പോഴാണോ ? അതോ ‘അമ്മ കുഞ്ഞിനോട് ഇതാണ് നിന്റെ അച്ഛൻ എന്ന് പറയുമ്പോഴോ ? അല്ലെങ്കിൽ ആരാണ് അച്ഛൻ ?

ഒരാൾ അച്ഛനാവുന്നത് എപ്പോഴാണ് ?
തന്റെ ബീജം ഗർഭപാത്രത്തിൽ നിക്ഷേപിക്കുമ്പോഴാണോ ? അതോ ‘അമ്മ കുഞ്ഞിനോട് ഇതാണ് നിന്റെ അച്ഛൻ എന്ന് പറയുമ്പോഴോ ?
അല്ലെങ്കിൽ ആരാണ് അച്ഛൻ ?

അതിന്റെ ഉത്തരം ഇന്ന് നമുക്ക് മുന്നിൽ നിൽക്കുകയാണ് . ഒരു വിശദീകരണവും ഡെഫനിഷനും ചർച്ചയും ആവശ്യമില്ലാതെ ഒരാൾ മഹാമേരു പോലെ അച്ഛൻ എന്ന കനിവിന്റെയും കരുത്തിന്റെയും ഉറവയായി ഇതാ നമുക്ക് മുന്നിൽ .

കൊലചെയ്യപ്പെട്ട കെവിന്റെ അച്ഛൻ ജോസഫ് .

അച്ഛനും അമ്മയും കൂടപ്പിറപ്പും ചേർന്ന് കെവിനെ കൊലപ്പെടുത്തിയപ്പോൾ നീനു തളർന്നു വീണത് മണ്ണിലേക്കല്ല . ജോസഫിന്റെ കൈകളിലേക്കാണ് . കെവിൻ കൊല്ലപ്പെട്ടപ്പോൾ മുതൽ നാം നീനുവിനെ കാണുന്നത് ജോസഫിന്റെ കരുത്തുള്ള ചുമലിൽ തലചായ്ച്ചു നിൽക്കുന്നതാണ് .

നീനുവിന്റെ കരച്ചിലിനേക്കാൾ ഉള്ളുലക്കുന്നതാണ് ജോസഫിന്റെ ദൃശ്യം .

അക്ഷോഭ്യനായി , കരുത്തനായി , നീനുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ജോസഫ് അച്ഛനായി . ഒറ്റ ദിവസം കൊണ്ട് .
അത് കൊണ്ടുതന്നെയാണ് 20 കൊല്ലം ഒപ്പം ജീവിച്ച അച്ഛനോടൊപ്പം പോകാൻ ഇനി താനില്ലെന്നും ഇനിയുള്ള കാലം ജോസഫിന്റെ കുടുംബത്തോടൊപ്പം കഴിയുമെന്നും നീനു പറയുന്നത് .

അച്ഛനും അമ്മയുമൊക്കെ ഉണ്ടാവുന്നത് ജന്മം നൽകിയത് കൊണ്ടല്ല .
ഒരാൾ അച്ഛനോ അമ്മയോ ആവുന്നത് ഉള്ളിൽ കനിവുറവ ഉണ്ടാവുമ്പോഴാണ് . മക്കളെ മനസ്സിലാക്കുമ്പോഴാണ് .

ഈ അച്ഛന്റെ മുന്നിൽ സ്നേഹത്തോടെ തല കുനിക്കുന്നു .

ഒരേയൊരു ആഗ്രഹം മാത്രം . നീനു മറ്റൊരു കാഞ്ചനമാല ആവാതിരിക്കട്ടെ . അവളെ താങ്ങാനും ചേർത്ത് പിടിക്കാനും സ്നേഹിക്കാനും ഒരുപാടു മനുഷ്യർ ഉണ്ടാവട്ടെ .
അച്ഛനും മകൾക്കും നല്ലത് വരട്ടെ . നന്മകൾ ….

Rahul sree😩😧

About Intensive Promo

Leave a Reply

Your email address will not be published.