ഫ്രാൻസ് നമിക്കുന്നു ഈ അഭയാർഥിയുടെ മുന്നിൽ
മുഹ്‍മൂദ് ഗസാമക്ക് 22 വയസേയുള്ളു.. പട്ടിണിയും രോഗവും കാരണം നിലനിൽപ്പിനു വേണ്ടി അതി സാഹസികമായി സഹാറാ മരുഭൂമി നടന്നു കടന്നു റബ്ബർ ബോട്ടിൽ കയറി ഫ്രാൻസിൽ എത്തി
അഭയാർഥി ക്യാംപിൽ ഇടം തേടിയ ഇയാൾ ഏതു സമയവും തിരിച്ചു അയക്കപ്പെടും എന്ന ഭീതിയിൽ ആയിരുന്നു.. എന്നാൽ ഇന്ന് രാവിലെ ഫ്രഞ്ച് പ്രസിഡന്റ് മക്കറോൺ ആ ” സാഹസികനെ എലീസി പാലസിൽ ക്ഷണിച്ചു വരുത്തി ഒപ്പമിരുത്തി ഭക്ഷണവും കൊടുത്ത്.. കൈയിൽ ഒരു സർട്ടിഫിക്കറ്റും വച്ച് കൊൺടുത്തു — ഇന്നലെ ഉച്ചമുതൽ അയാൾ ഫ്രഞ്ച് പൗരൻ ആണെന്നതിനുള്ള രേഖ
എന്താണ് അതിനുള്ള കാരണം എന്നല്ലേ
ഇന്നലെ രാത്രി 8 മാണി കഴിഞ്ഞ നേരം ഉത്തര പാരീസിലെ ഒരു ഫ്‌ലാറ്റിലെ നാലാം നിലയിലെ ബാൽക്കണിയിൽ നിന്നുഒരു ചെറിയ കുട്ടി കാൽവഴുതി താഴേക്കു വീണു എങ്ങിനെയോ കൈവരിയിൽ പിടികിട്ടിയ കുട്ടി ജീവിതത്തിനും മരണത്തിനും ഇടയിൽ തൂങ്ങി നിന്ന് . മുകളി ഉണ്ടായിരുന്നവർക്കു രക്ഷിക്കാൻ കഴിയാത്ത നിസ്സഹായ അവസ്ഥ അപ്പോഴാണ് മാലിക്കാരൻ ചെക്കൻ അത് വഴി നടന്നു പോയത് അത് കണ്ടു ഒന്നും ആലോചിക്കാതെ ഒരു യഥാർഥ സ്പൈഡർ മാനായി താഴെ നിന്ന് നാലാം നിലയിലേക്ക്അയാൾ പാഞ്ഞു കയറിയത് കയറോ മറ്റു ഉപകരണങ്ങളോ ഒന്നുമില്ലാതെ ..,
ആ സാഹസികത കണ്ടു നിന്നവരുടെ ചോര ഉറഞ്ഞു കൂടും വിധമായിരുന്നു.. അയാളുടെ ധീരത സെക്കന്റുകൾ കൊണ്ടയാൾ മുകളിലെത്തി കുഞ്ഞിനെ വാരിയെടുത്തു മാതാവിന്റെ കൈകളിൽ ഏൽപ്പിച്ച രംഗം കണ്ട പാരീസുകാർ അത്ഭുത ആദരവോടെ നോക്കി നിന്നും– ഫ്രഞ്ചുകാർക്കു ആ നിമിഷം കിട്ടിയതു സ്വന്തം ജീവൻ പണയം വച്ച് സാഹസികതക്ക് തയാറായ ഒരു ഹീറോയെ ആയിരുന്നു..
ഒരു നേരത്തെ ഭക്ഷണത്തിനു ഫ്രഞ്ച് സർക്കാരിന്റെ കാരുണ്യം വേണ്ടി വന്ന മുഹ്‍മൂദ് ഗസാമ ആ നിമിഷം സാഹസികതയുടെ പര്യായം ആവുകയും പ്രസിഡന്റിന്റെ നേരിട്ടുള്ള ക്ഷണത്തിനു അർഹനാവുകയും ചെയ്തു.. സാഹസികതക്കുള്ള സ്വർണ്ണമെഡൽ സമ്മാനിച്ചുകൊണ്ട് പ്രസിഡന്റ് ചോദിച്ചു താങ്കൾക്കു എങ്ങിനെ അതിനു കഴിഞ്ഞു.. ഞാൻ ഒന്നും ആലോചിച്ചില്ല എവിടോന്നൊ ഒരു ശക്തികിട്ടി ഞാൻ അങ്ങ് പാഞ്ഞുകയറി.. അത്ര തന്നെ സാഹസികന്റെ ശാന്തമായ മറുപടി
നമുക്കും നമിക്കാം ഈ നല്ല മനസിന് മുന്നിൽ
കടപ്പാട്