Breaking News
Home / Lifestyle / സ്ഥിരമായി പോണ്‍ വീഡിയോകള്‍ കാണുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത..!!

സ്ഥിരമായി പോണ്‍ വീഡിയോകള്‍ കാണുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത..!!

പോണ്‍ അഡിക്ഷന്‍ പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് പുതിയ ഒരു പഠനം. പഠനം പറയുന്ന പ്രകാരം പോണ്‍ കാണുന്നവരില്‍ ബന്ധം കുടുതല്‍ ഉറയ്ക്കുമത്രേ. പശ്ചിമ ഒന്റാരിയോ സര്‍വകലാശാലയിലെ ഒരു പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയുടെ പഠനമാണ് പോണ്‍ കാഴ്ചയ്‌ക്കെതിരേ മുമ്പ് ഇറങ്ങിയിരിക്കുന്ന സിദ്ധാന്തങ്ങളെയെല്ലാം പൊളിച്ചടുക്കിയിരിക്കുന്നത്.

വിവാഹിതരായവരും പങ്കാളികളുമായി ഒമ്പതിലധികം വര്‍ഷം ഒന്നിച്ചു താമസിക്കുന്നവരുമായ അനേകം യുവാക്കളെ ഇവര്‍ പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ പോണ്‍ അഡിക്ഷന്‍ ഉള്ളവരെയും ഇല്ലാത്തവരെയും വേര്‍തിരിക്കുകയും ചെയ്തു. സെക്‌സ് മാഗസിന്‍ പതിവായി കാണുന്നവരും അതിലെ യുവ മോഡലുകളുടെ നഗ്‌നദൃശ്യങ്ങള്‍ അടങ്ങുന്ന സെന്റര്‍ സ്‌പ്രെഡ് പതിവായി ആസ്വദിക്കുകയും ചെയ്തിരുന്ന യുവാക്കളെയായിരുന്നു ഒരു വിഭാഗത്തില്‍ പെടുത്തിയത്.

ഈ വിഭാഗക്കാര്‍ മാന്യന്മാരെന്ന വിശ്വസിക്കുന്നവരേക്കാള്‍ പങ്കാളിയുമായി അതിശക്തമായ ബന്ധം നില നിര്‍ത്തുന്നതായി കണ്ടെത്തുകയായിരുന്നു. ഇത്തരക്കാര്‍ക്ക് ലൈംഗികദൃശ്യങ്ങള്‍ ആസ്വദിക്കുന്നത് കൊണ്ട് പങ്കാളിയോടുള്ള സ്‌നേഹം ഒട്ടും കുറയുന്നില്ലെന്നും എതിര്‍വിഭാഗത്തേക്കാള്‍ കൂടുതലാണെന്നും പഠനം വ്യക്തമാക്കി.

പോണ്‍ അഡിക്ക്ഷന്‍ ബന്ധങ്ങളില്‍ ചീത്തപ്പേര് മാത്രമല്ല പങ്കാളിയുടെ മതിപ്പും കുറയ്ക്കാനും ചിലപ്പോള്‍ കാരണമാകുമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇത് മാത്രമല്ല പരമ്പരാഗത വിശ്വാസം അനുസരിച്ച് പങ്കാളിയോടുള്ള താല്‍പ്പര്യം കുറയുമെന്നും ലൈംഗികബലഹീനതകള്‍ ഉണ്ടാക്കുമെന്നും ലൈംഗിക ദൃശ്യങ്ങളുടെ ആസ്വദിക്കല്‍ പ്രവണതയുമായി ബന്ധപ്പെട്ട് കേട്ടിരുന്ന വിദഗ്‌ദ്ധോപദേശങ്ങളില്‍ പറയുന്നു. എന്നാല്‍ എല്ലാം തെറ്റാണെന്ന് വരുത്തി തീര്‍ക്കുകയാണ് ഈ പുതിയ പഠനം.

About Intensive Promo

Leave a Reply

Your email address will not be published.