ഇങ്ങനെ ഒരു ദിവസം കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയതല്ല’തനുവിനെ നെഞ്ചോടു ചേര്‍ത്തു കിടക്കുമ്പോള്‍ ശ്യാം പറഞ്ഞു.
‘നീ എന്താ ആലോചിക്കുന്നേ ?’
അവന്‍ അവളെ ഒന്നുടെ അമര്‍ത്തിചേര്‍ത്തു പിടിച്ചു…ഏയ്,
നമ്മള്‍ ആദ്യമായി കണ്ട കാര്യം ആലോചിച്ചതാ ‘
‘നിനക്കതു ഓര്‍മ്മയുണ്ടോ തനു,
ജോലിക്ക് കയറാന്‍ നേരം ലിഫ്റ്റില്‍ വെച്ചാണ് ആദ്യമായി കാണുന്നെ,
ഇറങ്ങാന്‍ നേരം ഒരു നോട്ടം….
അതില്‍ എന്തോ ഒരു സ്പാര്‍ക്, ‘
‘മം, ഞാന്‍ ആദ്യമായി ജോലിക്ക് വരുന്ന ദിവസം…
എനിക്ക് ലിഫ്റ്റില്‍ കയറി പരിചയം ഇല്ലായിരുന്നു,
അതുകൊണ്ട് അത് ക്ലോസ് ചെയ്തതും അമര്‍ത്തിയതുമൊക്കെ ഞാന്‍ നോക്കുവായിരുന്നു,
അതാണ് ഇറങ്ങാന്‍ നേരം ആള്‍ടെ മുഖം കൂടെ നോക്കിയേ, ‘
‘മം,
നമ്മള്‍ ഒരേ ഫ്‌ലോറില്‍ ആണ് ഇറങ്ങിയേ,
തന്നെ മുന്‍പ് കണ്ടിട്ടും ഇല്ല,
അതാണ് ഞാന്‍ ശ്രദ്ധിച്ചേ,
ഞാന്‍ നോക്കുമ്പോള്‍ ഒരു സുന്ദരി നാട്ടില്‍ പുറത്തുകാരി കൊച്ച്,’
പറഞ്ഞു കൊണ്ടു ശ്യാം ചിരിച്ചു….
നെഞ്ചില്‍ ചെറുതായൊന്നു ഇടിച്ചു കൊണ്ടവള്‍ പറഞ്ഞു,
‘ഞാന്‍ നോക്കുമ്പോള്‍,.
താടിയും മീശയും വെച്ചു അത്രക്കൊന്നും കളര്‍ ഇല്ലെങ്കിലും ആര്‍ക്കും ഇഷ്ട്ടം തോന്നുന്ന ഒരുത്തന്‍…’
അവളും ചിരിച്ചു…
നെഞ്ചില്‍ ചെറുതായൊന്നു ഇടിച്ചു കൊണ്ടവള്‍ പറഞ്ഞു,
‘ഞാന്‍ നോക്കുമ്പോള്‍,.
താടിയും മീശയും വെച്ചു അത്രക്കൊന്നും കളര്‍ ഇല്ലെങ്കിലും ആര്‍ക്കും ഇഷ്ട്ടം തോന്നുന്ന ഒരുത്തന്‍…’
അവളും ചിരിച്ചു…
‘ശരിയാ,
അതുകൊണ്ട് തന്നെ ഞാന്‍ ആരെയും മൈന്‍ഡ് ചെയ്യാറില്ലായിരുന്നു,
ആദ്യം കണ്ടപ്പോള്‍ നിന്നെ ഞാന്‍ കണ്ണില്‍ പതിപ്പിച്ചു,
പിന്നീടുള്ള ദിവസങ്ങളില്‍ നിന്റെ പെരുമാറ്റം ദൂരെ നിന്നു നോക്കിക്കണ്ടു,
എപ്പോഴും ഒറ്റയ്ക്ക്…..
ഒറ്റയ്ക്ക് വരുന്നു, ഒറ്റയ്ക്ക് പോവുന്നു, ഒറ്റക്കിരിക്കുന്നു… ‘
‘അതുപിന്നെ അവിടെ പെണ്‍കുട്ടികള്‍ അങ്ങനെ ഉണ്ടായിരുന്നില്ലല്ലോ,
ഉള്ളതു കുറച്ച് ബോയ്‌സ്,
ഒരു നാട്ടിന്‍ പുറത്തുക്കാരി ആയത് കൊണ്ടു തന്നെ ബോയ്‌സ് ആയി സൗഹൃദം ഒന്നും അറിയില്ല, ചെയ്യില്ലായിരുന്നു,
അതുകൊണ്ട് ആണ് ഒറ്റക്കായെ ‘
‘മം,
ഒരു മാസം നിന്നെ നിരീക്ഷിച്ചു,
വളരെ നല്ല പെരുമാറ്റം, സ്വഭാവം, കാണാനും കൊള്ളാം, അങ്ങനെ ആണ് നീ അറിയാതെ നിന്റെ ഫോട്ടോ എടുത്തേ,
എന്നിട്ട് അമ്മക്ക് കാണിച്ചു കൊടുത്തു, അമ്മയ്ക്കും അച്ഛനും ഇഷ്ട്ടമായി, പക്ഷെ നിന്നോട് പറയാന്‍ കുറച്ചും കൂടെ കഴിയട്ടെ എന്ന് വിചാരിച്ചു, ആദ്യം ഫ്രഡ്‌സ് ആവാം എന്ന് വിചാരിച്ചു,
അങ്ങനെ ആണ് നീയുമായി കമ്പനിയാവുന്നത്, ഇഷ്ട്ടമാണെന്ന് ആദ്യം പറയാതെ ഇരുന്നത് എത്ര നന്നായി അല്ലേ തനു?’
‘മം, അതെ..
അങ്ങനെ ആദ്യം തന്നെ ഇഷ്ടമാണെന്നു പറഞ്ഞിരുന്നെങ്കില്‍ അവിടെ കൊണ്ടു അവസാനിച്ചേനെ ‘
നീ എന്നെ കുറിച്ച് ഒന്നും ചോദിച്ചില്ലായിരുന്നു,
ഇടിച്ചു കയറി വന്നു മിണ്ടും, സംസാരിക്കുന്നതൊക്കെ എന്റെ ഇഷ്ട്ടാനിഷ്ടങ്ങളെ കുറിച്ചും ദേഷ്യം വരുന്ന കാര്യങ്ങള്‍, സങ്കടം വരുന്ന കാര്യങ്ങള്‍, ഏറ്റവും സന്തോഷം തോന്നിയ കാര്യം, എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച കാര്യം അങ്ങനെ അങ്ങനെ….
ഞാന്‍ എന്ന വ്യക്തി എന്താണെന്ന് എന്നേക്കാള്‍ കൂടുതല്‍ നിനക്കറിയാവുന്ന പോലെ ആയി അല്ലേ ‘
‘നിന്റെ സ്വഭാവത്തെ കുറിച്ച് അറിഞ്ഞു,
പക്ഷെ നിന്റെ ഡീറ്റെയില്‍സ് ഞാന്‍ മനഃപൂര്‍വം ചോദിക്കാതെ ഇരുന്നപ്പോള്‍ നിനക്കു പറയാമായിരുന്നില്ലേ മോളെ,
നിന്റെ കല്യാണം കഴിഞ്ഞതാണെന്നു…
അവന്റെ ശബ്ദം ഒന്നിടറിയോ,,,,,
‘ശ്യാമുസേ,
സത്യത്തില്‍ ആദ്യം എനിക്ക് നിന്നോട് കൗതുകം ആയിരുന്നു,
നിന്റെ ഇടിച്ചു കയറിയുള്ള സംസാരം, എന്നെ കുറിച്ച്, എന്റെ സ്വഭാവത്തെ കുറിച്ച്, ഇഷ്ട്ടങ്ങളെ കുറിച്ച്, ആദ്യമായാണ് ഒരാള്‍ ഇങ്ങനെ ചോദിച്ചറിയുന്നത്,
അതില്‍ ഞാന്‍ ഹാപ്പി ആവുകയായിരുന്നു,
ഓരോ വട്ടവും നീ എന്റെ ഡീറ്റെയില്‍സ് ചോദിക്കും എന്ന് വിചാരിച്ചു,
ചോദിച്ചില്ലെങ്കിലും പറയണമെന്ന് കരുതി,
പറഞ്ഞാല്‍ നിന്റെ കൂട്ട് പോവുമോ എന്നൊരു പേടി എന്നില്‍ ഉണ്ടായിരുന്നു…
പക്ഷെ നീ,
പെട്ടെന്നൊരുനാള്‍ വന്നു നിന്നെ എനിക്കിഷ്ടമാണ് കല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍…….’
‘അതെ,
അന്നങ്ങനെ ഞാന്‍ ചോദിച്ചപ്പോള്‍,
നീ ഒന്നും പറഞ്ഞില്ല,
പക്ഷെ നിന്റെ കണ്ണുകള്‍ നിറഞ്ഞു,
എന്നോട് yes or No പറയാന്‍ കഴിയാത്ത അവസ്ഥ നിന്റെ കണ്ണുകളില്‍ കണ്ടു,
ഞാന്‍ വെയിറ്റ് ചെയ്തു,
പക്ഷെ നീ പിന്നീട് ഒരാഴ്ച്ച ഓഫിസില്‍ വന്നില്ല….
എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെയുള്ള ദിവസങ്ങള്‍,
വിളിച്ചിട്ട് കിട്ടുന്നുമില്ല,
അങ്ങനെ വട്ടായി ഉറക്കം ഇല്ലാതെ ഇരിക്കുന്ന ആ രാത്രിയില്‍ ആണ് നീ വിളിക്കുന്നെ,
ഓര്‍മ്മയുണ്ടോ തനു, അന്നു നീ പറഞ്ഞ വാക്കുകള്‍ ?’
‘മം ഉണ്ട്,
നീ ഇപ്പോഴും ഓര്‍ക്കുന്നോ അതൊക്കെ ?’
‘ഓര്‍ക്കുന്നോ എന്നല്ല,
കാണാപാഠം ആണ്… ‘
അവന്‍ ചിരിച്ചു
‘എന്നാ പറ,
എന്തൊക്കെയാ അന്നു ഞാന്‍ പറഞ്ഞേ,
‘ഹലോ, ശ്യാമു നീ ഉറങ്ങിയില്ലേ
ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറയാം,
നീ മിണ്ടാതെ കേള്‍ക്കണം…,
‘തുടക്കം ഇതല്ലേടി,
ഞാന്‍ ശ്വാസം അടക്കി പിടിച്ചു കേള്‍ക്കാണ് പിന്നെ ‘
‘മം, ബാക്കി പറ ‘
‘മം,
ഞാന്‍ ഓക്കേ പറഞ്ഞപ്പോള്‍ നീ വീണ്ടും പറഞ്ഞു തുടങ്ങി….’
‘ഓര്‍ഫനേജില്‍ വളര്‍ന്നു വലുതായ ഞാന്‍ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും വെച്ചാണ് ഒരു കുടുംബജീവിതത്തിലേക്ക് കടക്കുന്നത്,
പക്ഷെ എന്റെ എല്ലാ സ്വപ്നങ്ങളും എനിക്ക് അന്യമാവുകയാവുക ആയിരുന്നു വിവാഹത്തോടെ,
എന്റെ ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഞാന്‍ മറന്നു,
ആള്‍ക്ക് സ്‌നേഹമില്ല എന്ന് ഞാന്‍ പറയില്ല,
പക്ഷെ ശ്വാസം മുട്ടുന്ന ജീവിതം, കിടപ്പറയില്‍ എന്റെ കണ്ണുനീര്‍ പോലും അദ്ദേഹത്തിന് ലഹരി ആണ്.
ജീവിതം വെറുത്തു മരിക്കാന്‍ തീരുമാനിച്ചു,
കഷ്ട്ടിച്ചു അതില്‍ നിന്നും അന്നു രക്ഷപ്പെട്ടു,
അങ്ങനെ ആണ് ജോലിക്ക് വരാന്‍ സമ്മതം കിട്ടുന്നത്,
ശ്യാമിനെ പോലെ ഒരാളെ ഏതു പെണ്ണും ആഗ്രഹിക്കും,
പക്ഷെ എനിക്ക് ഒരിക്കലും ഇതാഗ്രഹിക്കാന്‍ കൂടെ കഴിയില്ല,
ഞാന്‍ ഒരു ഭാര്യ ആണ്…’
‘ഇതല്ലെടി അന്നു നീ പറഞ്ഞു അവസാനിപ്പിച്ചത് ‘
അപ്പോഴാണ് തന്റെ നെഞ്ചില്‍ നനവ് പടരുന്നത് അവന്‍ ശ്രദ്ധിച്ചേ,
‘ഏയ്, ടീ എന്തായിത് ‘
‘നിനക്കറിയില്ല ശ്യാമുസേ,
എനിക്ക് എന്താ പറ്റുന്നേ എന്ന് എനിക്ക് തന്നെ അറിയാത്ത അവസ്ഥ ആയിരുന്നു പിന്നീട്,,,
നിന്നെ കാണണ്ട, സംസാരിക്കേണ്ട, ഒന്നും വേണ്ട, നിനക്കൊരു നല്ല ജീവിതം ഉണ്ടായിക്കോട്ടെ എന്നൊക്കെ കരുതി…
പക്ഷെ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല,,,
എനിക്ക് ഉറക്കവും വിശപ്പും നഷ്ട്ടപ്പെട്ടു, ഞാന്‍ സ്വയം ഇല്ലാതെയാവുകയായിരുന്നു…
എനിക്കറിയാം എന്റെ അവസ്ഥ, നിന്നെ സ്‌നേഹിക്കാന്‍ പാടില്ലെന്ന്, അത് നമ്മള്‍ രണ്ടാള്‍ക്കും വേദന മാത്രമേ നല്‍ക്കുള്ളു എന്ന്, എന്നിട്ടും…….. ‘
‘നീ അങ്ങനെ പറഞ്ഞു ഫോണ്‍ വെച്ചു,
അതിനു ശേഷം ഈ വിചാരങ്ങള്‍ എനിക്കും തോന്നിയത് ആണ്,
പിന്നീടു നിന്നെ കാണുമ്പോള്‍ മാറി നടക്കാന്‍ ആഗ്രഹിച്ചു, എല്ലാവരുടെയും അഭിപ്രായം ചോദിച്ചു,
എല്ലാവരും പറഞ്ഞു അതുവേണ്ട വിട്ടേക്ക് അതാണ് നല്ലത് എന്ന്, പക്ഷെ ഒരു സ്വസ്ഥതയും കിട്ടിയില്ല, ചാവാന്‍ വരെ തീരുമാനിച്ച ഒരു രാത്രി ആണ്, അവസാനമായി സ്വന്തം മനസ്സിനോട് അഭിപ്രായം ചോദിച്ചത്,
അന്നെനിക്കുള്ള ഉത്തരം കിട്ടി,
എനിക്കൊന്നും നിന്നില്‍ നിന്നും വേണ്ട, നിന്റെ ശരീരമോ പണമോ സൗന്ദര്യമോ ഒന്നും തന്നെ വേണ്ട,
അകലെ നിന്നാണെങ്കിലും എന്നും കാണണം, ഇടക്കൊന്നു സംസാരിക്കണം,,,,
നീ ഇല്ലാതെ പറ്റില്ല…. ‘
‘അന്നു രാത്രി അല്ലേ നീ ഇതെനിക്ക് വിളിച്ചു പറയുന്നേ,
നീ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പോലും അറിയാതെ സ്വയം കരയുകയായിരുന്നു ഞാന്‍, സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കരയുന്നത് കണ്ടിട്ടുണ്ടു, ഈ രണ്ടു വികാരങ്ങളും എനിക്ക് ഒന്നിച്ചാണ് അന്നുണ്ടായത്,
പക്ഷെ നിന്നെ മാറ്റി നിര്‍ത്തിയാല്‍ ഞാന്‍ ഇല്ലായിരുന്നു…’
‘മം അതെ,
പിന്നീട് എല്ലാം മറന്നുള്ള ഒരു സ്‌നേഹം ആയിരുന്നു,
ഒന്നും പ്രതീക്ഷിക്കാതെ,
ഒരിക്കലും സ്വന്തമാവില്ല എന്നറിഞ്ഞുള്ള ഒരു സ്‌നേഹം… ‘
‘എന്നിട്ടും നമ്മള്‍ ഇപ്പോള്‍ ഇങ്ങനെ ഒരു രാത്രി ഒരുമിച്ചു ഉണ്ടായതിന്റെ കാരണം അറിയോ ശ്യാമുസേ, ‘
‘എന്ത് ?’
‘നീ കഴിഞ്ഞ ഒരു ദിവസം സംസാരത്തില്‍ പറഞ്ഞ ഒരു കാര്യം,
നിന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോള്‍,
നീ അല്ലാതെ ഒരു പെണ്ണ് എന്റെ ജീവിതത്തില്‍ ഉണ്ടാവില്ല,
ഒരു പെണ്ണിന്റെ ശരീരത്തോട് തോന്നുന്ന ഫീല്‍ അതെനിക്കു നിന്നോട് മാത്രമേ തോന്നിയിട്ടുള്ളൂ, തോന്നുകയുള്ളൂ,
വെറുതെ എന്തിനാ ഒരു കൊച്ചിന്റെ ജീവിതം ഇല്ലാതെയാക്കുന്നെ,
നിന്റെ ഈ വാചകങ്ങള്‍ കാരണം ഞാന്‍ അന്നു ഉറങ്ങിയിട്ടില്ല,,,
ഇങ്ങനെ ഒക്കെയുണ്ടായിട്ടും നീ ഒരിക്കലും എന്നോടതുപോലെ പെരുമാറിയിട്ടില്ല, നിന്റെ വികാരവിചാരങ്ങള്‍ക്ക് കടിഞ്ഞാല്‍ ഇട്ടുകൊണ്ട്, നിന്നിലെ പുരുഷ്യനെ ഞാന്‍ ഇല്ലായ്മ ചെയ്യുകയല്ലേ ‘
അവന്‍ ഒന്നും മിണ്ടിയില്ല അവളെ ചേര്‍ത്തു പിടിച്ചു….
‘ശ്യാമു, ‘
‘മം ?’
‘ഉറങ്ങാന്‍ പോവാണോ ?’
‘ഉറങ്ങണ്ടേ ?’
എന്നിലെ പുരുഷ്യനെ ഇവള്‍ ആഗ്രഹിക്കുന്നുണ്ടോ,
അങ്ങനെ ഉള്ള ഒരുത്തിയല്ല തനു, അതുകൊണ്ട് ആണ് താന്‍ അവളെ ഒന്നിനും നിര്‍ബന്ധിക്കാത്തത്, എനിക്കാഗ്രഹം ഇല്ലാഞ്ഞിട്ടല്ല,
പക്ഷെ പിന്നീട് തനുവിനെ എങ്ങനെയാ ഇത് ബാധിക്കാ എന്നറിയില്ല…
ഇങ്ങനെ ഓരോരുന്നും ആലോചിച്ചു കിടന്ന ശ്യാമിന്റെ കഴുത്തില്‍ തനു ചുണ്ടുകള്‍ അമര്‍ത്തി….
അവന്റെ കഴുത്തു പിടിച്ചു മുഖം , തന്റെ കഴുത്തിലേക്ക് അടുപ്പിച്ചു….
‘എനിക്ക് വേണം ശ്യാമുസേ,
നീയും ഞാനും അല്ലാതെ നമ്മള്‍ ഒന്നാവണം…. ‘
കത്തുന്ന തിരിയിലേക്കു എണ്ണ പകരുന്ന പോലെ ആയിരുന്നു അവളുടെ വാക്കുകള്‍…..
ഒടുവില്‍ ശരീരം കൊണ്ടും ഒന്നായി, തളര്‍ന്നു കിടക്കുമ്പോള്‍,
അവന്‍ ചോദിച്ചു,
വേദനിച്ചോ നിനക്ക് ?’
‘ഇല്ലല്ലോ’
‘പിന്നെന്തിനാ നീ പതുക്കെ എന്നും പറഞ്ഞു കേഴുന്നുണ്ടായിരുന്നെ ‘
അവന്‍ ചിരിച്ചു…
‘അതു പിന്നെ നിന്റെ ആക്രാന്തം കൊണ്ടല്ലേ,,,
സാരമില്ല…..
നെഞ്ചില്‍ തല ചായ്ച്ചു അവള്‍,’
‘ടീ നിനക്ക് ഇത്രക്കും വേദനിച്ചോ, കണ്ണില്‍ നനവ് ഇണ്ടല്ലോ,’
‘ഏയ് കുഴപ്പമില്ല, ഉറങ്ങാം നമുക്ക് ‘
‘മം’
‘രാവിലേ പുലര്‍ച്ചക്കു തന്നെ എഴുന്നേറ്റു റെഡി ആയി, അവളെ ബസ്സ് കയറ്റി കൊടുത്തു,
‘നീ വണ്ടി വെച്ചിട്ടില്ലേ അവിടെ വരെ ബസ്സില്‍ പോയാല്‍ മതി, ഇറങ്ങി വണ്ടിയില്‍ പോക്കോട്ടാ,’
‘മം’
‘ശരി, ഓഫീസില്‍ വരില്ലേ ഇന്ന് ?’
‘ഇല്ല ശ്യാമുസേ, വരില്ല’
‘അതെന്താ ?’
‘ബസ്സ് എടുത്തു, ഓക്കേ റ്റാറ്റാ,’ അവള്‍ കൈ വീശി…..
‘മം റ്റാറ്റാ ‘
:പിന്നേയ് ശ്യാമുസേ,
വീട്ടില്‍ എത്തിയാല്‍ ബാഗ് തുറന്നു ലാസ്റ്റ് പോക്കറ്റില്‍ ഒരു കത്ത് വെച്ചിട്ടുണ്ട്, എടുത്തു വായിക്കാന്‍ മറക്കണ്ട, വീട്ടില്‍ എത്തിയിട്ട് മാത്രം കേട്ടോ, ‘
ബസ്സ് പോയി…
‘ങ്ങേ, കത്തോ, ഇവള്‍ക്കെന്താ പറ്റിയെ,
ആ എന്തായാലും വീട്ടില്‍ എത്തിയിട്ട് നോക്കാം….
വീട്ടില്‍ എത്തി ഫ്രഷ് ആയി ഭക്ഷണം കഴിക്കുമ്പോള്‍ ആണ് അവള്‍ പറഞ്ഞ കത്തിന്റെ കാര്യം ഓര്‍മ്മ വന്നത്,
റൂമില്‍ വന്നു അവന്‍ ആ കത്തെടുത്തു, വായിക്കാന്‍ തുടങ്ങി…
‘പ്രിയപ്പെട്ട ശ്യാമുസേ,
നിനക്ക് എന്നെക്കുറിച്ചു എല്ലാം അറിയാം, ഒരുപക്ഷെ എന്നേക്കാള്‍ കൂടുതല്‍ നീ എന്നെ മനസ്സിലാക്കി…
എന്റെ അവസ്ഥ ഞാന്‍ എങ്ങനെ ആണ് പറയേണ്ടത് എന്നെനിക്കറിയില്ല,
ഞാന്‍ ഒരു ഭാര്യ ആണ്,
എത്ര കൊള്ളരുതാത്തവന്‍ ആണെങ്കിലും വിശ്വാസവഞ്ചന കാണിക്കാതെ പരിശുദ്ധിയായി ജീവിക്കേണ്ടവള്‍, എനിക്ക് ഭാര്യ എന്ന് പറയാന്‍ അര്‍ഹതയില്ല…
മനസ്സില്‍ നിന്നെയും വെച്ചു
ഇനിയും എത്ര രാത്രികളില്‍ നിന്റെ ഓര്‍മകളില്‍ നീറി കഴിയും ഞാന്‍….
നിന്റെ വാക്കുകളില്‍ എനിക്ക് കിട്ടുന്ന
ആശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റില്ല,
നീയാണ് ഇന്നെന്റെ ജീവന്‍,
പക്ഷെ എനിക്ക് വയ്യ ഇങ്ങനെ കുറ്റബോധത്തോടെ ജീവിക്കാന്‍,
നിന്റെ കൂടെ വന്നു, ബാക്കിയുള്ളവര്‍ക്ക് വേദനയും നാണക്കേടും ഉണ്ടാക്കി കൊടുത്തു, സുഖമായി ജീവിക്കാന്‍ എനിക്ക് പറ്റില്ല, നിന്നെ മാറ്റിനിര്‍ത്തിയും സന്തോഷമായി ജീവിക്കാന്‍ എനിക്ക് പറ്റില്ല…
ഇങ്ങനെ മനസ്സില്‍ നീയും വേറെ ഒരാളുടേയും കൂടെയും ജീവിക്കാനും എനിക്ക് പറ്റില്ല…
ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്,
ഇഷ്ട്ടപ്പെട്ട ദേവനു സ്വയം സമര്‍പ്പിച്ചവള്‍…..
നന്ദിയുണ്ട് നിന്നോട് ഒരുപാട്,
എന്നെ മനസ്സിലാക്കിയതിനു,
എന്നില്‍ ഒരു മനസ്സുണ്ടെന്നു അറിഞ്ഞതിന്, എന്നെ മറ്റാരേക്കാളും കെയര്‍ ചെയ്തതിന്,
എനിക്ക് ഒരുപാട് സന്തോഷം തന്നതിന്,
നീ തന്ന വേദനകള്‍ക്കും ഒരു സുഖമുണ്ടായിരുന്നു,
കുറഞ്ഞ കാലയളവില്‍ എങ്ങനെ സ്‌നേഹിക്കാം എന്ന് എനിക്ക് കാണിച്ചു തന്നു നീ,
ഈ കത്ത് നീ വായിക്കുമ്പോള്‍, ഞാന്‍ ഈ ലോകത്തു നിന്നും പോയിട്ടുണ്ടാവും,
കൂടെ വന്നേക്കരുത്,
അച്ഛനും അമ്മക്കും നീ മാത്രമേയുള്ളൂ,
അവരെ നല്ലപോലെ നോക്കി, പറ്റുമെങ്കില്‍ വിവാഹം കഴിച്ചു ജീവിക്കണം….
എന്നെ നീ മറക്കില്ല എന്നറിയാം, നിന്റെ ഓര്‍മകളില്‍ എന്നും ഞാന്‍ ജീവിക്കുമെന്നും അറിയാം,
എന്നാലും പറയുന്നു, ‘മറക്കണം’ ഇല്ലേല്‍ നിനക്ക് ജീവിക്കാന്‍ പറ്റില്ല…
മനഃപൂര്‍വം ഒരു ആക്സിഡന്റ് അതാണ് എന്റെ ലക്ഷ്യം, ആര്‍ക്കും നാണക്കേട് ഉണ്ടാക്കാതെ പോണം,
ശ്യാമുസേ,
‘ഒരിക്കല്‍ നീ പറഞ്ഞിരുന്നില്ലേ,
കാത്തിരിപ്പിന് ഈ ജന്മം തികയില്ലെങ്കില്‍, നിനക്കായ് പുനര്‍ജനിക്കാം’ എന്ന്…..,
എനിക്ക് വേണം ശ്യാമുസേ നിന്റെ കൂടെ ഒരു ജീവിതം,
അവസാന ശ്വാസം പോവുമ്പോള്‍ ഞാന്‍ നിന്റെ മുഖം മനസ്സില്‍ ഓര്‍ക്കും, ഇനി ഒരു ജന്മം ഉണ്ടേല്‍ നമ്മള്‍ ഒരുമിച്ചു ഉണ്ടാവും… ‘
‘Good bye’
എന്ന്,
നിന്റെ സ്വന്തം തനു
കത്തും പിടിച്ചു മരവിച്ച പോലെ ഇരിക്കുന്ന അവന്റെ കാതില്‍ അമ്മയുടെ ശബ്ദം വന്നു മോനേ ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ടില്ലേ പരതി ഫോണ്‍ എടുത്തു, കണ്ണു നിറഞ്ഞു തുളുമ്പി ഫോണ്‍ എടുത്തു ചെവിയില്‍ വെച്ചു,ശ്യാമേ നമ്മുടെ തനിമ പോയെടാ, ഇന്ന് കാലത്ത് ആക്സിഡന്റ് ‘
കയ്യില്‍ നിന്നും ഫോണും കത്തും ഊര്‍ന്നു പോയതവന്‍ അറിഞ്ഞില്ല.മനസ്സില്‍, ഒരു നാട്ടിന്‍പുറത്ത്കാരിയുടെ നിഷ്‌കളങ്ക മുഖത്തോടെ തന്നെ നോക്കി ചിരിക്കുന്ന തനുവിന്റെ മുഖം ആയിരുന്നു.കാത്തിരിക്കാന്‍ ഈ ജന്മം തികയില്ലെങ്കില്‍ നിനക്കായ് ഞാന്‍ പുനര്‍ജനിക്കും വാക്കുകള്‍ അവന്റെ ചെവിയില്‍ അലയടിച്ചു കൊണ്ടിരുന്നു.
രചന : അശ്വനി അച്ചു