Breaking News
Home / Lifestyle / മാറാരോഗങ്ങൾ ഓടിയകലുന്ന ഒറ്റമൂലി ; അത്ഭുതമായി മാറുന്ന അന്നമ്മ വൈദ്യരെ കാണാൻ രോഗികളുടെ വൻ തിരക്ക്..!!

മാറാരോഗങ്ങൾ ഓടിയകലുന്ന ഒറ്റമൂലി ; അത്ഭുതമായി മാറുന്ന അന്നമ്മ വൈദ്യരെ കാണാൻ രോഗികളുടെ വൻ തിരക്ക്..!!

രോഗം വരുമ്പോള്‍ അമ്മ അരികില്‍ ഉണ്ടാകണമെന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ചിലപ്പോഴൊക്കെ അമ്മ സ്‌നേഹത്തോടെ നല്‍കുന്നത് എന്തായാലും നമുക്ക് മരുന്നിന്റെ ഫലം ചെയ്യും. അമ്മയുടെ സ്‌നേഹവും വൈദ്യരുടെ ശാസനയും ചേര്‍ന്നൊരമ്മയുണ്ട് കോട്ടയം ജില്ലയിലെ എരുമേലിക്കടുത്ത് മുക്കൂട്ടുതറയില്‍. പേര് അന്നമ്മ വൈദ്യര്‍. നാട്ടറിവുകളും പരമ്പരാഗതമായി കിട്ടിയ കൈപ്പുണ്യവുമാണ് വിഷവൈദ്യന്‍ പുല്ലുകാട്ട് ഔതക്കുട്ടിയുടെ ഏഴ് മക്കളില്‍ മൂന്നാമത്തെ മകളായ അന്നമ്മ വൈദ്യരുടെ കൈമുതല്‍.

എരുമേലി മുക്കൂട്ടുതറക്കാര്‍ക്ക് മാത്രമല്ല പുറംനാട്ടുകാര്‍ക്കും ദൈവതുല്യയായ സാന്നിധ്യമാണ് അന്നമ്മ വൈദ്യരുടേത്. മുക്കൂട്ടുതറയിലിറങ്ങി ഏത് കൊച്ചുകുട്ടിയോട് ചോദിച്ചാലും വൈദ്യരുടെ വീട്ടിലേക്കുള്ള വഴി കൃത്യമായി പറഞ്ഞുതരും. പുതുതലമുറയുടെ ആരോഗ്യപ്രശ്‌നമെന്താണെന്ന് ചോദിച്ചാല്‍ മാറുന്ന ആഹാരശൈലിയെപ്പറ്റി വാചാലയാകും അന്നമ്മ വൈദ്യര്‍. മറ്റ് വൈദ്യശാസ്ത്രങ്ങളുടേതുപോലെ പച്ചമരുന്നുകള്‍ക്ക് പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്നതാണ് പ്രത്യേകത. ആളുകള്‍ കൂടുതലായും സസ്യഭുക്കിലേക്ക് മാറുകയാണെന്നും വൈദ്യര്‍ പറയുന്നു. പച്ചമരുന്ന് ചികിത്സാരീതി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇലകളുടെ ലഭ്യതക്കുറവാണ്. അതുകൊണ്ട് വീട്ടുമുറ്റത്ത് ഒരു പച്ചമരുന്ന് തോട്ടം തന്നെ ഈ അമ്മ നിര്‍മ്മിച്ചിട്ടുണ്ട്.

മൂത്രത്തില്‍ കല്ല്, അര്‍ശ്ശസ്, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ചെന്നിക്കുത്ത് അഥവ മൈഗ്രൈന്‍ എന്നിങ്ങനെ നിരവധി രോഗങ്ങള്‍ക്ക് അന്നമ്മ വൈദ്യരുടെ കൈകളില്‍ പ്രതിവിധിയുണ്ട്. വിട്ടുമാറാത്ത പ്രശ്‌നങ്ങള്‍ക്ക് താത്കാലികമായി ആശ്വാസം ലഭിക്കുന്ന ചില നുറുങ്ങ് വിദ്യകള്‍ അന്നമ്മ വൈദ്യര്‍ ജന്മഭൂമിയുടെ വായനക്കാര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്യ്തു. നിലയ്ക്കാത്ത തുമ്മല്‍ മാറാന്‍ ഒരു ഗ്രാമ്പു ചവച്ചശേഷം നാക്കിന് കീഴില്‍ ഇട്ടാല്‍ തുമ്മല്‍ മാറും. വിരല്‍ വലിപ്പത്തിലുള്ള കറ്റാര്‍വാഴയുടെ ഇല കൊത്തിയരിഞ്ഞ് ഉപ്പും ചേര്‍ത്തു കുടിച്ചാല്‍ ഷുഗറിന് ആശ്വാസം ലഭിക്കും. 9 മുക്കൂറ്റി വേരു സഹിതം അരച്ച് ഒരു താറാവ് മുട്ടയില്‍ പൊരിച്ച് കഴിച്ചാല്‍ അര്‍ശ്ശസ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കുന്നു.

എല്ലായിപ്പോഴും മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചാണ് പല രോഗികളും മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്നും പടിയിറങ്ങാറുള്ളത്. അതില്‍ പലരുമായും വലിയതോതിലുള്ള ആത്മബന്ധമാണ് ചികിത്സക്ക് ശേഷവും നിലനില്‍ക്കുന്നത്. കുട്ടികളെ ഒപ്പമിരുത്തിയാണ് അച്ഛന്‍ ഔതക്കുട്ടി ചികിത്സ നടത്താറുള്ളത്. അതുതന്നെയാണ് ചികിത്സാരംഗത്തേക്ക് കടന്നുവരാന്‍ അന്നമ്മയെ പ്രേരിപ്പിച്ചതും. വിഷം തീണ്ടി മുറ്റത്ത് വന്നവരെ സുഖപ്പെടുത്തി വിടുന്ന അച്ഛന്റെ ഓര്‍മ്മകളും വൈദ്യര്‍ പങ്കുവച്ചു. ജീവന്റെ തുടിപ്പ് മാത്രം അവശേഷിക്കുന്ന വിഷം തീണ്ടിയ രോഗികളെ തലയില്‍ തളം വച്ച് കാട്ടുപയര്‍, വിഷം തീണ്ടിയ ഭാഗത്തെ ചെറിയ മുറിവല്‍ വച്ച് വിഷം വലിച്ചെടുക്കുന്ന രീതിയിലുള്ള ചികിത്സയാണ് അച്ഛന്‍ നടത്തിയിരുന്നത്. പരമാവധി വിഷം വലിച്ചെടുക്കുന്ന പയറുമണി പെരുവയറന്റെ വയറുപോലെ വീര്‍ത്തിട്ടുണ്ടാകും. വിഷം പൂര്‍ണമായും വലിച്ചെടുത്ത ശേഷം പയറുമണി അടര്‍ന്നു വീഴുന്നതിനൊപ്പംതന്നെ രോഗിയുടെ ജീവനും സുരക്ഷിതമായിരിക്കുമെന്ന് അന്നമ്മ വൈദ്യര്‍ ഓര്‍ത്തെടുക്കുന്നു. മരുന്നുകളുടെ ലഭ്യതക്കുറവ് മൂലം ഇത്തരം ചികിത്സകള്‍ ചെയ്യാറില്ല.

ചെറിയ തോതിലുള്ള വിഷചികിത്സ ഇപ്പോഴും വൈദ്യര്‍ ചെയ്യാറുണ്ട്. ചികിത്സാരംഗത്തേക്ക് ഇറങ്ങിയത് വിവാഹശേഷമാണ്. അച്ഛന്റെ ചില കുറിപ്പുകളും വാമൊഴിയായി കിട്ടിയ അറിവുകളും തന്നെയാണ് അന്നമ്മയുടെ ചികിത്സയുടെ വേദപുസ്തകം. തനിക്കുകിട്ടിയ അറിവ് പങ്ക് വയ്ക്കാനും കുട്ടികളിലൂടെ പാരമ്പര്യ ചികിത്സ തുടരാനും വൈദ്യര്‍ മറന്നിട്ടില്ല. രോഗങ്ങളുമായെത്തുന്നവര്‍ക്കായി വൈദ്യരുടെ വാതില്‍ എപ്പോഴും തുറന്നു തന്നെ കിടക്കും.

വാര്‍ത്ത ഉപകാരപ്രദമെങ്കില്‍ ഷെയര്‍ ചെയ്ത് കൂടുതല്‍ ആളുകളില്‍ എത്തിക്കൂ…

About Intensive Promo

Leave a Reply

Your email address will not be published.