Breaking News
Home / Lifestyle / അഞ്ച് വര്‍ഷത്തെ പ്രണയത്തിനിടെ സര്‍പ്രൈസ് നല്‍കാനായി കാമുകന്റെ വീട്ടിലെത്തിയ യുവതി കണ്ട കാഴ്ച മറ്റൊരു യുവതിക്കൊപ്പം നഗ്‌നനായി കിടക്കുന്ന കാമുകനെ; പിന്നീട് കാമുകി ചെയ്തത്

അഞ്ച് വര്‍ഷത്തെ പ്രണയത്തിനിടെ സര്‍പ്രൈസ് നല്‍കാനായി കാമുകന്റെ വീട്ടിലെത്തിയ യുവതി കണ്ട കാഴ്ച മറ്റൊരു യുവതിക്കൊപ്പം നഗ്‌നനായി കിടക്കുന്ന കാമുകനെ; പിന്നീട് കാമുകി ചെയ്തത്

നമ്മുടെ മുമ്പിലൂടെ പിരിയ്ക്കാന്‍ പറ്റാത്ത ഒരുപാട് പ്രണയങ്ങള്‍ കടന്നുപോയിട്ടുണ്ടാകും. എന്നാല്‍ അതില്‍ വഞ്ചനകളും ചതിയും നടത്തുന്ന ചില കാമുകന്മാരും കാമുകികളും ഉണ്ടാകും. ഇത്തരത്തില്‍ അഞ്ച് വര്‍ഷത്തെ പ്രണയത്തിനിടെ ചതിച്ച കാമുകനെതിരെയുള്ള യുവതിയുടെ പ്രതികാരമാണ് ഇപ്പോള്‍ ചര്‍ച്ച. സര്‍പ്രൈസ് നല്‍കാനായി വീട്ടിലെത്തിയപ്പോള്‍ യുവതി കണ്ടത് മുന്‍ കാമുകിക്കൊപ്പം കിടക്ക പങ്കിടുന്ന കാമുകനെയാണ്. തുടര്‍ന്ന് ഉടന്‍തന്നെ കാമുകനുമായുള്ള എല്ലാ ബന്ധങ്ങളും യുവതി ഉപേക്ഷിക്കുകയായിരുന്നു. യാതൊരു വിധത്തിലും തന്നെ ബന്ധപ്പെടാന്‍ പറ്റാത്ത വിധത്തില്‍ എല്ലാ വഴികളും യുവതി ബ്ലോക്ക് ചെയ്തു.

റെഡിറ്റിലെ അക്കൗണ്ടിലൂടെയാണ് പേര് പറയാതെ ഇക്കാര്യങ്ങള്‍ യുവതി വെളിപ്പെടുത്തിയത്. ഒരു ദിവസം രാവിലെ കാമുകന് സര്‍പ്രൈസ് നല്‍കാനായി ബ്രേക്ക്ഫാസ്റ്റും വീഡിയോ ഗെയിമുമായി അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോള്‍ കണ്ട കാഴ്ച യുവതിയെ ഞെട്ടിക്കുന്നതായിരുന്നു. മുന്‍ കാമുകിക്കൊപ്പം നഗ്നനായി കിടന്നുറങ്ങുന്ന കാമുകനെയാണ് കണ്ടത്. ആ കാഴ്ച കണ്ട് തകര്‍ന്ന് പോയ യുവതി അവിടെ വെച്ച് യാതൊന്നും പ്രതികരിച്ചില്ല. എന്നാല്‍ അയാള്‍ക്കായി കൊണ്ടുവന്ന ബ്രേക്ക്ഫാസ്റ്റും വീഡിയോ ഗെയിമും വീട്ടില്‍ വെച്ച ശേഷം ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി.

തുടര്‍ന്ന് വീട്ടിലെത്തിയ ഉടന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ യുവതി ഡീ ആക്ടിവേറ്റാക്കി. ഫോണ്‍ നമ്പറും മാറി മറ്റുള്ളവയില്‍ നിന്നെല്ലാം കാമുകനെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും വിളിച്ച് അയാളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി യുവതി അറിയിച്ചു.

പിന്നീട് അവിടെ നിന്നും മറ്റൊരു ജോലിയ്ക്കായി സ്ഥലം മാറി. ‘അയാളില്‍ നിന്നും എന്നെ പൂര്‍ണമായും മുക്തനാക്കിയതിനൊപ്പം ഒരു ഏറ്റുപറച്ചിലിനുള്ള അവസരം പോലും നല്‍കാതെ ആ ജീവിതത്തില്‍ നിന്നും ഞാന്‍ പുറത്തുവന്നു. ഇതിലും മധുരമായി എങ്ങനെയാണ് അയാളോട് പ്രതികാരം വീട്ടുക’ യുവതി ചോദിക്കുന്നു. യുവതിയുടെ ഈ പോസ്റ്റിന് വന്‍ പിന്തുണയാണുള്ളത്.

About Intensive Promo

Leave a Reply

Your email address will not be published.