കഫക്കെട്ട് കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ പലരേയു ബാധിയ്ക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. കോള്‍ഡ് വരുമ്പോഴാണ് പലരേയും ഈ പ്രശ്‌നം ബാധിയ്ക്കുക. ഇതു കാരണം മൂക്കടപ്പു പോലുള്ള പ്രശ്‌നങ്ങളും ശരിയായി ശ്വസിക്കാനുള്ള ബുദ്ധിമുട്ടുമെല്ലാം ഉണ്ടാകും.
കഫക്കെട്ടു നേരത്തെ തന്നെ ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ നെഞ്ചില്‍ അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. അണുബാധ വന്നാല്‍ പിന്നെ ആന്റിബയോട്ടിക്‌സ് കഴിയ്ക്കുകയേ നിവൃത്തിയുള്ളൂ.കഫക്കെട്ടു മാറാന്‍ മരുന്നുകളെ ആശ്രയിക്കുന്നതിനു മുന്‍പു ചെയ്യാവുന്ന ചില വീട്ടു വൈദ്യങ്ങളുമുണ്ട്. ഇവയെന്തെന്നു നോക്കൂ,ചൂടുവെള്ളം കുടിയ്ക്കുന്നത് കഫക്കെട്ടിന് ശമനം നല്‍കും. പ്രത്യേകിച്ച് കഫക്കെട്ടുള്ളപ്പോള്‍ രാവിലെ ഉണരുമ്പോള്‍ കഫം വരണ്ടുപോയി ബുദ്ധിമുട്ടുണ്ടാകാം.