കെട്ടിയോൾ അന്നകുട്ടി കല്യാണത്തിനുപോയ നേരംപോക്കി തോമാച്ചയൻ അയലത്തുകാരി ജാൻസിപെണ്ണിനെ വീട്ടിലേക്ക് ക്ഷണിച്ചു,
ഞാനിന്ന് തോട്ടത്തിൽ പോവുന്നുണ്ടെന്നവളോട് പറഞ്ഞിട്ടുണ്ട്, അവളിനി വൈകിയേവരു,
ഇതാണ് അവസരങ്ങൾ വീണുകിട്ടുമ്പോളുളള കൃത്യമായ പ്ലാനിംങ്ങും അതിനനുസരിച്ചുളള ആസുത്രണവും
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ കല്യാണത്തിനുപോയ അന്നകുട്ടി അയലത്തുളള സണ്ണിയെവിളിച്ചു , എടാ അതിയാനിന്ന് തോട്ടത്തിൽ പോവുന്നുണ്ട് ,
നീ വീട്ടിലോട്ട് വാ…
ഇതിനും അവസരങ്ങൾ പാഴാക്കരുതെന്ന് പഴമക്കാർ പറയാറുണ്ട്..
കല്യാണത്തിന് പോയ അന്നകുട്ടി വീട്ടിലേക്ക് വരുന്നത് ജാലകപഴുതിലുടെ തോമാച്ചയൻ കണ്ടു, ഉടനെ ജാൻസിപെണ്ണിനെപിടിച്ചു കട്ടിലിൻെറകീഴിൽ ഒളിപ്പിച്ചു
കെട്ടിയോനെ വീട്ടിൽകണ്ട അന്നകുട്ടി ഞെട്ടി,
തോമാച്ചയൻ യാതൊരുഭാവവൃത്യാസവുമില്ലാതെ ചോദിച്ചു,
എന്താടീ ! നീ കല്യാണത്തിന് പോയില്ലേ
ഓ ! ഇവിടുന്നിറങ്ങിയപ്പോൾ മുതൽ വയറിനൊര് ദീനക്കേട്,
വയറിന് സുഖമില്ലേൽപിന്നെ കല്യാണത്തിന് പോയിട്ടെന്നാകാര്യമാ ,എനിക്കും രാവിലെ മുതൽ വയറിനൊര് കൊളുത്തിപിടി, അതാ ഞാൻ തോട്ടത്തിൽ കുറച്ചുകഴിഞ്ഞു പോവാന്നുവെച്ചത്,
ഇതാണ് കമ്മ്യൂണിക്കേഷൻ സ്കിൽ , സാഹചര്യങ്ങൾക്കനുസരിച്ച് ആശയവിനിമയം നടത്താനുളള അപാരമായകഴിവ്
തോമാച്ചയൻ ബാത്റുംമിലേക്ക് കയറിയതും
അയലത്തുകാരൻ സണ്ണികുട്ടി വീട്ടിലേക്കെത്തി
അന്നകുട്ടി അയാളെ കട്ടിലിൻെറ കീഴിലേക്കാക്കിയിട്ട് പറഞ്ഞു, അതിയാൻ കുറച്ചുകഴിഞ്ഞേപോവു ഇവിടെയിരി…
കട്ടിലിൻെറ കീഴിലുണ്ടായിരുന്ന അയലത്തുകാരി ജാൻസിപെണ്ണ് പുതിയ അഡ്മിഷനെ തുറിച്ചുനോക്കി,
തൻെറ കെട്ടിയോൻ സണ്ണിച്ചായൻ ,
ഒരേ തെറ്റുകൾ ചെയ്യുന്നവർ പരസ്പരം കുറ്റപെടുത്തുകയില്ല
തോമാച്ചായൻ തോട്ടത്തിൽ പോവാന്‍ കെട്ടിയോളും , കെട്ടിയോൾ എങ്ങോട്ടേലുമൊന്ന് പോവാന്‍ തോമാച്ചയനും കാത്തിരിന്നു
കാത്തിരിന്നു മടുത്തപ്പോൾ സണ്ണിച്ചനും ജിൻസിപെണ്ണും കട്ടിലിന് വെളിയിലിറങ്ങി
സണ്ണിച്ചനെ മുറിയിൽകണ്ട് തോമാച്ചയൻ ഞെട്ടി
ജാൻസിപെണ്ണിനെകണ്ട് അന്നകുട്ടിയും
നാലുപേരും പരസ്പരം പിന്നെ നോക്കിയില്ല
കുറച്ചുനേരമവിടെ മൗനം പരന്നു ,
ഇതാണ് വളരെയധികം സങ്കീർണ്ണമായൊര് പ്രശ്നത്തെ അഭിമുഖികരിക്കുമ്പോളുളള ആത്മനിയന്ത്രണം
സമചിത്തതവീണ്ടെടുത്ത തോമാച്ചയൻ അയലത്തുകാരോട് കുശലങ്ങൾ തിരക്കി, അന്നകുട്ടി കട്ടനിട്ടുകൊണ്ടുവന്നു
ഇറങ്ങാൻനേരം തോമാച്ചയൻ സണ്ണിച്ചായനോട് പറഞ്ഞു ,
ഇപ്പോൾ നമ്മള്‍ നാലുപേർക്കുമത്രമേ എല്ലാമറിയു, അഞ്ചാമതൊരാൾ അറിഞ്ഞാൽ നാറ്റക്കേസാണ്, അതുകൊണ്ട് ഒന്നുമറിയാത്തപോലങ്ങ് പോവാം..
അന്നകുട്ടി ദയനിയമായിചിരിച്ചു, ജാൻസിയും
ഈകഥയും ഇന്നത്തെരാഷ്ട്രിയക്കാരും തമ്മിൽ ലേശംബന്ധമില്ലാതില്ല, ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നന്നായിയറിയാം ഒരോ അധികാര കസേരയിലുമിരിക്കുന്നവർ ചെയ്യുന്ന കാര്യങ്ങൾ , പക്ഷേ പുറമേ പലതും പറയുമെങ്കിലും അകമേ അബദ്ധമൊന്നും ഇരുകൂട്ടരും കാട്ടാറില്ല, അത് രണ്ടുകൂട്ടരുടെയും നിലനില്പിനെതന്നെ അപകടത്തിലാക്കുന്നതാണ്…
ഇതൊക്കെകൊണ്ടാണ് ദരിദ്രനാരായണൻമാരായി രാഷ്ട്രിയജീവിതംതുടങ്ങിയ പല പ്രമുഖമന്ത്രിമാരും കോടീശ്വരൻമാരായി ഇന്നും ജനസേവനംതുടരുന്നത് …
ഇതൊക്കെകണ്ടാലും ഭൂരിഭാഗംവരുന്ന ജനങ്ങളുടെ ചിന്താഗതികളിൽ മാറ്റംവരാത്തതുകൊണ്ടാണ് പൊതുജനങ്ങളെ മൊത്തത്തിൽ വിഡ്ഢികളെന്ന് വിളിക്കുന്നത്,
ഈ പൊതുജനങ്ങളിൽ ചിലർ ആദ്യമെഴുതിയ വരികൾ കണ്ടാണിത് വായിക്കുന്നതെന്ന് വേറൊരുസത്യം…