കഞ്ചാവ് വിറ്റുണ്ടാക്കിയ പണത്തിന് നികുതിയടയ്ക്കാന്‍ ശ്രമിച്ചയാള്‍ ഒടുവില്‍ പോലീസിന്റെ പിടിയില്‍. ബംഗളൂരു ചാമരാജ്നഗര്‍ പുഷ്പപുര സ്വദേശി രാച്ചപ്പരംഗയെയാണ്(35) കോറമംഗല പോലീസ് അറസ്റ്റ് ചെയ്തത്. കനകപുര റോഡിലെ ആഡംബര വസതിയില്‍ താമസിച്ചിരുന്ന ഇയാള്‍ 40 ലക്ഷം രൂപ വാര്‍ഷികവരുമാനമുണ്ടെന്ന് കാണിച്ചാണ് റിട്ടേണ്‍ നല്‍കിയത്. സ്രോതസ്സ് വെളിപ്പെടുത്താത്തതില്‍ സംശയം തോന്നിയ ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കോറമംഗല പോലീസിന് കൈമാറി.
ബെംഗളൂരു: കഞ്ചാവ് വിറ്റുണ്ടാക്കിയ പണത്തിന് നികുതിയടയ്ക്കാന്‍ ശ്രമിച്ചയാള്‍ ഒടുവില്‍ പോലീസിന്റെ പിടിയില്‍. ബംഗളൂരു ചാമരാജ്നഗര്‍ പുഷ്പപുര സ്വദേശി രാച്ചപ്പരംഗയെയാണ്(35) കോറമംഗല പോലീസ് അറസ്റ്റ് ചെയ്തത്. കനകപുര റോഡിലെ ആഡംബര വസതിയില്‍ താമസിച്ചിരുന്ന ഇയാള്‍ 40 ലക്ഷം രൂപ വാര്‍ഷികവരുമാനമുണ്ടെന്ന് കാണിച്ചാണ് റിട്ടേണ്‍ നല്‍കിയത്. സ്രോതസ്സ് വെളിപ്പെടുത്താത്തതില്‍ സംശയം തോന്നിയ ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കോറമംഗല പോലീസിന് കൈമാറി.
40,000 രൂപ മാസവാടകയുള്ള വീട്ടിലാണ് രാച്ചരംഗപ്പ താമസിച്ചിരുന്നത്. ആഡംബരക്കാറുമുണ്ടായിരുന്നു. നിര്‍മാണത്തൊഴിലാളിയായിരുന്ന ഇയാളുടെ വരുമാനം കണ്ട് ഞെട്ടിയ പോലീസ് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് കഞ്ചാവ് വില്‍പ്പനയാണ് യഥാര്ഥതൊഴില് എന്നു മനസ്സിലായത്. തെളിവുസഹിതം പിടികൂടാന്‍ കാത്തിരുന്ന പോലീസിന് കഴിഞ്ഞദിവസം ഇയാള്‍ ഉള്‍പ്പെട്ട ഒരു ഇടപാടിനെക്കുറിച്ച് വിവരം ലഭിച്ചു.
തുടര്‍ന്ന് ഇടപാട് നടക്കുന്ന കോറമംഗലയിലെ ഒരുഹോട്ടലില്നിന്ന് കൈയോടെ പിടികൂടി. സഹായിയായ ശ്രീനിവാസനും പിടിയിലായി. മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു. ഇയാളില്‍നിന്ന് 26 കിലോ കഞ്ചാവും അഞ്ചുലക്ഷം രൂപയും പിടിച്ചെടുത്തു. സ്വന്തം ഗ്രാമത്തിലും രാച്ചപ്പയ്ക്ക് കോടികളുടെ സ്വത്തുള്ളതായി പോലീസ് പറഞ്ഞു. നഗരത്തിലെ പല കോളജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവെത്തിക്കുന്ന വില്പ്പനക്കാരാനാണ് രാച്ചപ്പയെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.